ഇന്റർഫേസ് /വാർത്ത /Explained / Explained| പരിസ്ഥിതി സംരക്ഷണത്തിനായി ആചരിക്കുന്ന പ്രധാന ദിനങ്ങൾ

Explained| പരിസ്ഥിതി സംരക്ഷണത്തിനായി ആചരിക്കുന്ന പ്രധാന ദിനങ്ങൾ

(Representational Photo: Shutterstock)

(Representational Photo: Shutterstock)

പരിസ്ഥിതി ദിനത്തിന് പുറമേ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യത്യസ്ഥ ദിനാചരണങ്ങൾ ഇവയാണ്.

  • Share this:

പൂർണ്ണമായും പ്രകൃതിയിലെ വിഭവങ്ങൾ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ ജീവിതം. എന്നാൽ മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന ചൂഷണം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ന് നാം നേരിടുന്ന ആഗോളതാപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യൻ നടത്തിയ വിഭവ ചൂഷണത്തിന്റെ ഫലങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും അവബോധവും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ജൂൺ 5 ന് ലോക പരിസ്ഥിതി ദിമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.

എല്ലാ വർഷവും വ്യത്യസ്ഥ പ്രമേയങ്ങളിൽ ലോക പരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നു. പ്രകൃതിക്ക് കോട്ടം തട്ടാതെ വിഭവങ്ങൾ ശേഖരിച്ച് സുസ്ഥിര വികസന മാതൃകകൾ സൃഷ്ടിക്കുന്നതിലാണ് ഓരോ വർഷത്തെ പ്രമേയവും ലക്ഷ്യം വെക്കാറുള്ളത്. ലോകം മുഴുവൻ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കി നൽകാനായി പരിസ്ഥിതി പ്രവർത്തകരും വിവിധ സംഘടനകളും പല തരത്തിലുള്ള ക്യാമ്പയിനുകളും നടത്തിവരുന്നു.

പരിസ്ഥിതി ദിനത്തിന് പുറമേ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യത്യസ്ഥ ദിനാചരണങ്ങൾ ഇവയാണ്.

You may also like:Explained| കോവിഡ് കാലഘട്ടത്തിൽ വാക്സിൻ പാസ്‌പോർട്ടിന്റെ പ്രസക്തി

 ലോക സൈക്കിൾ ദിനം

ഇരു ചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീർഘ നാളത്തെ ഈട് നിൽക്കൽ, മറ്റ് സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിൾ സുസ്ഥിര ഗതാഗത മാർഗമാണെന്നും ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിരുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ ഈ ദിവസം ഉപയോഗിക്കണം എന്നാണ് ഐക്യരാഷട്ര സഭ ആവശ്യപ്പെടുന്നത്.

You may also like:World Wind Day 2021| കാറ്റിനായൊരു ദിനം; വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ലോക സമുദ്ര ദിനം

ജൂൺ 8 നാണ് ലോക സമുദ്ര ദിനമായി ആചരിക്കുന്നത്. സമുദ്രങ്ങളുടെ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള സുസ്ഥിര വളർച്ച ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗിക്കുന്നു.

ലോക മരുഭൂമിവൽക്കരണ - വരൾച്ചാ പ്രതിരോധ ദിനം

ജൂൺ 17 നാണ് ലോകത്തെ മരുഭൂമി വൽക്കരണത്തെയും വരൾച്ചയെയും നേരിടുന്നതിനുള്ള ദിനമായി ആചരിച്ച് വരുന്നത്. സുസ്ഥിര ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ നടത്തിയ പ്രവർത്തനത്തെ ഈ ദിനം ഓർമ്മിക്കുന്നു.

ലോക മഴക്കാട് ദിനം

മഴക്കാടുകൾ നശിപ്പിക്കപ്പെടുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രാധാന വെല്ലുവിളികളിൽ ഒന്ന്. മഴക്കാടുകൾ സംരക്ഷിക്കപ്പേടേണ്ട പ്രധാന്യം ആളുകൾക്ക് മനസിലാക്കി നൽകുന്നതിനായും മഴക്കാട് സംരക്ഷണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ജൂൺ 22 ന് ലോക മഴക്കാട് ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.

 അമേരിക്കൻ ദേശീയ വനപാത ദിനം

അമേരിക്കയിലെ വനപാതകളുടെ സംരക്ഷണത്തിനായുള്ള ദിനമാണിത്. അമേരിക്കയിലെ കാൽനടയാത്രക്കാരുടെ ഒരു സംഘടനയാണ് ഇത്തരമൊരു ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. എല്ലാ വർഷവും ജൂൺ മാസത്തിലെ ആദ്യ ശനിയാഴ്ച്ചയാണ് ദിനം ആചരിച്ചു പോരുന്നത്.

First published:

Tags: Environment Day, Environment day 2021