നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained|പാൻ കാർഡ് നഷ്‌ടമായോ? 10 മിനിറ്റിനുള്ളിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

  Explained|പാൻ കാർഡ് നഷ്‌ടമായോ? 10 മിനിറ്റിനുള്ളിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

  പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. കൂടാതെ നിശ്ചിത തുകയ്ക്ക് മുകളിലുള്ള പണമിടപാട്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇടപാടുകൾ എന്നിവയ്ക്കെല്ലാം പാൻ കാർഡ് വളരെ അത്യാവശ്യമാണ്.

  ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ സൈറ്റിൽ നിന്നും ഇ പാൻ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും

  ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ സൈറ്റിൽ നിന്നും ഇ പാൻ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും

  • Share this:
   രാജ്യത്ത് ഒരാൾക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ഇത് ഒരു വ്യക്തിക്ക് അവരുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ മാത്രമല്ല , കെ‌വൈ‌സി ആവശ്യങ്ങൾ പോലെ ഉള്ള ഓരോന്നിനും പാൻ കാർഡ് വളരെയേറെ ആവശ്യമാണ്. പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. കൂടാതെ നിശ്ചിത തുകയ്ക്ക് മുകളിലുള്ള പണമിടപാട്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇടപാടുകൾ എന്നിവയ്ക്കെല്ലാം പാൻ കാർഡ് വളരെ അത്യാവശ്യമാണ്.

   ഇത് ഏതെങ്കിലും അവസ്ഥയിൽ നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടുകയാണെങ്കിൽ നമ്മൾക്ക് എന്താണ് ചെയ്യാനാകുക? അങ്ങനെ എന്തെങ്കിലും അവസ്ഥ കാരണം നമ്മുടെ പാൻ കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ ആദായനികുതി വകുപ്പിന് ഇ-പാൻ എന്നൊരു ഓൺലൈൻ സൗകര്യം ഉണ്ട്. അത് ഉപയോഗിച്ച് നിങ്ങളുടെ പാൻ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഉടൻ ഡൗൺലോഡ് ചെയ്യാനും കഴിയും. ഇ-പാൻ കാ‍ർഡിന് എല്ലാ സ്ഥലങ്ങളിലും സാധുതയുണ്ട്. ഇ-പാൻ കാ‍ർഡ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ പാൻ നമ്പർ ഓർമ്മിക്കേണ്ട ആവശ്യമില്ല. പകരം ‌‌‌‌നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിക്കാം.

   ലളിതമായ ചില നടപടി ക്രമങ്ങളിലൂടെ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ കാ‍ർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

   1. ആദായനികുതി വകുപ്പിന്റെ https://www.incometax.gov.in/ എന്ന     ഇ-ഫയലിംഗ് ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.

   2. “Our Services” എന്ന ഓപ്ഷന്റെ ഇടത് വിഭാഗത്തിന് കീഴിൽ Instant E-PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. (https://eportal.incometax.gov.in/iec/foservices/#/pre-login/instant-e-pan എന്നതാണ് നേരിട്ടുള്ള ലിങ്ക്).

   3. നിങ്ങൾ മുമ്പ് ഇ-പാൻ ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിൽ, “Get New e-PAN section” എന്നതിന് കീഴിലുള്ള Continue ബട്ടണിൽ ക്ലിക്കു ചെയ്യുക.

   4. നിങ്ങൾ മുമ്പ് ഇ-പാൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, “Check Status/Download PAN” വിഭാഗത്തിന് കീഴിൽ ക്ലിക്കുചെയ്യുക, Continue ബട്ടണിൽ ക്ലിക്കുചെയ്യുക.

   5. തുട‍ർന്ന് വെബ്‌സൈറ്റ് നിങ്ങളുടെ ആധാർ നമ്പർ ചോദിക്കും. തുട‍ർന്ന് 12 അക്ക ആധാർ നമ്പർ നൽകുക. അതിനുശേഷം നൽകിയിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, നിങ്ങൾ അക്കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിൽ continue ബട്ടണിൽ ക്ലിക്ക് ചെയ്യുക. ‌

   6. നിങ്ങളുടെ ആധാർ‌ ലിങ്കുചെയ്‌ത മൊബൈൽ‌ നമ്പറിൽ‌ ഒരു ഒ‌ടി‌പി ലഭിക്കും. തന്നിരിക്കുന്ന കോളത്തിൽ OTP നൽകുക.

   7. നിങ്ങളുടെ വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക, നിർദ്ദിഷ്ട ഫീൽഡിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകി confirm ബട്ടണിൽ ക്ലിക്കുചെയ്യുക.

   8. ഉടൻ, നിങ്ങളുടെ ഇമെയിൽ ഇൻ‌ബോക്സിൽ നിങ്ങളുടെ ഇ-പാൻ ലഭിക്കും. നിങ്ങളുടെ ഇമെയിൽ ഇൻ‌ബോക്സ് പരിശോധിച്ച് നിങ്ങൾക്ക് വേണമെങ്കിൽ പുതിയ പാൻ കാ‍ർഡിന്റെ പ്രിന്റ് ഔട്ട് എടുക്കാം.

   എന്നാൽ നിങ്ങളുടെ പാൻ നമ്പർ കൈവശം ഉണ്ടെങ്കിൽ, നിങ്ങൾക്ക് TIN-NSDL അല്ലെങ്കിൽ UTIITSL വെബ്‌സൈറ്റുകളിൽ നിന്നും പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

   Summary

   Steps to get PAN Card in 10 minutes once it gets lost, E-pan card could be downloaded from the official site of the Income Tax Department
   Published by:Naveen
   First published:
   )}