നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Aadhaar-Voter ID Linking | ആധാർ കാർഡ് വോട്ടർ ഐഡിയുമായി ഓൺലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

    Aadhaar-Voter ID Linking | ആധാർ കാർഡ് വോട്ടർ ഐഡിയുമായി ഓൺലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

    ഇനി മുതൽ വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കേണ്ടി വരും.

    • Share this:
      കള്ളവോട്ട് തടയാൻ ആധാർ കാർഡ് (Aadhaar Card), വോട്ടർ ഐഡിയുമായി (Voter ID) ബന്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ, 2021 തിങ്കളാഴ്ച സർക്കാർ അവതരിപ്പിച്ചു.

      ഇത് അംഗീകരിച്ചാൽ വ്യക്തി വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കേണ്ടി വരും. ദേശീയ വോട്ടർ സേവന പോർട്ടൽ, എസ്എംഎസ്, കോൾ, അല്ലെങ്കിൽ അടുത്തുള്ള ബൂത്ത് ലെവൽ ഓഫീസർമാരെ സന്ദർശിച്ച് ഇത് ചെയ്യാം.

      നാഷണൽ വോട്ടർ സർവീസ് പോർട്ടൽ വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

      • NVSP ഔദ്യോഗിക വെബ്സൈറ്റ് https://voterportal.eci.gov.in/സന്ദർശിക്കുക

      • ആദ്യം മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വോട്ടർ ഐഡി നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പാസ്‌വേഡ് നൽകണം.

      • ശേഷം, നിങ്ങളുടെ സംസ്ഥാനം, ജില്ല, പേര്, ജനനത്തീയതി, പിതാവിന്റെ പേര് തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ നൽകുക.

      • " search" ബട്ടണിൽ ക്ലിക്ക് ചെയ്യുക, സർക്കാർ ഡാറ്റയുമായി പൊരുത്തപ്പെടുന്നതാണെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.

      • സ്‌ക്രീനിന്റെ ഇടതുവശത്തുള്ള "ഫീഡ് ആധാർ നമ്പർ" എന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക

      • ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും, ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡിലുള്ളതു പോലെ, നിങ്ങളുടെ EPIC, ആധാർ നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം എന്നിവ നൽകുക

      • "Submit " ബട്ടണിൽ ക്ലിക്ക് ചെയ്യുക.

      • വിജയകരമായ രജിസ്ട്രേഷന് ശേഷം, അതേ കുറിച്ച് നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും.

      എസ്എംഎസ് വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

      • നിങ്ങളുടെ ഫോണിലെ ടെക്സ്റ്റ് മെസേജ് തുറക്കുക
      • 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്
      • SMS ഫോർമാറ്റ്: ECILINK എന്നാണ്

      ഫോൺ വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

      • നിങ്ങളുടെ വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാൻ ഇതിനായുള്ള കോൾ സെന്ററുകളിലേക്കും വിളിക്കാം.

      • ഡയൽ 1950 കോൾ സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

      • ലിങ്ക് ചെയ്യാൻ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകുക.

      ബൂത്ത് ലെവൽ ഓഫീസർമാരുമായി നേരിട്ട് ബന്ധപ്പെട്ട് വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

      • അടുത്തുള്ള ബൂത്ത് ലെവൽ ഓഫീസ് സന്ദർശിച്ച് ഒരു അപേക്ഷ നൽകുക

      • ബൂത്ത് ഓഫീസർ വിശദാംശങ്ങൾ പരിശോധിക്കുകയും കൂടുതൽ പരിശോധനയ്ക്കായി നിങ്ങളുടെ സ്ഥലം സന്ദർശിക്കുകയും ചെയ്യും.

      • കൃത്യമായ പരിശോധനകൾക്ക് ശേഷം, രേഖകൾ തമ്മിൽ ബന്ധിപ്പിക്കും.
      Published by:Jayashankar AV
      First published: