പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ലാണ് രാജ്യത്ത് 'സുകന്യ സമൃദ്ധി യോജന' ആരംഭിച്ചത്. പോസ്റ്റ് ഓഫീസുകളിലോ വാണിജ്യ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ) അക്കൗണ്ട് തുറക്കാൻ കഴിയും. സാധാരണയായി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന എല്ലാ ബാങ്കുകളിലും അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ടായിരിക്കും. സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവിൽ 7.6 ശതമാനം പലിശ ലഭിക്കും.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എങ്ങനെ തുറക്കാം?സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഒരു അപേക്ഷ ഫോം ആവശ്യമാണ്.
മകളുടെ അല്ലെങ്കിൽ പെൺമക്കളുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിരിക്കണം. പാൻ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്.
വിലാസ തെളിവിനായി മാതാപിതാക്കൾ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വൈദ്യുതി ബിൽ അല്ലെങ്കിൽ റേഷൻ കാർഡ് ഇതിനായി ഉപയോഗിക്കാം.
ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് അധികൃതർ നിങ്ങളുടെ രേഖകൾ പരിശോധിച്ച ശേഷം അക്കൗണ്ട് തുറക്കും.
അക്കൗണ്ട് തുറന്ന ശേഷം, പാസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് നൽകും.
ഈ പദ്ധതിയുടെ മച്യൂരിറ്റി കാലാവധി മകളുടെ 21 വയസ്സ് വരെയാണ്.
സുകന്യ സമൃദ്ധി യോജനയുടെ പ്രത്യേകതകൾമകൾക്ക് 18 വയസ്സ് പൂർത്തിയായാൽ 1 - 50% വരെ തുക ഉന്നത വിദ്യാഭ്യാസത്തിനായി പിൻവലിക്കാം.
250 രൂപ വരെ നിരക്കിൽ തുടക്കത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയും. നിങ്ങൾക്ക് പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം.
സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവിൽ പ്രതിവർഷം 7.6 ശതമാനം പലിശ ലഭിക്കും
ഈ പദ്ധതിയ്ക്ക് ആദായനികുതി വകുപ്പ് 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും.
നിങ്ങളുടെ അക്കൗണ്ട് തുറന്ന സ്ഥലത്ത് നിന്ന് മറ്റെവിടേക്കെങ്കിലും നിങ്ങൾ താമസം മാറിയാൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഈ അക്കൗണ്ട് രാജ്യത്ത് എവിടേയ്ക്ക് വേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാം. എല്ലാ പാദങ്ങളിലും സർക്കാരിന് സുകന്യ സമൃദ്ധി യോജനയുടെ പലിശ ലഭിക്കും.
അക്കൗണ്ട് തുറന്ന് 5 വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും. അപകടകരമായ രോഗമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വന്നാലും സേവിംഗ്സ് അക്കൗണ്ടിന് അനുസരിച്ച് പലിശ ലഭിക്കും.
ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ.
Also Read-
Explained | കാശ് പോകുമെന്ന പേടി വേണ്ട; ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന അഞ്ച് സർക്കാർ നിക്ഷേപ പദ്ധതികൾഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.