IPL ക്യാപ്റ്റന്‍ പദവി ഉപേക്ഷിക്കുന്നത് വിരാട് കോഹ്ലിയുടെ ജോലിഭാരം എങ്ങനെ കുറയ്ക്കും
IPL ക്യാപ്റ്റന്‍ പദവി ഉപേക്ഷിക്കുന്നത് വിരാട് കോഹ്ലിയുടെ ജോലിഭാരം എങ്ങനെ കുറയ്ക്കും
'ഏകദേശം എട്ടു വര്‍ഷമായി ഞാന്‍ വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്നു. അതില്‍ യാത്രകളും പരിശീലന സെഷനുകളും ഉള്‍പ്പെടുന്നു. അതിന്റെ കാഠിന്യം എല്ലായ്പ്പോഴും അവിടെത്തന്നെയുണ്ട്.'
ടെസ്റ്റില്‍ തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള വിരാട് കോഹ്ലിയുടെ ആദ്യ സൂചനയാണോ ഇത്? ക്യാപ്റ്റന്‍സിയുടെ അധികസമ്മര്ദ്ദമാണോ? അല്ലെങ്കില്‍ ഘട്ടം ഘട്ടമായുള്ള സ്വയം നവീകരണമോ? ധാരാളം ചോദ്യങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് കോഹ്ലി ടി-20 ക്യാപ്റ്റന്‍ പദം ഉപേക്ഷിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതിയത്, ക്രോസ് ഫോര്‍മാറ്റ് ക്യാപ്റ്റനായതിനുശേഷം അദ്ദേഹത്തിന് നേരിടേണ്ടിവന്നത് വലിയ ജോലിഭാരമായിരുന്നു എന്നാണ്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് ഒന്ന് വിശകലനം ചെയ്യാം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള കോഹ്ലിയുടെ ജോലിഭാരം എങ്ങനെയാണ്? 2020ന്റെ തുടക്കത്തില്‍ ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പരയില്‍ തുടങ്ങി, 12 വീതം ടെസ്റ്റ് മത്സരങ്ങളിലും ഏകദിനത്തിലും, 15 ടി-20 കളിലും 22 ഐപിഎല്‍ മത്സരങ്ങളിലും കോഹ്ലി കളിച്ചിട്ടുണ്ട്. അതായത് ഓരോ ആറ് ദിവസത്തിലും ഒരു ഗെയിം ദിവസം. കൂടുതല്‍ പിന്നിലേക്ക് പോവുകയാണെങ്കില്‍ 2010ല്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം മുതല്‍, ഏകദേശം 1024 ദിവസങ്ങള്‍, ഏതാണ്ട് മൂന്നര വര്‍ഷങ്ങള്‍, അന്താരാഷ്ട്ര അല്ലെങ്കില്‍ ഐപിഎല്‍ മത്സര ദിവസങ്ങളായിരുന്നു.
ഇതില്‍ യാത്രയുടെയും പരിശീലനത്തിന്റെയും ദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുക.മകളുടെ ജനന സമയത്ത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ഒരു ഭാഗം അദ്ദേഹം നഷ്ടമാക്കിയെന്ന് പറഞ്ഞാല്‍ പോലും, കണക്കുകള്‍ നോക്കുമ്പോള്‍ കോഹ്ലിക്ക് ശ്വാസം വിടാന്‍ സമയമില്ലാത്ത അത്ര മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. 50 ഓവര്‍ ലോകകപ്പിനും ഐപിഎല്ലിനും പുറമെ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കളിച്ചപ്പോള്‍ (2019) ഒരു വര്‍ഷം കിഴിവ് നല്‍കേണ്ടതില്ല. അരങ്ങേറ്റം മുതല്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഗെയിമുകള്‍ അവതരിപ്പിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്.
ഈ വര്‍ഷങ്ങളില്‍ പകുതിയും അദ്ദേഹം ക്യാപ്റ്റനായിരുന്നു.കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന പരമ്പരയ്ക്ക് മുമ്പ് തിരക്കേറിയ ഷെഡ്യൂള്‍ തന്നെ അലട്ടുന്നുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നു. ''ഇപ്പോള്‍ ഏകദേശം എട്ടു വര്‍ഷമായി ഞാന്‍ വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്നു. അതില്‍ യാത്രകളും പരിശീലന സെഷനുകളും ഉള്‍പ്പെടുന്നു. അതിന്റെ കാഠിന്യം എല്ലായ്പ്പോഴും അവിടെത്തന്നെയുണ്ട്. ഇത് നമ്മളെ ബാധിക്കും.'' അതിനാല്‍, അയാള്‍ അല്‍പ്പം ജോലി ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതില്‍ അതിശയിക്കാനില്ല. ടി-20 മത്സരങ്ങളുടെ അപൂര്‍വ്വത കണക്കിലെടുക്കുമ്പോള്‍ ശരിക്കും ആശ്ചര്യകരമായ കാര്യം അദ്ദേഹം ക്യാപ്റ്റന്‍സി മാത്രമാണ് ഉപേക്ഷിച്ചത്, ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റും അദ്ദേഹം ഉപേക്ഷിച്ചില്ല എന്നതാണ്.
ടി-20 ക്യാപ്റ്റന്‍സി കോഹ്ലിയെ ബാധിക്കുന്നുണ്ടോ? ക്യാപ്റ്റന്‍സി തന്നെ ബാധിക്കുന്നുണ്ടോ അതോ അത് ബാറ്റിംഗിനെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് കോഹ്ലിക്ക് മാത്രമേ അറിയൂ. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പരമ്പര ജയിച്ച അദ്ദേഹം ഒരു സന്തുഷ്ട ടി-20 ക്യാപ്റ്റനാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു ക്യാപ്റ്റനും ഇതുവരെ കൈകാര്യം ചെയ്യാനാകാത്ത നേട്ടമാണ് കോഹ്ലിയുടേത്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ എന്ന റെക്കോര്‍ഡ്, ഇന്ത്യയുടെ മുന്‍ നായകന് എംഎസ് ധോണിയെ മറികടക്കാന്‍ കഴിയുന്ന അവസരം ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതോടെ കോഹ്ലിക്ക് നഷ്ടമാകും. എങ്കിലും ധോണിയുമായി താരത്മ്യം ചെയ്തപ്പോഴും അദ്ദേഹത്തിനുള്ളത് മികച്ച വിജയ ശതമാനം(65.11 to 59.28) ആണ്. ലോകകപ്പിലെ ക്യാപ്റ്റന്മാരില്, ബാബര്‍ അസം (65.22), അഫ്ഗാനിസ്ഥാന്റെ അഷ്ഗര് അഫ്ഗാന് (81) എന്നിവര്‍ക്ക് മാത്രമാണ് മികച്ച വിജയ ശതമാനം. കൂടാതെ, ക്യാപ്റ്റനായിരുന്ന കാലഘട്ടത്തില്‍ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് മാത്രമാണ് കോഹ്ലിയെക്കാള് കൂടുതല്‍ റണ്‍സ് നേടിയത് (1589 to 1502 വരെ).
അതിനാല്‍, ഈ ഫോര്‍മാറ്റിലെ ബാറ്റിംഗ് ശരാശരി- 52ല്‍ നിന്ന് 48ലേക്കുള്ള നേരിയ ഇടിവിന് അദ്ദേഹത്തിന്റെ ബാറ്റിംഗിനും ക്യാപ്റ്റന്‍സിക്കും ചെറിയ ബന്ധമുണ്ടായിരുന്നു. ഈ തലത്തില്‍ ഒരു ഇടിവ് എന്ന് വിളിക്കാമെങ്കില്‍ കോഹ്ലിയുടെ അവസാന ആറ് ടി-20 ഇന്നിംഗ്സ് കണക്കുകള്‍ - 85, 0, 73*, 77*, 1, 80* ഇതാണ്. അതിനാല്‍ ഈ ഫോര്‍മാറ്റിലുള്ള കോഹ്ലിയുടെ സമീപകാല ഫോം തകര്‍പ്പന്‍ തന്നെയാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സി സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചിരുന്നെങ്കില്‍ അത് അത്ഭുതമായേനെ. കാരണം അവിടെ അയാള്‍ക്ക് നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടങ്ങളാണ് (6560), കൂടാതെ ബാറ്റിംഗ് ശരാശരി 40 ലും താഴെയുള്ള ശരാശരി (37.97). അഗ്രസീവായ കോഹ്ലി പരാജയങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അയാള്‍ ജയത്തിനായി കഠിനമായ പരിശ്രമിക്കുന്ന ആളാണെന്ന് മുമ്പ് തന്നെ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരങ്ങള്‍ കോഹ്ലിയെ ബാധിച്ചിരുന്നോ?ടി-20 ഗെയിമുകള്‍ കുറവായതിനാല്‍, ഈ ഫോര്‍മാറ്റിന് ലോകകപ്പുകള്‍ക്ക് മുമ്പ് മാത്രം പ്രസക്തി വര്‍ദ്ധിക്കുകയാണ് പതിവ്. ഉദാഹരണത്തിന്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വെറും 15 ടി-20 മത്സരങ്ങളില്‍ മാത്രമാണ് കോഹ്ലി കളിച്ചത്. അതായത് ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഗെയിമുകളുടെ എണ്ണം. മാത്രമല്ല, അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ക്ക് താരതമ്യേനെ പ്രാധാന്യമില്ലാത്തതിനാല്‍, ഒരു ടി-20 പരമ്പര, ലോകകപ്പ് അല്ലെങ്കില്‍ ഒരു പരമ്പരയല്ലാത്ത കൂടുതല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല.ഒരു ലോകകപ്പ് ഇതര ടി-20 മത്സരങ്ങള്‍ (താരതമ്യേന) വിശ്രമമുള്ള ഒരു ജോലിയാണ്. ഒരു ഏകദിന ടി-20 പരമ്പര തോറ്റതിന് ഒരു ക്യാപ്റ്റനെയും ഇതുവരെ പുറത്താക്കിയിട്ടില്ല. ടി-20യിലെ ക്യാപ്റ്റന്‍സിയും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലെ (ടെസ്റ്റിലെ) റണ്‍സിന്റെ അഭാവവും തമ്മിലുള്ള ബന്ധം പരസ്പരം കൂട്ടിയിണക്കാന്‍ പ്രയാസമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പലതവണ കോഹ്ലി മികച്ച പ്രകടനത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ പുറത്തായി. എന്നാല്‍ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിലെ നായക സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണവും കോഹ്ലിക്ക് മാത്രമേ നന്നായി അറിയൂ.
ഏകദിനത്തിലും കോഹ്ലി ക്യാപ്റ്റര്‍ സ്ഥാനം ഉപേക്ഷിക്കുമോ? സമീപഭാവിയിലുണ്ടാക്കനിടയില്ല. അടുത്ത വര്‍ഷം നാട്ടില്‍ നടക്കുന്ന അടുത്ത ലോകകപ്പ് വരെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോമില്‍ മാറ്റം സംഭവിക്കാത്തടത്തോളം ക്യാപ്റ്റര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ സാധ്യതയില്ല. ഒരു അഗ്രസീവായ പാഷനോടെ കളിക്കുന്ന ക്രിക്കറ്റ് കളിക്കാരനും ക്യാപ്റ്റനുമായ കോഹ്ലി സ്വന്തം നാട്ടില്‍ ഒരു ലോകകപ്പ് നേടാനുള്ള അവസരം കളയാന്‍ സാധ്യതയില്ല. മാത്രമല്ല അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇല്ലാതാക്കാനും, തന്റെ നേതൃത്വത്തില്‍ ഒരു ഐസിസി ട്രോഫിയുടെ അഭാവം, ഇതിഹാസ നായകനായ ഒരു ബാറ്റ്സ്മാന് തുടങ്ങിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല, അദ്ദേഹത്തിന്റെ 'സച്ചിന് ടെണ്ടുല്‍ക്കര്‍ നിമിഷം' (അങ്ങനെ പറയാം അല്ലേ..) ആയി കാത്തിരിക്കുകയാവാം. എന്നാല്‍ കോഹ്ലിക്ക് ഇപ്പോള്‍ തന്റെ ബാറ്റിംഗിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കോഹ്ലി തന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയാണെങ്കില്‍, 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ഒരു ചിന്ത അയാള്‍ക്ക് ഉണ്ടായിരിക്കില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.