നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • പറയുന്നപടി സംസാരം പകർത്താൻ ഗൂഗിൾ ലൈവ് ട്രാന്‍സ്‌ക്രൈബ്; അറിയേണ്ടതെല്ലാം!

  പറയുന്നപടി സംസാരം പകർത്താൻ ഗൂഗിൾ ലൈവ് ട്രാന്‍സ്‌ക്രൈബ്; അറിയേണ്ടതെല്ലാം!

  സംസാരിക്കുന്നത് റെക്കോഡ് ചെയ്ത്, അത് വായിക്കാന്‍ സാധിക്കുന്ന ടെക്‌സ്റ്റുകളിലേക്ക് മാറ്റാന്‍ ലൈവ് ട്രാന്‍സ്‌ക്രൈബിന് സാധിക്കുന്നു.

  • Share this:
   ദൈനംദിന ജീവിതത്തില്‍ ഗൂഗിള്‍ ഒരു അത്യന്താപേക്ഷിക ഘടകമായി മാറി കഴിഞ്ഞിട്ട് നാളേറെയായി. ഗൂഗിളിന്റെ ഏറ്റവും ഉപയോഗപ്രദവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഒരു ആപ്പ് ആണ് ലൈവ് ട്രാന്‍സ്‌ക്രൈബ്.

   കേവലം 7 എംബി മാത്രം സൈസ് വരുന്ന ഈ കുഞ്ഞന്‍ ആപ്പു കൊണ്ട് എന്താണ് ഉപയോഗമെന്നല്ലേ? നിങ്ങള്‍ ആരെങ്കിലും സംസാരിക്കുന്നത് കേള്‍ക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. ഉദ്ദാഹരണത്തിന് ഒരു പ്രസംഗം കേള്‍ക്കുകയാണ് എന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് അയ്യാള്‍ പറയുന്നത് അത് പോലെ എഴുതി എടുക്കണം. എന്ത് ചെയ്യും? ഇത്തരം സന്ദര്‍ഭങ്ങളില്‍ ലൈവ് ട്രാന്‍സ്‌ക്രൈബ് ഏറെ ഉപകാരപ്രദമാണ്. സംസാരിക്കുന്നത് റെക്കോഡ് ചെയ്ത്, അത് വായിക്കാന്‍ സാധിക്കുന്ന ടെക്‌സ്റ്റുകളിലേക്ക് മാറ്റാന്‍ ലൈവ് ട്രാന്‍സ്‌ക്രൈബിന് സാധിക്കുന്നു.

   'ലൈവ്' എന്ന പദം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് തന്നെ നിമിഷ സമയം കൊണ്ട് ശബ്ദം എഴുത്തിലേക്ക് മാറ്റുന്ന സംവിധാനം എന്നാണ്. ഗൂഗിള്‍ ലൈവ് ട്രാന്‍സ്‌ക്രൈബ്, കേള്‍വിയ്ക്ക് ബുദ്ധിമുട്ടുള്ളവര്‍ക്കും, പെട്ടന്ന് നോട്ട് എഴുതേണ്ടവര്‍ക്കും നല്ലൊരു ഉപകാരിയാണ്. ഈ ആപ്പ് പൊതുവേ പല ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ലഭിക്കുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ആയി ആവും ലഭിക്കുക. അതല്ല നിങ്ങള്‍ക്ക് അത് കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍, പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതുമാണ്. നിലവിൽ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ മാത്രമേ ഗൂഗിളിന്റെയീ ലൈവ് ട്രാന്‍സ്‌ക്രൈബ് ആപ്പ് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുകയുള്ളു. അതായത് ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുകയും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലോ ക്രോംബുക്ക് ഉപകരണങ്ങളിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതോ ആണ്.

   സ്‌റ്റെപ്പ് 1: പ്ലേസ്റ്റോറില്‍ പോയി 'ലൈവ് ട്രാന്‍സ്‌ക്രൈബ്' എന്ന ആപ്പ് തിരയുക. അല്ലങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.google.audio.hearing.visualization.accessibility.scribe

   സ്റ്റെപ്പ് 2: അഥവാ ആപ്പ് നിങ്ങളുടെ ഫോണില്‍ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എങ്കില്‍, ഇന്‍സ്റ്റാള്‍ ബട്ടണ്‍ന്റെ സ്ഥാനത്ത് ഓപ്പണ്‍ എന്ന ബട്ടണ്‍ കാണാന്‍ സാധിക്കും. അത് ഇല്ല എങ്കില്‍ ഇന്‍സ്റ്റാള്‍ ബട്ടണില്‍ അമര്‍ത്തുക.

   സ്റ്റെപ്പ് 3: ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ആപ്പ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഓപ്പണ്‍ ബട്ടണ്‍ അമര്‍ത്തുക.

   സ്റ്റെപ്പ് 4: നിങ്ങള്‍ ഗൂഗിള്‍ ലൈവ് ട്രാന്‍സ്‌ക്രൈബ് ആപ്പ് ആദ്യമായാണ് ഉപയോഗിക്കുന്നത് എങ്കില്‍, അത് നിങ്ങളുടെ ഫോണ്‍ അല്ലങ്കില്‍ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ശബ്ദം റെക്കോഡ് ചെയ്യുന്നതിനുള്ള അനുമതി ചോദിക്കും. അപ്പോള്‍ 'അലവ്' അല്ലങ്കില്‍ 'വൈല്‍ യൂസിങ്ങ് ദി ആപ്പ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

   സ്റ്റെപ്പ് 5: അതിന് ശേഷം ആപ്പ് ഓണ്‍ ചെയ്തു കൊണ്ട് എന്തെങ്കിലും സംസാരിക്കുകയോ, അടുത്തു നില്‍ക്കുന്നവരോട് എന്തെങ്കിലും സംസാരിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുക. അപ്പോള്‍ ശബ്ദത്തിനനുസരിച്ച് സ്‌ക്രീനില്‍ എഴുതി വരുന്നത് കാണാന്‍ സാധിക്കും.

   സ്‌റ്റെപ്പ് 6: നിങ്ങള്‍ക്ക് ഭാഷയോ ഇന്റര്‍ഫേസിന്റെ ഘടനയോ മാറ്റണം എന്നുണ്ടങ്കില്‍ ഇടത് വശത്ത് താഴെയായി വരുന്ന ഗിയര്‍ ഐക്കണില്‍ അമര്‍ത്തി മാറ്റം വരുത്താവുന്നതാണ്. ഇനി മുതല്‍ നിങ്ങളുടെ ആപ്പ് ലിസ്റ്റില്‍ നിന്ന് തന്നെ ലൈവ് ട്രാന്‍സ്‌ക്രൈബ് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും, അഥവാ മുന്‍പ് അത് ഇല്ലായിരുന്നു എങ്കില്‍.

   ലൈവ് ട്രാന്‍സ്‌ക്രൈബ് അപ്പ് ഒട്ടേറെ ഭാഷകളില്‍ ലഭ്യമാണ്. അതില്‍ ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, കന്നട, മലയാളം, മറാത്തി, പഞ്ചാബി, തെലുങ്ക്, ഉറുദ്ദു, തുടങ്ങിയ ഭാഷകളും ഉള്‍പ്പെടുന്നു. സെറ്റിങ്ങ് മെനുവില്‍ നിന്ന് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് എങ്കില്‍, നിങ്ങളുടെ ട്രാന്‍സ്‌ക്രിപ്പ്റ്റുകള്‍ മൂന്നു ദിവസം വരെ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സാധിക്കും. അത് ഉപയോഗിക്കുന്നതിനായി കോപ്പി ചെയ്ത് മറ്റെവിടെയെങ്കിലും സൂക്ഷിക്കാനും സാധിക്കും.
   Published by:Karthika M
   First published:
   )}