നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • പ്ലസ് ടു വിദ്യാർഥിനികളുടെ പ്രണയ കലഹം; ആളേക്കൂട്ടി വീടാക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത് എങ്ങനെ?

    പ്ലസ് ടു വിദ്യാർഥിനികളുടെ പ്രണയ കലഹം; ആളേക്കൂട്ടി വീടാക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത് എങ്ങനെ?

    ഇന്നലെ നടന്ന ഒത്തുതീർപ്പു ചർച്ചയാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ അയൽവാസിയുടെ നില ഗുരുതരമായി തുടരുന്നു

    അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥിനിയും കാമുകനും

    അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥിനിയും കാമുകനും

    • Share this:
    കോട്ടയം (Kottayam) കടുത്തുരുത്തി (Kaduthuruthy) ഇന്നലെ രാത്രി ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കടുത്തുരുത്തി മങ്ങാട് (mangad) സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയും (Plus Two student)  കാപ്പുംതല സ്വദേശിനിയായ വിദ്യാർഥിനിയും സുഹൃത്തുക്കളായിരുന്നു. ഇവർക്കിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കാപ്പുംതല സ്വദേശിനിയായ പെൺകുട്ടിക്ക് ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ജിബിനുമായി പ്രണയമായിരുന്നു. അതിനിടെ  ജിബിന്റെ മുൻകാമുകി എന്നവകാശപ്പെട്ട് തിരുവമ്പാടി സ്വദേശിനിയായ ഒരു പെൺകുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ച് ജിബിൻ ചതിക്കുമെന്ന് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രണയത്തിൽ നിന്ന് പിൻവാങ്ങണം എന്ന് ആവശ്യപ്പെട്ടു.

    മങ്ങാട് സ്വദേശിയായ കൂട്ടുകാരി കാപ്പുംതല  സ്വദേശിനിയായ വിവരം അറിയിച്ചതോടെ അവർ കാമുകനോട് ഇക്കാര്യങ്ങളെല്ലാം പറയുകയായിരുന്നു. എന്നാൽ  ജിബിൻ  മുഴുവൻ ആരോപണങ്ങളും നിഷേധിച്ചു. തങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമമെന്ന് ജിബിൻ കാമുകിയോട് പറഞ്ഞു. ഇതോടെ കൂട്ടുകാരികൾക്കിടയിൽ തർക്കമായി. കൂട്ടുകാരികളായ  കാപ്പുംതല സ്വദേശിനിയും മങ്ങാട് സ്വദേശിനിയും തമ്മിലുള്ള വലിയ തർക്കത്തിൽ വീട്ടുകാർ ഇടപെട്ടു. മങ്ങാട് സ്വദേശിനിയുടെ സഹോദരനാണ് ആദ്യം പ്രശ്നത്തിൽ ഇടപെട്ടത്. പ്രശ്നം കൂടുതൽ വഷളായതോടെ വിഷയം ചർച്ച ചെയ്തു തീർക്കാം എന്ന നിലയിൽ അവസാനം കൂട്ടുകാരികൾ എത്തി. അങ്ങനെ നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്.

    കാപ്പുംതല സ്വദേശിനി  നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം ആണ് ഇന്നലെ മങ്ങാട് സ്വദേശിയുടെ വീട്ടിൽ എത്തി ചർച്ചകൾ നടത്തിയത്. അതിനിടെ കാമുകൻ ജിബിൻ രൂക്ഷമായ വാക്കേറ്റത്തിൽ ഇടപെടുകയും  മങ്ങാട് സ്വദേശിനിയുടെ പിതാവിനെ മർദിക്കുകയുമായിരുന്നു. ഇതോടെ ചർച്ച വലിയ സംഘർഷത്തിൽ കലാശിച്ചു.  കയ്യിലുണ്ടായിരുന്ന സ്ഫോടക വസ്തു എറിഞ്ഞു ഭീകര അന്തരീക്ഷം സൃഷ്ടിച്ചതായും നാട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് അയൽവാസിയായ ബാനർജി ഭവനിൽ അശോകന് കുത്തേൽക്കുകയായിരുന്നു. കാമുകൻ ഉൾപ്പെടെയുള്ള അക്രമിസംഘം കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ആണ് അശോകന്റെ നെഞ്ചിൽ കുത്തിയത്. കുത്തേറ്റ് അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

    Related News- വിദ്യാർഥിനികൾ തമ്മിൽ വാക്കുതർക്കം; രാത്രി ആൺകുട്ടികളുമായി വന്ന് വീടാക്രമിച്ചു; അയൽവാസിക്ക് കുത്തേറ്റു

    അക്രമത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവസ്ഥലത്ത് നിന്ന് തന്നെ കാമുകനായ ജിബിൻ, കാമുകി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീഷ്, കൃഷ്ണ കുമാർ എന്നീ സുഹൃത്തുക്കളെയും  പോലീസ് പിടികൂടി. അക്രമം ഉണ്ടായ ശേഷം രണ്ടുപേർ ഓടി രക്ഷപെടുകയായിരുന്നു. കൈലാസപുരം ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജി കെ പാലിയ പാടത്തിന്റെ ബൈക്ക് തട്ടി എടുത്താണ് രണ്ടംഗ അക്രമിസംഘം കടന്നുകളഞ്ഞത്. ഇന്ന് രാവിലെയാണ് ഇതിൽ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

    സംഭവത്തിൽ തിരുവമ്പാടി സ്വദേശിനിയായ മുൻകാമുകിയിൽ നിന്നും മൊഴിയെടുക്കാൻ ആണ് പോലീസ് തീരുമാനം.  ഇവർ ജിബിനെതിരെ വിളിച്ചു പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. അക്രമി സംഘത്തിന് മറ്റ് ക്രിമിനൽ സംഭവങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. അതിനിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അശോകന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
    Published by:Rajesh V
    First published:
    )}