Aadhaar | തട്ടിപ്പുകൾ തടയാൻ ആധാർ കാർഡ് ലോക്ക് ചെയ്യുന്നതും അൺലോക്ക് ചെയ്യുന്നതും എങ്ങനെ?
Aadhaar | തട്ടിപ്പുകൾ തടയാൻ ആധാർ കാർഡ് ലോക്ക് ചെയ്യുന്നതും അൺലോക്ക് ചെയ്യുന്നതും എങ്ങനെ?
ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ഈ ആപ്പില്‍ അവരുടെ പ്രൊഫൈല്‍ ചേര്‍ക്കാന്‍ കഴിയും. ഉപയോക്താവിന് ആപ്പില്‍ മൂന്ന് പ്രൊഫൈലുകള്‍ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ
Last Updated :
Share this:
ആധാര്‍ കാര്‍ഡ് എല്ലായിടത്തും കൊണ്ടുപോകുന്നത് പ്രായോഗികമല്ല, കാരണം നിങ്ങള്‍ക്ക് അത് നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. പൗരന്മാരുടെ ഈ ആശങ്ക ദൂരീകരിക്കാനാണ് യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) എംആധാര്‍ (mAadhaar) എന്ന ആപ്പ് ആരംഭിച്ചത്. ഇതുവഴി ആളുകള്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ തന്നെ കൊണ്ടുനടക്കാന്‍ കഴിയും.
ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ഈ ആപ്പില്‍ അവരുടെ പ്രൊഫൈല്‍ ചേര്‍ക്കാന്‍ കഴിയും. ഉപയോക്താവിന് ആപ്പില്‍ മൂന്ന് പ്രൊഫൈലുകള്‍ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല. ആപ്പിലെ വിവരങ്ങള്‍ വളരെയധികം സുരക്ഷിതമായിരിക്കും. ഉപയോക്താക്കള്‍ ആപ്പ് തുറക്കുമ്പോഴെല്ലാം ഒരു പാസ്വേര്ഡ് ഉപയോഗിക്കേണ്ടതുണ്ട്. എംആധാര്‍ ആപ്പില്‍ കാര്‍ഡ് ഉടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.
എംആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലളിതമായ ഈ വഴികള്‍ പിന്തുടരുക:
ഘട്ടം 1: നിങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്ന് mAadhaar ഇന്‍സ്റ്റാള്‍ ചെയ്യുക.
ഘട്ടം 2: ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് mAadhaar ആപ്പിന് ആവശ്യമായ 'പെര്‍മിഷനുകള്‍' അനുവദിക്കുക.
ഘട്ടം 3: mAadhaar നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആപ്പിനായി ഒരു പാസ്വേര്ഡ് സൃഷ്ടിക്കുക.
4 അക്കങ്ങള്‍ ചേര്‍ന്നതായിരിക്കണം പാസ്വേര്ഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
MAadhaar ആപ്പ് വഴി താഴെ സൂചിപ്പിക്കുന്ന വിധത്തില്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യാനോ അണ്‍ലോക്ക് ചെയ്യാനോ കഴിയും:
ഘട്ടം 1: mAadhaar ആപ്പ് തുറന്ന് യൂസര്‍ ഐ ഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
ഘട്ടം 2: പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ആപ്പിന്റെ മുകളില്‍ വലത് കോണിലുള്ള മെനു ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
ഘട്ടം 4: 'ബയോമെട്രിക് സെറ്റിങ്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 5: 'എനേബിള്‍ ബയോമെട്രിക് ലോക്ക്' എന്ന ഓപ്ഷനില്‍ ഒരു ടിക്ക് നല്‍കുക.
ഘട്ടം 6: അടുത്ത ആറ് മണിക്കൂര്‍ നേരം കൂടി ബയോമെട്രിക്സ് ഉപയോഗിക്കാമെന്ന് നിങ്ങളെ അറിയിക്കുന്ന ഒരു ഡിസ്ക്ലൈമര്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടും.
ഘട്ടം 7: 'ഓക്കെ' എന്ന ബട്ടണ്‍ ടാപ്പു ചെയ്യുക. അപ്പോള്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒരു OTP മെസേജായി ലഭിക്കും.
ഘട്ടം 8: OTP നല്കിയ ഉടന്‍ ബയോമെട്രിക് വിശദാംശങ്ങള്‍ ലോക്ക് ചെയ്യപ്പെടും.
ഇനി നിങ്ങള്‍ക്ക് ബയോമെട്രിക് വിശദാംശങ്ങള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത്:
ഘട്ടം 1: mAadhaar ആപ്പ് തുറന്ന് മെനുവില്‍ ടാപ്പ് ചെയ്യുക
ഘട്ടം 2: 'ബയോമെട്രിക് സെറ്റിങ്സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: 'നിങ്ങളുടെ ബയോമെട്രിക്സ് താല്‍ക്കാലികമായി അണ്‍ലോക്ക് ചെയ്യപ്പെടും' എന്ന ഒരു മെസേജ് നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ വരും.
സ്റ്റെപ് 4: 'യെസ്' എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക, ശേഷം നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ 10 മിനിറ്റ് നേരത്തേക്ക് അണ്‍ലോക്ക് ചെയ്യപ്പെടും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.