നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • CMDRF | മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കി 100 മണിക്കൂറിനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം;എങ്ങനെ അപേക്ഷിക്കാം

  CMDRF | മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കി 100 മണിക്കൂറിനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം;എങ്ങനെ അപേക്ഷിക്കാം

  സിഎംഡിആര്‍എഫ്ല്‍ അപേക്ഷ നല്‍കി 100 മണിക്കൂറുനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം എത്തും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കാര്യക്ഷമമായതോടെ വേഗത്തിലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സിഎംഡിആര്‍എഫ്(CMDRF)ല്‍ അപേക്ഷ നല്‍കി 100 മണിക്കൂറുനുള്ളില്‍ അര്‍ഹരായവരുടെ അക്കൗണ്ടില്‍ സഹായം എത്തും. ദിവസേന നിരവധി അപേക്ഷകളാണ് വില്ലേജ് ഓഫീസുകളില്‍ CMDRF വഴി എത്തുന്നത്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി രൂപീകരിച്ച ഭരണഘടനരമായ പൊതു ഫണ്ടാണ് സിഎംഡിആര്‍എഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം

   ജീവിത ശൈലി രോഗങ്ങള്‍ ഉദാഹരണം പ്രമേഹം, പ്രഷര്‍ ഒഴികെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക് CMDRF ഓണ്‍ലൈന്‍ സൈറ്റ് വഴിയോ, MLA വഴിയോ അപേക്ഷിക്കാം.

   ആറുമാസത്തിനുള്ളില്‍ ലഭിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രോഗവിവരം, ചിലവായ തുക,  ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക എന്നിവ ഡോക്ടറുടെ സെര്‍ട്ടിഫക്കറ്റില്‍ കാണിച്ചിരിക്കണം. ഡിസ്ചാര്‍ജ് സമ്മറി വച് അപേക്ഷിക്കരുത്.

   റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ്ബുക്ക് എന്നിവ അപേക്ഷക്കൊപ്പം വക്കണം. വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

   അപകടമരണം സംഭവിച്ച കേസുകളില്‍ മരണ സര്‍ട്ടിഫിക്കറ്റ്, FIR, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ചേര്‍ത്ത് ആശ്രിതര്‍ക് അപേക്ഷിക്കാം.

   സാധാരണ കേസുകളില്‍ ഒരുലക്ഷം വരെ അനുവദിക്കാറുണ്ട്.

   കിഡ്‌നി മാറ്റിവക്കല്‍ പോലുള്ള കേസുകളില്‍ ഓപ്പറേഷന്‍ തിയതി കാണിച്ചുകൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മൂന്ന് ലക്ഷം വരെ ക്യാബിനറ്റ് തീരുമാനമില്ലാതെ അനുവദിക്കും.

   ഒരുതവണ സഹായം ലഭിച്ചാല്‍ രോഗാവസ്ഥ തുടര്‍ന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞു വീണ്ടും അപേക്ഷിക്കാം.

   രണ്ടു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
   Published by:Jayesh Krishnan
   First published:
   )}