• HOME
  • »
  • NEWS
  • »
  • explained
  • »
  • Sarah Everard | ആരാണ് സാറാ എവറാർഡ് ? കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് എങ്ങനെ?

Sarah Everard | ആരാണ് സാറാ എവറാർഡ് ? കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് എങ്ങനെ?

അയാൾ എവറാർഡിനെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു

  • Share this:
സൗത്ത് ലണ്ടൻ സ്വദേശിയും 33കാരിയുമായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് മുൻ മെറ്റ് പോലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
സെപ്തംബർ 30നാണ് 48 വയസുള്ള പോലീസ് ഉദ്യോഗസ്ഥനായ വെയ്ൻ കൗസന് സെൻട്രൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. മരണം വരെ തടവിൽ കഴിയണമെന്നാണ് കോടതി വിധി. ദാരുണവും ക്രൂരവുമായ കൊലപാതകമാണ് ഇയാൾ നടത്തിയതെന്ന് ജഡ്ജി ഫുൾഫോർഡ് വ്യക്തമാക്കി.

എവറാർഡിന്റെ തിരോധാനവും മരണവും കൌസൻസിന്റെ അറസ്റ്റും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ ഒരു ദേശീയ പ്രതിഷേധത്തിന് കാരണമായി.
എവറാർഡിൻ്റെ കേസ് പുരോഗമിച്ച് കൊണ്ടിരിക്കെ തന്നെ യുകെയിലുടനീളമുള്ള സ്ത്രീകൾ സോഷ്യൽ മീഡിയയിൽ അവർ നേരിട്ട അനുഭവങ്ങൾ വിവരിച്ചു പോസ്റ്റുകളിട്ടു. തെരുവിലൂടെ നടക്കുമ്പോൾ അവരെ പിന്തുടരുകയും ഉപദ്രവിക്കുകയും മറ്റും ചെയ്ത നിരവധി സംഭവങ്ങൾ അവർ പരസ്പരം പങ്കിട്ടു.

"അവരുടെ വേദനയും സങ്കടവും എത്രമാത്രം അസഹനീയമാണെന്ന് എനിക്ക് സങ്കൽപ്പിക്കാനാകുന്നില്ല. ഈ ഭയാനകമായ കുറ്റകൃത്യത്തിനുള്ള എല്ലാ ഉത്തരങ്ങളും കണ്ടെത്താൻ നമ്മൾ വേഗത്തിൽ പ്രവർത്തിക്കണം, ”എവറാർഡിനെയും അവളുടെ കുടുംബത്തെയും കുറിച്ച് സംസാരിക്കുമ്പോൾ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ചിൽ പറഞ്ഞു. “ തെരുവുകളിൽ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും പീഡനമോ ചൂഷണമോ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താനും കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് സാറ എവറാർഡിന് സംഭവിച്ചത്?

മാർച്ച് ആദ്യം, ക്ലാഫാമിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം ബ്രിക്സ്റ്റണിലെ വീട്ടിലേക്ക് നടന്നു പോകവെയാണ് എവറാർഡിനെ കാണാതായത്. സുഹൃത്തിൻ്റെ വീട്ടിൽ നിന്നും ഏകദേശം 50 മിനിറ്റ് അകലെ വച്ചായിരുന്നു സംഭവം.

മാർച്ച് 3 ന്, രാത്രി 9 മണിക്കാണ് ക്ലാഫാമിൽ നിന്ന് എവറാർഡ് പുറപ്പെട്ടത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ക്ലാഫാം കോമൺ എന്ന വലിയ പാർക്കിലൂടെ നടന്നതായി കരുതപ്പെടുന്നു. സുഹൃത്തിൻ്റെ വീട്ടിൽ നിന്നിറങ്ങിയ എവറാർഡ് തന്റെ കാമുകനുമായി ഏകദേശം 14 മിനിറ്റ് നേരം മൊബൈൽ ഫോണിൽ സംസാരിച്ചു. അവസാനമായി രാത്രി 9:28 ന് ഡോർബെൽ ക്യാമറയുടെ ദൃശ്യങ്ങളിലാണ് എവറാർഡിനെ കണ്ടത്.

അവിടുന്ന് ഒരു ദിവസം കഴിഞ്ഞ്, മാർച്ച് 4 ന്, എവറാർഡിന്റെ കാമുകൻ അവളെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചു. സാറയെ കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടുകയും മറ്റുള്ളവരിൽ നിന്ന് പ്രതികരണം ലഭിക്കാൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസ് ഓഫീസർ എന്ന നിലയിൽ തന്റെ സ്ഥാനം ഉപയോഗിച്ച് കൗസൺസ് എവറാഡിനെ റോഡരികിൽ കയ്യേറ്റം ചെയ്തതായി കരുതപ്പെടുന്നു എന്ന് ജഡ്ജി എൽജെ തന്റെ വിധി പ്രസ്താവത്തിൽ പറഞ്ഞു. പിന്നീട് അയാൾ എവറാർഡിനെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.

എങ്ങനെയാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്?
മാർച്ച് 9ന് പോലീസ് കോൺസ്റ്റബിൾ കൌസനെ എവറാർഡിനെ തട്ടിക്കൊണ്ടുപോയി എന്ന സംശയത്തിൻ മേൽ അറസ്റ്റ് ചെയ്തു.
രണ്ട് വർഷമായി പോലീസിൽ ഉണ്ടായിരുന്ന കൗസൺസ് ആദ്യം സൗത്ത് ലണ്ടനിലാണ് നിയമിക്കപ്പെട്ടത്. ഏറ്റവും ഒടുവിൽ ലണ്ടനിലെ യുകെ പാർലമെന്ററി എസ്റ്റേറ്റും എംബസികളും സംരക്ഷിക്കുന്ന ചുമതലയുള്ള യൂണിറ്റ് ആയ പാർലമെന്ററി, നയതന്ത്ര സംരക്ഷണ കമാൻഡിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. എവറാർഡിന്റെ തിരോധാന സമയത്ത് കൌസൻസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

മാർച്ച് 10ന് കെന്റിലെ ആഷ്ഫോർഡ് പട്ടണത്തിലെ ഒരു വനപ്രദേശത്താണ് പോലീസ് എവാർഡിൻ്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാർച്ച് 12ന് ഡെന്റൽ രേഖകളുടെ സഹായത്തോടെ മൃതദേഹം എവറാർഡിന്റേതാണെന്ന് സ്ഥിരീകരിച്ചു.
ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ നിന്നുള്ള അംഗീകാരം കിട്ടിയ അന്നു തന്നെ എവറാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി കൌസൻസിനെ അറസ്റ്റ് ചെയ്തു.

മാർച്ച് 13ന് ഒരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം, കൗസനെ റിമാൻഡ് ചെയ്തു. മാർച്ച് 16 ന് സെൻട്രൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.
ഈ കുറ്റകൃത്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ ചെയ്യാമെന്ന് ഗവേഷണം നടത്താൻ കൌസൺസ് കുറഞ്ഞത് ഒരു മാസമെങ്കിലും ലണ്ടനിലേക്ക് യാത്ര ചെയ്തിട്ടുണ്ടാവുമെന്ന് ജഡ്ജി എൽജെ അഭിപ്രായപ്പെട്ടു.
Published by:Karthika M
First published: