• HOME
 • »
 • NEWS
 • »
 • explained
 • »
 • National Kiss Day 2021| വർഷം മുഴുവൻ വ്യത്യസ്ത ചുംബന ദിനങ്ങൾ

National Kiss Day 2021| വർഷം മുഴുവൻ വ്യത്യസ്ത ചുംബന ദിനങ്ങൾ

എല്ലാ വർഷവും ജൂലൈ 6 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ചുംബന ദിനത്തിൽ നിന്ന് വ്യത്യസ്തമാണ് ദേശീയ ചുംബന ദിനം.

(Images: Shutterstock)

(Images: Shutterstock)

 • Share this:
  നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള സ്നേബന്ധങ്ങളെ ഏറ്റവും ഊഷ്മളമാക്കി മാറ്റാൻ, ചുംബനത്തേക്കാൾ വലിയൊരു സമ്മാനം ഇല്ലായെന്ന് ഏവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ബന്ധങ്ങൾ പ്രിയങ്കരമാകുന്നതിലും ഇത്രയേറെ അടുപ്പം കാത്തുസൂക്ഷിക്കുന്നതിലും ചുംബനങ്ങൾ ഏറെ പങ്കുവഹിക്കുന്നു. അതുകൊണ്ടാകാം ഒരുവര്‍ഷത്തില്‍ തന്നെ വിവിധ പേരുകളില്‍ വ്യത്യസ്ഥ ചുംബനദിനങ്ങൾ ആഘോഷിക്കുന്നത്.

  അമേരിക്കൻ ഐക്യനാടുകളിൽ എല്ലാ വർഷവും ജൂൺ 22 ന്‌ ദേശീയ ചുംബന ദിനമായി ആഘോഷിക്കുന്നു. അതിശയകരമായ നിമിഷങ്ങളെക്കാൾ ചെറുതും അടുപ്പമേറിയതുമായ നിമിഷങ്ങളാണ്‌ പ്രധാനം എന്നതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിവസം നമുക്ക് നൽകുന്നത്. വാലൻറ്റൈൻസ് ദിനം ആഘോഷിക്കുന്ന ആഴ്ച്ചയിലാണ് മറ്റൊരു ചുംബന ദിനം വരുന്നത്. അത് എല്ലാവർഷവും ഫെബ്രുവരി മാസം പതിമൂന്നാം തീയതി ആചരിക്കുന്നുണ്ട്. എല്ലാ വർഷവും ജൂലൈ 6 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ചുംബന ദിനത്തിൽ നിന്ന് വ്യത്യസ്തമാണ് ദേശീയ ചുംബന ദിനം.

  നമ്മള്‍ 2021 ദേശീയ ചുംബന ദിനം ആഘോഷിക്കുന്ന ഈ വേളയിൽ, നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യൂ. കൊറോണ വൈറസ് താണ്ഡവമാടുന്ന ഈ മഹാമാരിയുടെ കാലത്ത് നിങ്ങളുടെ പങ്കാളികളെ കണ്ടുമുട്ടാൻ നിങ്ങളില്‍ മിക്കവർക്കും കഴിഞ്ഞേക്കില്ലായെന്നതിനാൽ, നിങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സവിശേഷ അനുഭവം പങ്കുവയ്ക്കുന്നതിന്‌ നിങ്ങളുടെ പങ്കാളിക്ക് അയയ്ക്കാൻ കഴിയുന്ന കുറച്ച് ഉദ്ധരണികൾ ഇതാ ഇവിടെയുണ്ട്. ഇവ നിങ്ങളുടെ പങ്കാളിക്ക് അയച്ചു നൽകി നിങ്ങളുടെ ബന്ധത്തെ സമ്മോഹനവും സുദൃഢവുമാക്കിമാറ്റൂ..

  You may also like:Explained | കോവിൻ പോർട്ടൽ വഴി വാക്സിൻ സർട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ തിരുത്താം?

  നക്ഷത്രങ്ങൾ എത്ര ദൂരെയായിരുന്നാലും, നമ്മുടെ ആദ്യത്തെ ചുംബനം എത്ര ദൂരെയായിരുന്നാലും, എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു എന്റെ പൊന്നോമനേ. - വില്യം ബട്ട്‌ലർ യെറ്റ്സ്

  സന്തോഷം ഒരു ചുംബനം പോലെയാണ്. അതിൽ നിന്ന് ആനന്ദം ലഭിക്കാൻ നിങ്ങൾ ഇത് പങ്കിടുക തന്നെ വേണം. - ബെർണാഡ് മെൽറ്റ്സർസുന്ദരിയായ ഒരു സ്ത്രീയെ ചുംബിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം ഉണ്ടാവുകയാണെങ്കിൽ, ആ സംശയത്തെ ഓര്‍ത്തുകൊണ്ട് എല്ലായ്പ്പോഴും അവൾക്ക് ഈ നല്ല സമ്മാനം നൽകുക. - തോമസ് കാർലൈൽ

  അവൾ അവനെക്കുറിച്ചുള്ള 100 കൊള്ളരുതായ്മകൾ മനസ്സിലൊതുക്കിവച്ചാലും, അവന്റെ ഒരു ചുംബനം മതി അവളുടെ എല്ലാ പരാതികളും അലിഞ്ഞുപോകാന്‍! - മിഷേൽ ഹോഡ്കിൻ

  എന്റെ ജീവിതത്തിലെ പിഴവുകളുള്ള കാര്യങ്ങളെയെല്ലാം തന്നെ ഞാൻ അവഗണിക്കുന്നതുവരെ എന്നെ ചുംബിച്ചുകൊണ്ടേയിരിക്കുക -ബ്യൂ ടാപ്ലിൻ

  നിങ്ങളുടെ മനസ്സുകവര്‍ന്ന ആ ശരിയായ വ്യക്തിയുമായി ഏര്‍പ്പെടുന്ന ആ ചുംബനമുണ്ടല്ലോ, അതൊരു ശരിയായ ചികിത്സാ രീതി തന്നെയാണെന്ന് തോന്നുന്നു. - ലിസ മക്മാൻ

  നിങ്ങളെ ചുംബിക്കുമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്ന എല്ലാ ദിനവും ഞാനത് സ്വീകരിക്കാനും തയ്യാറായിരിക്കും. - ലിയോ ക്രിസ്റ്റഫർ
  Published by:Naseeba TC
  First published: