• HOME
  • »
  • NEWS
  • »
  • explained
  • »
  • ഒരു കിലോമീറ്റർ ദൂരം കടക്കാൻ ഒരു മിനിറ്റ്; മനം കുതിരാൻ കാത്തിരുന്നത് ഒരു പതിറ്റാണ്ടിലേറെ

ഒരു കിലോമീറ്റർ ദൂരം കടക്കാൻ ഒരു മിനിറ്റ്; മനം കുതിരാൻ കാത്തിരുന്നത് ഒരു പതിറ്റാണ്ടിലേറെ

തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയത്.  തുടർന്ന് ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി, ഗതാഗത യോഗ്യമായ തുരങ്കത്തിലൂടെ  വാഹനങ്ങൾ കടത്തിവിട്ടു. ഇരട്ടക്കുഴൽ തുരങ്കത്തിലെ, തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നത്. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും. തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി.

kuthiran tunnel (File Photo)

kuthiran tunnel (File Photo)

  • Share this:
കേരളത്തിലെ ആദ്യ തുരങ്കപാതയെന്നു വിശേഷിപ്പിക്കുന്ന പാലക്കാട് - തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ്  തുറന്നു കൊടുത്തത്. അതും ഏറെ നാടകീയമായി.കേന്ദ്ര  ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ട്വിറ്ററിലൂടെയാണ് തുരങ്കം തുറക്കുന്ന വിവരം  അറിയിച്ചത്. ജൂലൈ 31  രാത്രി 7.52 ന്. തുടർന്ന് പാലക്കാട് ഭാഗത്തുനിന്നുളള വാഹനങ്ങളാണ്  തുരങ്കത്തിലൂടെ കടത്തിവിട്ടത്. ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ  തുറന്നുകൊടുക്കും എന്ന് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

ഒരു മിനിറ്റ് ദൂരം കടക്കാൻ കാത്തിരുന്നത് ഒരു പതിറ്റാണ്ട് 

തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയത്.  തുടർന്ന് ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി, ഗതാഗത യോഗ്യമായ തുരങ്കത്തിലൂടെ  വാഹനങ്ങൾ കടത്തിവിട്ടു. ഇരട്ടക്കുഴൽ തുരങ്കത്തിലെ, തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണ് തുറന്നത്. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും. തുരങ്കത്തിൽ യാത്ര പിന്നിടാൻ ഒരു മിനിറ്റിൽ താഴെ മതി.

Also Read- അടഞ്ഞുകിടന്നാലും മാസം ഒന്നര ലക്ഷം രൂപ ചെലവ്; വില്‍ക്കാനാവില്ല; തുറക്കാന്‍ അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ FEUOK

ഓഗസ്റ്റ് ഒന്നിനുമുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ജൂലൈ  28 ന്  പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. പ്രഗതി ഗ്രൂപ്പിനെ ഒഴിവാക്കി, കെ എം സി ഗ്രൂപ്പ് പണി പൂർത്തിയാക്കിയാണ് ടണൽ തുറന്നത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും കാണിച്ചു കഴിഞ്ഞദിവസം ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ റീജനല്‍ ഓഫീസര്‍ക്കു കത്തുനല്‍കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിൽനിന്നും അനുമതി കിട്ടിയതോടെയാണു കുതിരാൻ തുറന്നത്.

സംരക്ഷിത വനവും വന്യജീവി സങ്കേതവും കടമ്പകൾ 

ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ്  കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള തുരങ്കം. മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്.

വൻ കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്കിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. കിഴുക്കാംതൂക്കായ വളവുകളും തിരിവുകളും ഉള്ള  പെട്ടെന്ന് പൊളിയുന്ന റോഡുകൾ, കേടായിക്കിടക്കുന്ന ചരക്കുലോറികൾ, മഴക്കാലത്തെ മണ്ണിടിച്ചിൽ, അപകടങ്ങൾ, എല്ലാം മറികടന്ന്  ഈ  ദൂരം പിന്നിടണമെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു.

Also Read-  Explained| എന്താണ് എറ്റ വകഭേദം? ഇന്ത്യയിൽ പുതുതായി സ്ഥിരീകരിച്ച കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

2004-05 കാലത്താണ്  ഈ ദുർഗതി തിരിച്ചറിഞ്ഞ് ഡൽഹിയിൽ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കി. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്.

ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുളള അനുമതിയ്ക്കും തുല്യമായ സ്ഥലം സർക്കാരിന് വിട്ടു നൽകാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെയ്ക്കാനുമായി കടമ്പകൾ ഏറെയായിരുന്നു. 2010ൽ കരാർ ഉറപ്പിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകി. സാമ്പത്തിക പ്രതിസന്ധികളും കമ്പനികളുടെ അനാസ്ഥയും മഴയും പ്രളയവും സാങ്കേതിക തടസങ്ങളുമെല്ലാം മറികടന്നപ്പോൾ  കടന്നുപോയത് ഒരു പതിറ്റാണ്ട്. നിരവധി ജനകീയ, രാഷ്ട്രീയ സമരങ്ങൾക്കും അപകടങ്ങൾക്കും തുടർച്ചയായ ഹൈക്കോടതി പരാമർശങ്ങൾക്കും താക്കീതുകൾക്കും ഒടുവിൽ നിർമ്മാണത്തിന് വേഗം വെച്ചു.

കരിമ്പാറ തുരന്ന് തുരങ്കം 

ഇരുമ്പു പാലത്തിന് താഴെയുള്ള പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തിന് മുകളിലൂടെ തുരങ്കത്തിലത്തൊന്‍ പാലം വേണം. 150 മീറ്റര്‍ അകലെവെച്ചാണ് പാലത്തിലേക്ക് പ്രവേശിക്കുക‌. ഇരുഭാഗത്തേക്കുമുള്ള പാലത്തിന് 18 തൂണുകള്‍ ഉണ്ടായിരിക്കും. ബൂമര്‍ ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണം. മാസത്തില്‍ 150 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരക്കാമെന്ന കണക്കുകൂട്ടലിലാണ് പണി ആരംഭിച്ചത് . ആര്‍ച്ച് മാതൃകയില്‍ പാറ തുരന്ന് കുഴിയെടുത്തശേഷം വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തിയാണ് തുരങ്കം ഉണ്ടാക്കുന്നത്. 200ഓളം തൊഴിലാളികള്‍ രാപകല്‍ ഇതിനായി ജോലി ചെയ്തു. ഇരുമ്പു പാലത്തിന്റെ ഭാഗത്തുനിന്നാണ് നിര്‍മാണം തുടങ്ങിയത്. 700 മീറ്റര്‍ എത്തിയപ്പോൾ  തുരങ്കത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കഴിഞ്ഞു  രണ്ടാംഘട്ടത്തില്‍ മുകളിലും ഇരു വശങ്ങളിലുമായി കോണ്‍ക്രീറ്റ് ജോലി തുടങ്ങും.  തുരങ്കത്തിന്റെ ആകൃതിയില്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉറപ്പിക്കും. പാറ തുരന്ന് നാലു മീറ്റര്‍ താഴ്ചയിലാണ് തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് ബീമുകള്‍ ഉറപ്പിക്കുക.  ഒരു കാരണവശാലും പാറ താഴേക്ക് ഇരിക്കാത്ത,   ഭൂകമ്പത്തെ വരെ ചെറുക്കുന്ന രീതിയിലാണ്  രീതിയിലാണ് നിര്‍മാണം.

ഉദ്ഘടനത്തിനു ശേഷം 

നാലുവരിപ്പാതയുള്ള റോഡിന് സമമാണ് ഉള്‍വശം. തുരങ്കത്തിനുള്ളില്‍ യാത്രക്കാരുടെ സുരക്ഷക്ക് പത്ത് സി.സി ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാന്‍ പുറത്ത് സ്ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്ളോവറുകള്‍  ഇരുവശത്തും സ്ഥാപിക്കും. രണ്ടറ്റത്തും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുകളില്‍ മധ്യഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിക്കും. തുരങ്കത്തിനുള്ളിലൂടെ എത്ര വലിയ ചരക്കു വാഹനങ്ങള്‍ക്കും ഇതുവഴി സുഗമമായി പോകാം.

Also Read- റെയില്‍ മദദ്; പരാതി പരിഹാരമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി റെയില്‍വേയില്‍ ഇനി ഒറ്റ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

നിലവിൽ 300 മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് കഴിയാനുണ്ട്. ഇതിനുശേഷം തുരങ്കത്തിനുള്ളിലെ റോഡ് കൂടി കോണ്‍ക്രീറ്റ് ചെയ്യണം. വെളിച്ച സംവിധാനങ്ങളുടെ പണിയും ബാക്കിയാണ്. തുരങ്കത്തിനകത്ത് സ്ഥിരം ആംബുലന്‍സ് സംവിധാനവുമുണ്ടാകും. ഒന്നാം തുരങ്കത്തിലെ പോരായ്മകള്‍ രണ്ടാമത്തേതില്‍ തുടക്കത്തിൽതന്നെ പരിഹരിക്കും. രണ്ടാം തുരങ്കത്തിലേക്കുള്ള പാലത്തിന്റെ നിർ‌മാണം നേരത്തേ പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തിലേക്കു പ്രവേശിക്കുന്നതു തൃശൂര്‍ ഭാഗത്ത് നിന്നാകും.

അങ്ങനെ വരുമ്പോള്‍, നിലവിലെ ദേശീയപാത മുറിച്ചാണ് റോഡ് വരിക. നിലവിലുള്ള റോഡ് ഉപേക്ഷിക്കും. ഇതു വനംവകുപ്പ് ഏറ്റെടുക്കും. രണ്ടു തുരങ്കങ്ങളും തുറന്നാല്‍ ഉടനെ ടോള്‍ പിരിവ് തുടങ്ങാനും സാധ്യതയുണ്ട്. പട്ടിക്കാട് മേല്‍പ്പാലത്തിന്റെ പണിയും വേഗത്തില്‍ പുരോഗമിക്കുന്നു. ഒരു വർഷത്തിൽ  തൃശൂര്‍– പാലക്കാട് റൂട്ടിലെ ദേശീയപാത യാത്ര കൂറേക്കൂടി സുഗമമാകും എന്നാണ് പ്രതീക്ഷ.

ഒന്നാം തുരങ്കം മാത്രം തുറന്ന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രിയും സ്ഥലം എം എൽ എയുമായ മന്ത്രി കെ.രാജന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ഏറ്റമുട്ടലിന്റെ പ്രശ്നമില്ല, നിലവിലെ സഹകരണം തുടരുമെന്ന് റവന്യുമന്ത്രി വ്യക്തമാക്കി.
Published by:Rajesh V
First published: