HOME » NEWS » Explained » HOW THE LIVE BROADCAST OF THE PARLIAMENT PROCEEDINGS BEGIN1 GH RV

Explained| പാർലമെന്റ് നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയത് എങ്ങനെ?

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി മുന്നോട്ടുവെച്ച ആശയമായിരുന്നു എൽ എസ് ടി വി.

News18 Malayalam | news18-malayalam
Updated: March 4, 2021, 3:16 PM IST
Explained| പാർലമെന്റ് നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയത് എങ്ങനെ?
parliament
  • Share this:
ലോക്സഭ ടിവി പ്രവർത്തിക്കാൻ തുടങ്ങിയത് 2006 ജൂലൈ 24 മുതലാണ്. പേര് പോലെ തന്നെ പാർലമെന്റിലെ നടപടികൾ തത്സമയം എല്ലാ വീടുകളിലും എത്തിക്കുക എന്നതായിരുന്നു ചാനലിന്റെ ലക്ഷ്യം. പിൽക്കാലത്ത് ലോക്സഭ ടിവിയും (എൽ എസ് ടി വി) രാജ്യസഭ ടിവിയും (ആർ എസ് ടി വി) ലയിപ്പിച്ച് 'സൻസദ് ടിവി' എന്ന ഒറ്റചാനലാക്കി. പഴയ പോലെത്തന്നെ പാർലമെന്റിന്റെ നടപടികൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്ന ലക്ഷ്യം വിജയകരമായി തുടരുകയും ചെയ്യുന്നു.

സോമനാഥ് ചാറ്റർജിയുടെ ആശയം

മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി മുന്നോട്ടുവെച്ച ആശയമായിരുന്നു എൽ എസ് ടി വി. അന്നത്തെ രാജ്യസഭാ ചെയർമാൻ ഭൈറോൺ സിംഗ് ശേഖാവത്തിന് ചാറ്റർജിയുടെ നിര്ദ്ദേശം ശരിക്കും ബോധ്യപ്പെട്ടിരുന്നില്ല. ശെഖാവത്തിന്റെ പിൻഗാമിയായ ഹാമിദ് അൻസാരിയുടെ കാലത്താണ് അപ്പർ ഹൗസിനുള്ള പ്രത്യേക ചാനൽ പ്രാവർത്തികമായതും. ആർ എസ് ടി വി, സൻസദ് ടിവി എന്നിവയുടെ മുൻഗാമിയായിരുന്നു ലോക്സഭാ ടിവി.

2006 ജൂലൈ 24 മുതലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. പാർലമെന്റിലെ നടപടികൾ തത്സമയം എല്ലാ വീടുകളിലും എത്തിക്കുക എന്നതായിരുന്നു ചാനൽ ലക്ഷ്യം വെച്ചത്. പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പാർലമെന്റിലെ ഭരണ പ്രക്രിയ രീതികൾ തുടങ്ങിയവയുടെ അവബോധം രാജ്യത്തെ സാധാരണ പൗരന്മാരിൽ സൃഷ്ടിക്കുക എന്ന വലിയ ആശയമായിരുന്നു പിന്നിൽ. കൂടാതെ പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശങ്ങൾ ജാഗ്രതയോടെ ഉപയോഗപ്പെടുത്താനും ജനാധിപത്യ പരിസ്ഥിതി വ്യവസ്ഥയുടെ ഭാഗമാകാൻ പ്രാപ്തരാക്കാനും ഇതുവഴി സാധിക്കുമെന്ന് ചാനൽ വെബ്സൈറ്റിൽ തന്നെ പറയുന്നുണ്ട്.

Also Read- കടയിലെ കവർച്ചാ ശ്രമത്തിനിടയിലും സുഖമായി ഉറങ്ങുന്ന വളർത്തു നായ; ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

ചാനലുകൾ വരുന്നതിന് മുൻപ്

എൽ എസ് ടി വി ഒരു പ്രത്യേക ചാനലായി പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പേ 1989 ഡിസംബർ 20 മുതൽ തെരഞ്ഞെടുത്ത പാർലമെന്ററി നടപടികൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തിരുന്നു - ഉദാഹരണത്തിന്, വർഷത്തിലെ ആദ്യ സെഷന്റെ ആദ്യ ദിവസം നടക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

1994 ഏപ്രിൽ 18 മുതൽ ലോക്സഭയുടെ എല്ലാ നടപടികളും ചിത്രീകരിക്കാൻ തുടങ്ങി. അതേ വർഷം ഓഗസ്റ്റില്‍ ലോ പവർ ട്രാൻസ്മിറ്റർ‌ (എൽപിടി) സ്ഥാപിക്കുകയും പാർലമെന്റ് മന്ദിരത്തിൽ പ്രവർത്തനം തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു. 1994 ഡിസംബർ മുതൽ ഇരുസഭകളിലെയും ചോദ്യോത്തരവേള ദൂരദർശനിൽ‌ തത്സമയം സംപ്രേഷണം ചെയ്തു തുടങ്ങി.

''ഒരു സഭയുടെ ചോദ്യോത്തരവേള ദൂരദർശനിലും രണ്ടാമത്തേതിന്റെ അഖിലേന്ത്യാ റേഡിയോയിലും സംപ്രേഷണം ചെയ്യുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരുന്നത്- ലോക്സഭ വെബ്സൈറ്റിൽ പറയുന്നു. പിന്നീട് ഡി ഡി ന്യൂസ് ചാനൽ ആരംഭിച്ചപ്പോൾ‌, ഇരുസഭകളിലെയും ചോദ്യസമയം ഡിഡി ചാനലുകളിൽ ഒരേസമയം സംപ്രേഷണം ചെയ്യാൻ തുടങ്ങി.

ഒരു ദശാബ്ദത്തിനുശേഷം 2004 ഡിസംബറിൽ ഇരുസഭകളുടെയും നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി പ്രത്യേക ഉപഗ്രഹ ചാനല്‍ ആരംഭിക്കുകയായിരുന്നു. 2006ൽ LSTV ലോവർ ഹൗസിന്റെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ തുടങ്ങി.

രാജ്യസഭ ടിവിയുടെ പിറവി

2011 ലാണ് ആർ എസ് ടി വി ആരംഭിക്കുന്നത്. രാജ്യസഭയിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുപുറമെ, പാർലമെന്റ് കാര്യങ്ങളുടെ വിശകലനങ്ങളും നല്കിയിരുന്നു, കൂടാതെ വിജ്ഞാനാധിഷ്ഠിത പരിപാടികൾക്ക് ഒരു വേദിയുമാണിന്ന് ഈ ചാനൽ. ആർ എസ് ടി വിക്ക് വലിയ രീതിയിൽ ഫോളോവേഴ്സുണ്ട്, മാത്രമല്ല ഈ തരത്തിലുള്ള ചാനലുകളിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ചാനലുകളിലൊന്നുമാണിത്. 2017 ൽ രാജ്യസഭയുടെ ചെയർമാനായ സമയത്ത് ആർ എസ് ടി വിക്ക് 4.6 ലക്ഷം യൂട്യൂബ് കാഴ്ചക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇത് ഇപ്പോൾ 5 ദശലക്ഷമാണ്.

കൂടുതൽ മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ രാജ്യസഭ ടി വിയുടെ ബജറ്റ് എൽ എസ് ടി വിയെക്കാൾ വലുതാണ്. അതുപോലെ 110 തൊഴിലാളികളുള്ള ലോക്സഭ ടിവിയേക്കാൾ കൂടുതൽ‌ ആളുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 250ന് മുകളിൽ വരും ഇത്. ചാനലുകൾ പ്രവർത്തിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റ് പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ട്.
Published by: Rajesh V
First published: March 4, 2021, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories