നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ആധാർ കാർഡ് തട്ടിപ്പ്: പറ്റിക്കപ്പെടാതിരിക്കാൻ ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക, എങ്ങനെയെന്നറിയാം

  ആധാർ കാർഡ് തട്ടിപ്പ്: പറ്റിക്കപ്പെടാതിരിക്കാൻ ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക, എങ്ങനെയെന്നറിയാം

  ആധാര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ നമ്പർ നിർബന്ധമായും ആവശ്യമാണ്

  news18

  news18

  • Share this:
   ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) എല്ലാ സമയത്തും ആധാര്‍ കാര്‍ഡ് ഉടമകളോട് തങ്ങളുടെ ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പർ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിനുള്ള പ്രധാന കാരണം ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ദിനംപ്രതി പെരുകുന്നതാണ്. അതിനാല്‍ അത്തരം ചതിക്കുഴികളില്‍ വീഴാതാരിക്കാനാണ് മൊബൈല്‍ നമ്പർ പുതുക്കി സൂക്ഷിക്കണമെന്ന് അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ആവശ്യപ്പെട്ടിരിക്കുന്നത്.

   ആധാര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ നമ്പർ നിർബന്ധമായും ആവശ്യമാണ്. അതിനാല്‍ മൊബൈല്‍ നമ്പർ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ആധാര്‍ കാര്‍ഡിനൊപ്പം നിങ്ങളുടെ മൊബൈല്‍ നമ്പർ സമര്‍പ്പിച്ചിട്ടില്ലെങ്കിൽ നിങ്ങള്‍ക്ക് അടുത്തുള്ള സ്ഥിര ആധാര്‍ കേന്ദ്രത്തില്‍ (പി എ സി) നിന്ന് അത് ചെയ്യാവുന്നതാണ്.

   സെപ്റ്റംബര്‍ 20-ന് ഇന്ത്യയുടെ ആശയ വിനിമയ മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “നിങ്ങളുടെ ആധാര്‍ കാര്‍ഡിലുള്ള മൊബൈല്‍ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐ ഡിയോ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ലിങ്കിൽ കയറി അത് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്: https://resident.uidai.gov.in/verify-email-mobile.” എന്നായിരുന്നു ആ ട്വീറ്റ്.

   ആധാർ നമ്പറിനായി നിങ്ങൾ എൻറോൾ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്ത ഉപയോക്താവിന്റെ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഈ രീതിയിൽ പരിശോധിച്ചുറപ്പിക്കാവുന്നതാണ്. അതുകൂടാതെ ആധാർ വെബ്സൈറ്റിൽ ആധാർ സംബന്ധിച്ച് നൽകിയ ഏറ്റവും പുതിയ അപ്ഡേറ്റിന്റെ വിശദാംശങ്ങളും ഇതു വഴി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

   ഇ-മെയിലും മൊബൈൽ നമ്പറും പരിശോധിക്കാൻ ഘട്ടം ഘട്ടമായുള്ള ഈ പ്രക്രിയ പിന്തുടരുക:

   ഘട്ടം 1: https://uidai.gov.in/ എന്ന വിലാസത്തിൽ യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലങ്കിൽ ലളിതമായി ആധാർ അപ്ഡേറ്റ് എന്ന് ഇന്റർനെറ്റിൽ തിരയുക. തുടർന്ന് – https://resident.uidai.gov.in/verify-email-mobile എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

   ഘട്ടം 2: യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയാണങ്കിൽ അതിൽ നിങ്ങൾക്ക് മൈ ആധാർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

   ഘട്ടം 3: ശേഷം ആധാർ കാർഡ് സർവീസസ് എന്ന ടാബിലേക്ക് പോവുക, അവിടെ വെരിഫൈ ഇ-മെയിൽ/മൊബൈൽ നമ്പർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

   ഘട്ടം 4: ശ്രദ്ധയോടെ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക (യു ഐ ഡി).

   ഘട്ടം 5: നിങ്ങളെ ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങൾ നൽകുക (മൊബൈൽ നമ്പർ അല്ലങ്കിൽ ഇ-മെയിൽ).

   ഘട്ടം 6: ക്യാപ്ച്ച സ്ഥിരീകരണം പൂർത്തിയാക്കുക.

   ഘട്ടം 7: അവസാനമായി സെൻഡ് ഓ ടി പി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

   ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സമ്പൂർണ്ണ പരിശോധനാ പ്രക്രിയ പൂർത്തിയായതിന് ശേഷം ഇന്ത്യൻ പൗരന്മാർക്കായി യുഐഡിഎഐ അധികൃർ നൽകിയ 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.

   ഏതൊരു ഇന്ത്യൻ പൗരനും ആധാർ കാർഡ് സ്വന്തമാക്കാൻ അർഹതയുണ്ട്. ഇതിന് പ്രായമോ ലിംഗഭേദമോ തടസ്സമാകില്ല. ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണമെന്ന് മാത്രം. എൻറോൾ ചെയ്യുന്ന വ്യക്തി, ഈ പ്രക്രിയയിൽ തന്റെ ബയോമെട്രിക് വിവരങ്ങളും ജനസംഖ്യാപരമായ വിവരങ്ങളും നൽകേണ്ടതാണ്. ഈ രജിസ്ട്രേഷൻ പ്രക്രിയ തീർത്തും സൗജന്യമാണ്.
   Published by:Karthika M
   First published:
   )}