• HOME
  • »
  • NEWS
  • »
  • explained
  • »
  • Resume | റെസ്യൂമെ തയ്യാറാക്കുമ്പോൾ എന്തെല്ലാം ഉൾക്കൊള്ളിക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Resume | റെസ്യൂമെ തയ്യാറാക്കുമ്പോൾ എന്തെല്ലാം ഉൾക്കൊള്ളിക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു നിയമനം ഒരു കമ്പനിയുടെ ഭാവി ആണ് തീരുമാനിക്കുന്നത്. ഒരു ഉദ്യോ​ഗാർ‍ഥി കമ്പനിയിൽ അവർ ചെയ്യേണ്ട റോളിനെക്കുറിച്ച് എത്ര നന്നായി മനസ്സിലാക്കുന്നു എന്ന കാര്യമാണ് ഒരു റെസ്യൂമെയിൽ ഏറ്റവും നന്നായി വ്യക്തമാക്കേണ്ടത്

  • Last Updated :
  • Share this:
    തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം നല്ലൊരു റെസ്യൂമെ (Resume) കയ്യിലുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കമ്പനിക്കു ചേർന്നയാളാണ് ഉദ്യോഗാർത്ഥിയെന്ന് റിക്രൂട്ടറെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കണം റെസ്യൂമെ തയ്യാറേക്കേണ്ടത്.

    നിങ്ങളുടെ റെസ്യൂമെ ശ്രദ്ധിക്കപ്പെടണമെങ്കിൽ പല കാര്യങ്ങളും അതിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

    1. നിങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള പ്രൊജക്ടുകൾ, അല്ലെങ്കിൽ ഉത്തരവാദിത്തങ്ങൾ എന്നിവയും അവയുടെ ഫലങ്ങളും വ്യക്തമായി പറയുക. പക്ഷേ അവയെക്കുറിച്ച് അമിതമായി എഴുതരുത്.

    2. നിങ്ങളുടെ കഴിവുകളെക്കുറിച്ച് പ്രത്യേകം പരാമർശിക്കുക. സാങ്കേതികപരമായി നിങ്ങൾക്ക് എന്തെല്ലാം കഴിവുകളുണ്ടെന്നും പറയുക. പ്രശ്‌നപരിഹാരത്തിനുള്ള നിങ്ങളുടെ കഴിവുകൾ ഹൈലൈറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

    3. എല്ലാറ്റിനുമുപരിയായി, റെസ്യൂമെയിൽ പാഴ്വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു റെസ്യൂമെ പരിശോധിച്ചാണ് റിക്രൂട്ടർ നിങ്ങളെ അടുത്ത ലെവലിലേക്ക് തിരഞ്ഞെടുക്കുന്നത്. അതിനാൽ മികച്ചൊരു റെസ്യൂമെ ഉണ്ടാക്കുകയും ഉദാഹരണങ്ങളും ഡാറ്റയും സഹിതം നിങ്ങളുടെ അഭിരുചികളും കഴിവുകളും ഹൈലൈറ്റ് ചെയ്യുകയും വേണം.

    നന്നായി തയ്യാറാക്കിയ ഒരു റെസ്യൂമെയ്ക്ക് ഒരു അഭിമുഖത്തിൽ നിർണായ സ്വാധീനം ചെലുത്താൻ കഴിയും. റിക്രൂട്ടർ കമ്മ്യൂണിറ്റിക്കിടയിൽ നടത്തിയ ഒരു സർവേ പ്രകാരം നന്നായി തയ്യാറാക്കിയ ഒരു ബയോഡാറ്റ ഉണ്ടെങ്കിൽ, റിക്രൂട്ടർ ആ വ്യക്തിയെ ബന്ധപ്പെടാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാരണം, ഒരു നല്ല റെസ്യൂമെ ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വം, ജോലിയോടുള്ള പ്രതിബദ്ധത, ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്നതാണ്. ഒരു ഷീറ്റ് പേപ്പറിന് അല്ലെങ്കിൽ ഒരു പിഡിഎഫ് ഡോക്യുമെന്റിന് ഒരു കമ്പനിയുടെ ഭാവി തന്നെ തീരുമാനിക്കാൻ കഴിയുന്നതെങ്ങനെയെന്ന് നോക്കാം.

    ഒരു നിയമനം ഒരു കമ്പനിയുടെ ഭാവി ആണ് തീരുമാനിക്കുന്നത്. ഒരു ഉദ്യോ​ഗാർ‍ഥി കമ്പനിയിൽ അവർ ചെയ്യേണ്ട റോളിനെക്കുറിച്ച് എത്ര നന്നായി മനസ്സിലാക്കുന്നു എന്ന കാര്യമാണ് ഒരു റെസ്യൂമെയിൽ ഏറ്റവും നന്നായി വ്യക്തമാക്കേണ്ടത്. എന്നാൽ ഏതാനും മിനിറ്റുകൾ കൊണ്ടു മാത്രം ഒരു ബയോഡേറ്റ നോക്കി ഇക്കാര്യം എങ്ങനെ മനസിലാക്കാനാകുമെന്നതും പ്രസക്തമായ ചോദ്യമാണ്. ഈ ഘട്ടത്തിലാണ് ബയോഡേറ്റയുടെ ഘടനയുടെയും വിവരങ്ങൾ അടുക്കി വെയ്ക്കുന്ന രീതിയുടെയും പ്രാധാന്യം.

    ‌‌1. ആശയങ്ങളിൽ വ്യക്തത ഉണ്ടോ എന്ന് അഭിമുഖകാരൻ പരിശോധിക്കും. അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 43 ശതമാനം ഉദ്യോ​ഗാർഥികളുടെയും റെസ്യൂമെ ഇത്തരത്തിൽ ഉള്ളതായിരിക്കും.

    2. ഒരു നല്ല ബയോഡേറ്റ ഉദ്യോ​ഗാർഥിയുടെ ആത്മവിശ്വാസത്തെ പ്രകടിപ്പിക്കുന്നു. അത് 71 ശതമാനം അധിക ഫലം നൽകുന്നു.

    3. കോപ്ലിമെന്ററി സ്ട്രക്ടചർ: നിങ്ങൾ ഒരു മാനേജർ സ്ഥാനത്തേക്ക് അപേക്ഷിക്കുകയാണെങ്കിൽ, അതുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്തിട്ടുള്ള ഒരു റോളിനെക്കുറിച്ച് പരാമർശിക്കണം. ഉദാഹരണത്തിന്, നിങ്ങൾ ഒരു കോളേജ് ക്ലബ് മാനേജറായോ, ഒരു ഫുട്ബോൾ ക്യാപ്റ്റനായോ അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും റോളോ ചെയ്തിട്ടുണ്ടെങ്കിൽ അത് പരാമർശിക്കണം.

    മുകളിൽ പറഞ്ഞ കാര്യങ്ങൾക്കെല്ലാം പുറമേ എന്തുകൊണ്ട് നിങ്ങളെ തിരഞ്ഞെടുക്കണം എന്ന കാര്യം വ്യക്തമാക്കണം. അതിനർഥം മറ്റ് ഉദ്യോഗാർഥികൾ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ അയോ​ഗ്യരാണെന്നല്ല. അത്തരം കഴിവുകൾ പ്രത്യേകം പരാമർശിക്കുന്നത് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.

    keywords: Job, Resume, Biodata, ജോലി, റെസ്യൂം, ബയോഡേറ്റ
    Published by:Amal Surendran
    First published: