നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • അതീവ സുരക്ഷാ ജയിലിന് പുറത്തേക്ക് നീളൻ തുരങ്കം; ഇസ്രായേൽ ജയിലിലെ 6 പലസ്തീൻ തടവുകാർ രക്ഷപ്പെട്ടതെങ്ങിനെ

  അതീവ സുരക്ഷാ ജയിലിന് പുറത്തേക്ക് നീളൻ തുരങ്കം; ഇസ്രായേൽ ജയിലിലെ 6 പലസ്തീൻ തടവുകാർ രക്ഷപ്പെട്ടതെങ്ങിനെ

  ആറ് തടവുകാർ മാസങ്ങൾ നീണ്ട പരിശ്രമത്തിലാണ് തുരങ്കമുണ്ടാക്കിയത്

  palestine prisoners escape

  palestine prisoners escape

  • Share this:
   കഴിഞ്ഞ ദിവസമാണ് ഇസ്രായേലിലെ അതീവസുരക്ഷാ ജയിലിൽ നിന്ന് ആറ് ഫലസ്തീൻ തടവുകാർ രക്ഷപ്പെട്ടത്. ജയലിൽ നിന്ന് നീളൻ തുരങ്കം നിർമിച്ചായിരുന്നു തടവുകാർ പുറത്തു കടന്നത്. പതിറ്റാണ്ടിലെ ഏറ്റവും സമർത്ഥമായ ജയിൽ ചാട്ടമെന്നാണ് സംഭവം വിശേഷിപ്പിക്കപ്പെട്ടത്. തടവുകാർ രക്ഷപ്പെട്ടതോടെ ഇവരെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങളും ഇസ്രായേൽ ആരംഭിച്ചിട്ടുണ്ട്.

   പൊലീസും സൈന്യവും കമാന്റോകളും ചേർന്ന് വ്യാപകമായ തിരിച്ചിലാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ ഇസ്രായേലിലെ ഗിൽബോവ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്. വെസ്റ്റ്ബാങ്ക് അതിർത്തിയിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് ഗില‍ബോവ ജയിൽ. ഭീകരവാദമടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ഫലസ്തീനികളാണ് ഇവിടുത്തെ തടവുകാരിൽ ഭൂരിഭാഗവും. അതീവ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

   ആറ് പേർ രക്ഷപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജയിലിൽ നിന്ന് നാനൂറോളം തടവുകാരെ മാറ്റിയതായി ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. കൂടുതൽ തടവുകാർ രക്ഷപ്പെടാൻ പദ്ധതിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

   മാസങ്ങളോളം നീണ്ട നിർമാണം

   ഒരേ സെല്ലിൽ കഴിഞ്ഞവരാണ് രക്ഷപ്പെട്ട ആറ് പേരും. പുലർച്ചെ അഞ്ച് മണിയോടെയാണ് സെല്ലിനുള്ളിലെ തറയിൽ തുരങ്കം കണ്ടെത്തുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാർ കുഴിച്ചുണ്ടാക്കിയതാണ് തുരങ്കമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. തറയിൽ ചെറിയൊരു കുഴിയുടെ ചിത്രവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഇസ്രായേലി സുരക്ഷാ സേന ജയിലിന്റെ മതിലിന് പുറത്ത് കരിങ്കല്ലിൽ സമാനമായ ദ്വാരവും പരിശോധിക്കുന്നത് കാണാം.

   സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയിൽചാട്ടമെന്നാണ് അധികൃതർ സംശയിക്കുന്നത്. തടവുകാരെ രക്ഷപ്പെടുത്താനായി ജയിലിന് പുറത്ത് കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

   34 വർഷത്തിനിടയിലെ ഏറ്റവും സമർത്ഥമായ ജയിൽചാട്ടം

   ഇസ്രായേൽ ജയിലിൽ നിന്നും ഫലസ്തീൻ തടവുകാരുടെ ഏറ്റവും സമർത്ഥമായ ജയിൽചാട്ടമായാണ് ഈ സംഭവത്തെ കാണുന്നത്. 1987 ന് ശേഷം ആദ്യമായാണ് ഇത്രയും വിദഗ്ധമായി തടവുകാർ ഇസ്രായേൽ ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. ഒന്നാം ഇൻതിഫാദ അഥവാ ഇസ്രായേലിനെതിരെ പലസ്തീൻ പ്രക്ഷോഭം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഗാസയിലെ കനത്ത സുരക്ഷയുള്ള ജയിലിൽ നിന്ന് ആറ് തടവുകാർ രക്ഷപ്പെട്ടിരുന്നു.


   രക്ഷപ്പെട്ടത് 26 നും 49 നും ഇടയിൽ പ്രായമുള്ള തടവുകാർ

   ജയിൽ ശിക്ഷ അനുഭവിച്ചവരും അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമായ ഫലസ്തീൻ വംശജരുടെ പട്ടിക പരിശോധിച്ചതിൽ നിന്ന് 26 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് രക്ഷപ്പെട്ടത് എന്നാണ് മനസ്സിലായത്. അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ.


   രക്ഷപ്പെട്ടവരിൽ നാല് പേർ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. രക്ഷപ്പെട്ടവരുടെ ചിത്രങ്ങൾ ഇസ്രായേൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

   ജയിൽചാട്ടം ആഘോഷമാക്കി ഫലസ്തീനികൾ

   ഏറ്റവും വലിയ സുരക്ഷാവീഴ്ച്ചകളിൽ ഒന്നായാണ് ഇസ്രായേൽ സംഭവത്തെ കാണുന്നതെങ്കിൽ സോഷ്യൽമീഡിയയിൽ അടക്കം ജയിൽചാട്ടം ആഘോഷമാക്കുകയാണ് ഫലസ്തീനികൾ. ജയിൽചാടിവർക്ക് വീരപരിവേഷമാണ് ലഭിക്കുന്തന്. ഗുരുതരമായ സംഭവം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചത്. തടവുപുള്ളികളെ കണ്ടെത്താൻ ഇസ്രായേലിന്റെ വിവിധ സുരക്ഷാ ശാഖകളുടെ പരമാവധി പരിശ്രമം ആവശ്യമാണെന്നും ബെന്നറ്റ് പറഞ്ഞു.

   വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞത്. ഇസ്രായേല്‍ പ്രതിരോധ സംവിധാനത്തിനാകെ ഈ സംഭവം നടുക്കം ഉണ്ടാക്കിയെന്നും പ്രസ്താവന വ്യക്തമാക്കി. ഫലസ്തീന്‍ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}