നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • EXPLAINED | ഓക്സിജൻ കോൺസൺട്രേറ്റർ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  EXPLAINED | ഓക്സിജൻ കോൺസൺട്രേറ്റർ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  വിപണിയിൽ നിരവധി ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമായതിനാൽ ശരിയായ ഉത്പന്നം തിരഞ്ഞെടുക്കുന്നതിൽ പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

  (Representative pic: Shutterstock)

  (Representative pic: Shutterstock)

  • Share this:
   രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ആവശ്യമായ പ്രാഥമിക ചികിത്സയായി ഓക്സിജൻ തെറാപ്പി മാറിയിട്ടുണ്ട്. കോവിഡ് കേസുകളിൽ ഉണ്ടായ ഭീമമായ വർദ്ധനവ് ഇന്ത്യയെ രൂക്ഷമായി ബാധിക്കുമ്പോൾ ഓക്സിജന്റെ ആവശ്യം വലിയ തോതിൽ വർദ്ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു. രാജ്യത്തെ ദ്രവീകൃത ഓക്സിജന്റെ ശേഖരം കുറഞ്ഞതോടെ ആളുകൾ മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയാണ്.

   ഓക്സിജൻ കോൺസൺട്രേറ്ററിനുള്ള ആവശ്യക്കാരുടെ എണ്ണവും വർദ്ധിക്കുന്നു. ഒരു ഓക്സിജൻ കോൺസൺട്രേറ്റർ അന്തരീക്ഷവായുവലിച്ചെടുക്കുകയും അതിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ഒരു നാസൽ ക്യാനുലയോ ഓക്സിജൻ മാസ്‌കോ വഴി രോഗിയ്ക്ക് ഓക്സിജൻ നൽകുകയുമാണ് ചെയ്യുക. 95% വരെ ശുദ്ധമായ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഓക്സിജൻ കോൺസൺട്രേറ്ററുകൾക്ക് കഴിയും. അവയ്ക്ക് അന്തർനിർമിതമായ ഓക്സിജൻ സെൻസറുകൾ ഉള്ളതിനാൽ കോൺസൺട്രേറ്ററിലെ ഓക്സിജന്റെ ശുദ്ധത കുറയുന്നുണ്ടെങ്കിൽ അത് വ്യക്തമായി കാണാൻ കഴിയും.

   വിപണിയിൽ നിരവധി ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമായതിനാൽ ശരിയായ ഉത്പന്നം തിരഞ്ഞെടുക്കുന്നതിൽ പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏത് മോഡൽ വാങ്ങണം എന്ന് തീരുമാനിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.

   ബയിങ് ഗൈഡ്

   ഓക്സിജൻ കോൺസൺട്രേറ്ററിനുള്ള ആവശ്യക്കാരിൽ പൊടുന്നനെ ഉണ്ടായ വർദ്ധനവ് മൂലം ഓൺലൈൻ ആയും അല്ലാതെയുമുള്ള അവയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. എന്നാൽ, 1 mg, നൈറ്റിങെയ്‌ൽസ്‌ ഇന്ത്യ, ഹെൽത്ത്ക്ലിൻ, ഹെൽത്ത്ജീനി തുടങ്ങിയ വെബ്‌സൈറ്റുകൾ ഇപ്പോഴും കോൺസൺട്രേറ്ററുകൾ വിൽക്കുന്നുണ്ട്. ചില വ്യാജ വെബ്‌സൈറ്റുകൾ ഓക്സിജൻ കോൺസൺട്രേറ്ററിന്റെ വില ഈടാക്കി നെബുലൈസർ, ഹ്യൂമിഡിഫയർ തുടങ്ങിയവ വിൽക്കുന്നതിനാൽ നിങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.

   You may also like:Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

   മികച്ച ബ്രാൻഡിന്റെ ഓക്സിജൻ കോൺസൺട്രേറ്റർ ആണ് വാങ്ങുന്നതെന്ന്ഉറപ്പുവരുത്തുക. ഇക്വിനോക്സ്, ഓക്സ്ലൈഫ്, ഇനോജൻ, ആസ്‌പൻ, ഒ സി എം, യുവെൽ തുടങ്ങിയവ അതിന് ഉദാഹരണമാണ്.

   You may also like:Explained: എന്താണ് ബൗദ്ധിക സ്വത്തവകാശം? എന്തുകൊണ്ടിത് പ്രാധാന്യം അർഹിക്കുന്നു?

   ഓക്സിജൻ കോൺസൺട്രേറ്റർ വാങ്ങാൻ തീരുമാനമെടുത്താൽ അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ ഫ്ലോറേറ്റ്എത്രയാണെന്ന് പരിശോധിക്കുക എന്നതാണ്. ആ യന്ത്രത്തിൽ നിന്ന് രോഗിയിലേക്ക് ഓക്സിജൻ എത്തുന്ന നിരക്കിനെയാണ് ഫ്ലോറേറ്റ്എന്നതുകൊണ്ട്ഉദ്ദേശിക്കുന്നത്. ഓരോ രോഗിയ്ക്കും ഓരോ ഫ്ലോ റേറ്റ്ആയിരിക്കും ആവശ്യമുണ്ടാവുക. അതിനാൽ ഇക്കാര്യം ഡോക്റ്ററോട് ചോദിച്ച് ഉറപ്പു വരുത്തിയതിന് ശേഷം അനുയോജ്യമായ ഓക്സിജൻ കോൺസൺട്രേറ്റർ വാങ്ങുന്നതാണ്അഭികാമ്യം.

   കൺസ്യൂമർ ഗ്രേഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ വാങ്ങാൻ ശ്രദ്ധിക്കുക. വൈദ്യുതിബന്ധംവിച്ഛേദിക്കപ്പെട്ടാലും ഈ മോഡലുകൾ പ്രവർത്തിക്കും. വാങ്ങാൻ പോകുന്ന മോഡലിന്റെ ഓക്സിജൻ കോൺസൺട്രേഷന്റെ നില എത്രയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. രോഗിയിലേക്കെത്തുന്ന ഓക്സിജന്റെ ശുദ്ധതയുടെ അളവിനെയാണ് ഓക്സിജൻ കോൺസൺട്രേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ മൂല്യം 87%- നും 99%- നും ഇടയിലുള്ള നിരവധി ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇപ്പോൾ ലഭ്യമാണ്. മോഡലുകൾക്ക് അനുസരിച്ച് ഈ മൂല്യത്തിലും വ്യത്യാസം ഉണ്ടാകാം.
   Published by:Naseeba TC
   First published: