• HOME
 • »
 • NEWS
 • »
 • explained
 • »
 • North Korea | വാക്സിൻ ഇല്ല, മതിയായ ടെസ്റ്റുകളില്ല; ഉത്തരകൊറിയയെ ഭീതിയിലാഴ്ത്തി കോവിഡ്; വെല്ലുവിളികളേറെ

North Korea | വാക്സിൻ ഇല്ല, മതിയായ ടെസ്റ്റുകളില്ല; ഉത്തരകൊറിയയെ ഭീതിയിലാഴ്ത്തി കോവിഡ്; വെല്ലുവിളികളേറെ

ഏപ്രിൽ അവസാന വാരം മുതൽ ഇതുവരെ 3,50,000-ത്തിലധികം ആളുകളെ രോ​ഗം ബാധിച്ചതായാണ് സൂചനകൾ.

 • Last Updated :
 • Share this:
  ഒടുവിൽ കോവിഡ് 19 (COVID-19) ഉത്തരകൊറിയയിലും (North Korea) അതിവേ​ഗം പടരുകയാണ്. വ്യാഴാഴ്ചയാണ് രാജ്യത്ത് ആദ്യത്തെ കേസ് സ്ഥിരീകരിച്ചത്. എന്നാൽ വേണ്ടത്ര ആരോ​ഗ്യ സംവിധാനങ്ങളോ ടെസ്റ്റിങ്ങ് സംവിധാനങ്ങളോ ഇല്ലാത്ത രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. രാജ്യത്ത് കോവിഡ് വാക്സിനുകൾ ഇല്ലാത്തതും ആശങ്ക ഉയർത്തുന്നു.

  ഇതു വരെ എത്ര പേർക്കാണ് കോവിഡ് പിടിപെട്ടുള്ളത് എന്ന കാര്യം രാജ്യത്തെ മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏപ്രിൽ അവസാന വാരം മുതൽ ഇതുവരെ 3,50,000-ത്തിലധികം ആളുകളെ രോ​ഗം ബാധിച്ചതായാണ് സൂചനകൾ. എന്തൊക്കെയാണ് കോവിഡ് പ്രതിരോധ രം​ഗത്ത് ഉത്തരകൊറിയ നേരിടുന്ന വെല്ലുവിളികൾ? വിശദമായി മനസിലാക്കാം.

  വാക്സിൻ ഇല്ല, മതിയായ ടെസ്റ്റുകൾ നടത്തുന്നില്ല

  ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലാത്ത രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. മറ്റേത് എറിത്രിയ (Eritrea) ആണ്. വ്യാഴാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് പ്രസിഡന്റ് കിം ജോങ്ങ് ഉന്നിനെ ആദ്യമായി മാസ്ക് ധരിച്ച് കാണുന്നതു പോലും. ഉത്തര കൊറിയയ്‌ക്കായി അനുവദിച്ച ഡോസുകളുടെ എണ്ണം കോവാക്സ് (COVAX) ഗ്ലോബൽ വാക്‌സിൻ-ഷെയറിംഗ് പ്രോഗ്രാം വെട്ടിക്കുറച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. കയറ്റുമതി നടപടികൾ മുന്നോട്ട് നീക്കുന്നതിൽ രാജ്യം പരാജയപ്പെട്ടതാണ് കാരണം. ചൈനയിൽ നിന്നുള്ള വാക്സിൻ വാ​ഗ്‍ദാനങ്ങളും രാജ്യം നിരസിച്ചിരുന്നു.

  കൊറോണ വൈറസ് പരിശോധനകൾ നടത്തുന്നതിനായി കഴിഞ്ഞ വർഷം സ്വന്തമായി പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ഉപകരണങ്ങൾ വികസിപ്പിച്ചതായി ഉത്തര കൊറിയ പറഞ്ഞിരുന്നു. കുറച്ച് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തതായി റഷ്യയും പറഞ്ഞിരുന്നു.

  Also Read - Train | ട്രെയിനിൽ എസി കോച്ചുകൾ മധ്യഭാഗത്ത് വരുന്നത് എന്തുകൊണ്ട്? കാരണം അറിയാം

  ''ഉത്തര കൊറിയ ഓരോ ആഴ്ചയും ഏകദേശം 1,400 പേരെ ടെസ്റ്റ് ചെയ്യുന്നുണ്ട്. അത് ഏറ്റവും ഉയർന്ന ശേഷിയാണെന്ന് അനുമാനിക്കുകയാണെങ്കിൽ, അവർക്ക് പ്രതിദിനം പരമാവധി 400 ടെസ്റ്റുകൾ നടത്താൻ കഴിയും. പക്ഷേ രോഗലക്ഷണങ്ങളുള്ള 3,50,000 പേരെ ശുശ്രൂഷിക്കാൻ അവിടുത്തെ ആരോ​ഗ്യ സംവിധാനം പര്യാപ്തമല്ല'', ഉത്തര കൊറിയയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ച കീ പാർക്ക് പറഞ്ഞു.

  പര്യാപ്തമല്ലാത്ത നിലവിലെ മെഡിക്കൽ സംവിധാനം

  ഡിസംബറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡക്‌സ് അനുസരിച്ച്, ഒരു പകർച്ചവ്യാധിയോട് അതിവേഗം പ്രതികരിക്കാനും ലഘൂകരിക്കാനുമുള്ള കഴിവിന്റെ കാര്യത്തിൽ ഉത്തര കൊറിയ ലോകത്ത് അവസാന സ്ഥാനത്താണ്. ഉയർന്ന പരിശീലനം സിദ്ധിച്ച ഡോക്ടർമാരും അത്യാഹിത സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ ജീവനക്കാരും ഉണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഉത്തര കൊറിയയുടെ ആരോഗ്യ പരിപാലന സംവിധാനം ഇത്തരം മഹാമാരികളെ നേരിടാൻ പര്യാപ്തമല്ല. ആവശ്യത്തിന് വേദനസംഹാരികളും അണുനാശിനികളും പോലും രാജ്യത്ത് ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

  ടൈഫോയ്ഡ് പോലെ പേടിസ്വപ്നമാകുമോ?

  മതിയായ മെഡിക്കൽ സംവിധാനത്തിന്റെ അഭാവം മൂലം വൈറസ് അതിവേഗം പടരുമെന്ന് 2006 ൽ ഉത്തരകൊറിയ വിട്ടുപോയി ദക്ഷിണ കൊറിയയിൽ താമസമാക്കിയ രാഷ്ട്രീയ പ്രവർത്തകൻ ജി സിയോങ്-ഹോ പറയുന്നു. 1990-കളിൽ ടൈഫോയ്ഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ധാരാളം ആളുകൾ മരിച്ചിരുന്നുവെന്നും ഇത് ഉത്തരകൊറിയൻ ഭരണകൂടത്തിനും ഉത്തരകൊറിയൻ ജനതയ്ക്കും ഒരു പേടിസ്വപ്നമായിരുന്നു എന്നും ജി പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു.
  Published by:Rajesh V
  First published: