ഇന്റർഫേസ് /വാർത്ത /Explained / ITR | എന്താണ് ഐടിആര്‍ ഇ-വെരിഫിക്കേഷന്‍? ആധാര്‍ ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?

ITR | എന്താണ് ഐടിആര്‍ ഇ-വെരിഫിക്കേഷന്‍? ആധാര്‍ ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?

നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ ചെയ്യണം.

നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ ചെയ്യണം.

നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ ചെയ്യണം.

  • Share this:

രാജ്യത്ത് ഇതുവരെ 5.82 കോടി ആളുകളാണ് ആദായനികുതി റിട്ടേണുകള്‍ (ITR) ഫയല്‍ ചെയ്തിട്ടുള്ളത്. അവരില്‍ ഏകദേശം 4 കോടി പേരെ മാത്രമാണ് വെരിഫൈ ചെയ്തത്. അതായത് ജൂലൈ 31 വരെ 1.8 കോടിയിലധികം ആളുകള്‍ അവരുടെ ഐടിആര്‍ ഫയലിംഗുകള്‍ പരിശോധിച്ചിട്ടില്ല. നികുതിദായകന്‍ ഐടിആര്‍ പരിശോധിച്ചു കഴിഞ്ഞാല്‍, ആദായനികുതി വകുപ്പ് അത് പ്രോസസ്സ് ചെയ്യുകയും ബാധകമെങ്കില്‍ റീഫണ്ടുകള്‍ നല്‍കുകയും ചെയ്യും.

''ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ ആദായ നികുതി റിട്ടേണുകള്‍ പരിശോധിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരിശോധിക്കാത്ത ഐടിആറുകള്‍ അസാധുവായി കണക്കാക്കും. ഐടിആര്‍ പരിശോധിക്കുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണ് ഇ-വെരിഫിക്കേഷന്‍,'' ആദായനികുതി വകുപ്പ് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പറഞ്ഞു.

ഇ-ഫയലിംഗ് വെബ്സൈറ്റിലെ ഡാറ്റ പ്രകാരം, മൊത്തം 5.83 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ ജൂലൈ 31 വരെ 4.02 കോടി റിട്ടേണുകള്‍ പരിശോധിച്ചു. വെബ്സൈറ്റ് പ്രകാരം ജൂലൈ 31 വരെ 3.01 കോടി വെരിഫൈഡ് ഐടിആറുകള്‍ ആദായനികുതി വകുപ്പ് പ്രോസസ്സ് ചെയ്തിട്ടുണ്ട്.

Also Read-Voter ID-Aadhaar linking | വോട്ടർ ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?

ഐടിആര്‍ ഇ-വെരിഫിക്കേഷന്‍: അവസാന തീയതി

നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ (e-verification) ചെയ്യണം. നേരത്തെ 120 ദിവസമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അത് പരിശോധിക്കുന്നതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഒരു അറിയിപ്പില്‍ അറിയിച്ചു. 2022 ഓഗസ്റ്റ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ആധാര്‍ വഴി ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?നിങ്ങള്‍ ഇതുവരെ ഐടിആര്‍ ഇ-വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ അത് ചെയ്യേണ്ടതുണ്ട്. അതായത് ജൂലൈ 31-ന് നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍, അത് പ്രോസസ്സ് ചെയ്യുന്നതിന് ഓഗസ്റ്റ് 31-നകം നിങ്ങള്‍ ഐടിആര്‍ ഇ-വെരിഫൈ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അത്തരം ഐടിആറുകള്‍ അസാധുവായി കണക്കാക്കും.

നിങ്ങളുടെ ഐടിആര്‍ ഇ-വെരിഫൈ ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി, ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, നെറ്റ് ബാങ്കിംഗ്, എടിഎം, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചും ഐടിആര്‍ ഇ-വെരിഫൈ ചെയ്യാവുന്നതാണ്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ ഇ-വെരിഫൈ ചെയ്യാമെന്ന് നോക്കാം.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് ഐടിആര്‍ വെരിഫൈ ചെയ്യാന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ആദായ നികുതി പോര്‍ട്ടലിന്റെ ഇ-വെരിഫിക്കേഷന്‍ പേജില്‍ നിന്ന് ഇതിനായുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആധാര്‍ വിവരങ്ങള്‍ സാധൂകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു പോപ്പ് അപ്പ് ദൃശ്യമാകും. ആ ബോക്‌സ് പരിശോധിക്കുക. 'ജനറേറ്റ് ആധാര്‍ ഒടിപി' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ക്ക് ആറക്ക ഒടിപി ലഭിക്കും. ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക. ഈ ഒടിപിക്ക് 15 മിനിറ്റ് മാത്രമേ വാലിഡിറ്റി ഉള്ളൂ.

First published:

Tags: Income Tax, Income Tax Return Filing