Explained | EWS സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ? മാനദണ്ഡങ്ങള്‍ എന്തെല്ലാം?

ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണമാണ് ഇതുവഴി ഏര്‍പ്പെടുത്തുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഭരണഘടനയുടെ 103-ാം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ EWS(Economically Weaker Section) സംവരണം. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണമാണ് ഇതുവഴി ഏര്‍പ്പെടുത്തുന്നത്. EWS സര്‍ട്ടിഫിക്കറ്റിനായി കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്.

    കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍

    കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്.

    ഭൂസ്വത്ത് അഞ്ച് ഏക്കറില്‍ കവിയരുത്.

    വീട്/ ഫ്‌ലാറ്റ് 1000 സ്‌ക്വയര്‍ ഫീറ്റില്‍ കവിയരുത്.

    ഹൗസ് പ്ലോട്ട് മുന്‍സിപ്പല്‍/ കോര്‍പ്പറേഷനില്‍ 100 സ്‌ക്വയര്‍യാര്‍ഡ് അതായത് 2.05 സെന്റില്‍ കവിയരുത്. ഗ്രാമപഞ്ചായത്തില്‍ 200 സ്‌ക്വയര്‍യാര്‍ഡ് വരെ അതായത് 4.1 സെന്റില്‍ കവിയരുത്.

    കുടുംബവാര്‍ഷിക വരുമാനം എന്നത് ഉദ്ദേശിക്കുന്നത് അപേക്ഷ നല്‍കുന്ന വര്‍ഷത്തിന്റെ തൊട്ടു മുന്‍പിലത്തെ സാമ്പത്തിക വര്‍ഷത്തെ കുടുംബാംങ്ങളുടെ മൊത്തം വരുമാനമാണ്.

    സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍

    കുടുംബ വര്‍ഷിക വരുമാനം നാല് രൂപയില്‍ കവിയരുത്.

    ഭൂസ്വത്ത്

    ഗ്രാമപഞ്ചായത്ത്- രണ്ടര ഏക്കറില്‍ കവിയരുത്.

    മുന്‍സിപ്പാലിറ്റി- എഴുപത്തിയഞ്ച് സെന്റില്‍ കവിയരുത്.

    കോര്‍പ്പറേഷന്‍- അമ്പത് സെന്റില്‍ കവിയരുത്.

    ഗ്രാമപഞ്ചായത്ത്+ മുന്‍സിപ്പാലിറ്റി+കോര്‍പ്പറേഷന്‍ ആകെ ഭൂസ്വത്ത് രണ്ടര ഏക്കറില്‍ കവിയരുത്.

    ഹൗസ് പ്ലോട്ട്

    ഗ്രാമപഞ്ചായത്ത്-നിബന്ധനകള്‍ ഇല്ല.

    മുന്‍സിപ്പാലിറ്റി- 20 സെന്റില്‍ കവിയരുത്.

    കോര്‍പ്പറേഷന്‍- 15 സെന്റില്‍ കവിയരുത്.

    അന്ത്യോദയ അന്നയോജന(AAY), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (PHH) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഹൗസ്‌പ്ലോട്ട്, വാര്‍ഷിക വരുമാനം, ഭൂസ്വത്ത് മാനദണ്ഡങ്ങള്‍ ബാധകമല്ലാതെ തന്നെ EWS സംവരണത്തിന് അര്‍ഹരായിരിക്കും.

    ഹജരാക്കേണ്ട രേഖകള്‍

    നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ.

    കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങള്‍.

    അപേക്ഷയില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ നികുതി.

    ജാതി തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, സിബിഎസ്ഇക്കാര്‍ പിതാവിന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക.

    ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട്, വരരുമാനം തെളിയിക്കുന്ന രേഖ

    ആരാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക

    സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസര്‍ ആണ്.

    കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ വഴി തഹസില്‍ ദാരാണ് നല്‍കുന്നത്.
    Published by:Jayesh Krishnan
    First published:
    )}