നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Covaxin for Children | ഏതൊക്കെ രാജ്യങ്ങളിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി? ഇന്ത്യയിൽ വൈകാതെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിയുമോ?

    Covaxin for Children | ഏതൊക്കെ രാജ്യങ്ങളിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി? ഇന്ത്യയിൽ വൈകാതെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ കഴിയുമോ?

    ഇന്ത്യയില്‍ രണ്ട് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് നവംബര്‍ ആദ്യ വാരത്തോട് കൂടി പ്രതിരോധ മരുന്ന് ലഭ്യമാകുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

    • Share this:
      കോവിഡ് 19(covid 19_ മഹാമാരിയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ്(Vaccine, )നല്‍കി തങ്ങളുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍(india) രണ്ട് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് നവംബര്‍ ആദ്യ വാരത്തോട് കൂടി പ്രതിരോധ മരുന്ന് ലഭ്യമാകുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

      അഞ്ചു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കോവിഡ് 19 രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള അനുമതി അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫൈസര്‍ ഇന്‍കോപ്പറേറ്റഡും ബയോഎന്‍ടെക് എസ്ഇയും. കൂടാതെ ലഭ്യമായ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഫുഡ് ആന്‍ഡ് ഡ്രഗ് അധികൃതരുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം ഒരു വിദഗ്ദ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

      എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇപ്പോഴും വാക്സിന്‍ ലഭ്യമാകാതെ കാത്തിരിക്കുകയാണ്. അതിനാല്‍ ലോകാരോഗ്യ സംഘടന ലോകമെമ്പാടും വാക്സിന്‍ വിതരണം നിയന്ത്രിക്കുന്ന രാജ്യങ്ങളോടും കമ്പനികളോടും കൊവാക്സിന്റെ (COVAX) വിതരണത്തിന് മുന്‍തൂക്കം നല്‍കാന്‍ നിരന്തരമായി ആവശ്യപ്പെടുകയാണ്.

      ലോകത്ത് കുട്ടികളിലും കൗമാരക്കാരിലും വാക്സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചതും അനുമതി നല്‍കുന്നത് പരിഗണനയിലിരിക്കുന്നതുമായ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

      യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍:

      * 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമെന്ന് ഇക്കഴിഞ്ഞ ജൂണ്‍ മാസം ഡെന്‍മാര്‍ക്ക് അറിയിച്ചു. കുട്ടികളില്‍ വൈറസിനെതിരെയുള്ള പ്രതിരോധശേഷി ഉയര്‍ത്തുന്നതിനായാണിത്.

      * ഫ്രാന്‍സില്‍ 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളില്‍ മാതാപിതാക്കളുടെ അനുമതിയോട് കൂടി പ്രതിരോധ വാക്സിന്‍ ഇതിനകം നല്‍കി തുടങ്ങിയിരിക്കുകയാണ്.

      * 12 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാക്കുമെന്ന് ഓഗസ്റ്റില്‍ ജര്‍മ്മനി അറിയിച്ചിരുന്നു.

      * 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഓസ്ട്രിയ ഇതിനോടകം തന്നെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു കഴിഞ്ഞു.

      * ശൈത്യകാലത്തോട് കൂടി കൗമാരക്കാരില്‍ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് എസ്റ്റോണിയ വിലയിരുത്തുന്നത് എന്ന് പൊതു വാര്‍ത്താവിതരണ ചാനലായ ഇ ആര്‍ ആര്‍ സര്‍ക്കാരിന്റെ കോവിഡ് 19 സമിതിയുടെ തലവനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

      * മെയ് മാസത്തിന്റെ പകുതിയോടെ ഹങ്കറി 16 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവരില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു തുടങ്ങി എന്ന് ഷിന്‍ഹ്വ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

      * ജൂണ്‍ മാസം മുതല്‍ 12 വയസ്സു മുതലുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു തുടങ്ങാമെന്ന് ലിത്വാനിയയുടെ പ്രധാനമന്ത്രി അറിയിച്ചിരുന്നതായി വാര്‍ത്താ സൈറ്റായ ഡെല്‍ഫി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

      * 12 വയസിനും 15 വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികളിലേക്ക് കൂടി ഫൈസര്‍ വാക്‌സിന്റെ ഉപയോഗം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ മെയ് 31-ന് ഇറ്റലി അനുമതി നല്‍കിയിരുന്നു.

      * സ്‌പെയിനില്‍ സെപ്റ്റംബറിലാണ് സ്‌കൂള്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്നത്. ഇതിന് രണ്ടാഴ്ച മുന്‍പ് തന്നെ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു തുടങ്ങിയെന്ന് സ്പെയിന്റെ ആരോഗ്യ മന്ത്രി അറിയിച്ചു.

      * ഈ ശൈത്യകാലത്തിന്റെ അവസാനത്തോടു കൂടി 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് സ്വീഡന്റെ പ്രധാന മന്ത്രി അറിയിച്ചു.

      * ഗ്രീസില്‍ 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജൂലൈയില്‍ അറിയിപ്പ് വന്നിരുന്നു. ഫൈസര്‍ അല്ലങ്കില്‍ ബയോഎന്‍ടെക്കും, മൊഡേണ വാക്സിനുമാണ് നല്‍കുകയെന്നാണ് ഗ്രീസ് അറിയിച്ചത്.

      * കടുത്ത കോവിഡ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ള 12 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി തുടങ്ങുമെന്ന് ഫിന്‍ലന്റിന്റെ തലസ്ഥാനമായ ഹെല്‍സിങ്കി ജൂണില്‍ അറിയിച്ചിരുന്നു.

      ഇ യു ഇതര യൂറോപ്പ്യന്‍ രാജ്യങ്ങള്‍:

      * ബ്രിട്ടനിലെ സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ ഉപദേഷ്ടാക്കള്‍ സെപ്റ്റംബറില്‍ 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

      * 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിന് കഴിഞ്ഞ ജൂണ്‍ 4ന് സ്വിറ്റ്സര്‍ലാന്‍ഡ് അനുമതി നല്‍കിയിരുന്നു. അതേസമയം, ഇതേ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് മൊഡേണ വാക്സിന്‍ നല്‍കുന്നതിന് ഓഗസ്റ്റിലും അനുമതി നല്‍കിയിരുന്നു.

      * സെപ്റ്റംബറില്‍ നോര്‍വേയില്‍ 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസറിന്റേയും ബയോഎന്‍ടെക്കിന്റെയും ആദ്യ ഡോസ് വാക്സിന്‍ നല്‍കി തുടങ്ങിയിരുന്നു.

      * സാന്‍ മരീനോ 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ആരംഭിച്ച് കഴിഞ്ഞു എന്ന് അവിടത്തെ സാമൂഹിക സുരക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ച് സാന്‍ മരീനോ ആര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

      മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍

      *ഇസ്രയേലില്‍ ഓഗസ്റ്റ് 29 ഞായറാഴ്ച, 12 വയസ്സു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്‍ നല്‍കി തുടങ്ങിയിരുന്നു.

      * യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ 3 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി തുടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയുടെ സിനോഫാം വികസിപ്പിച്ച കോവിഡ് 19 പ്രതിരോധ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കി തുടങ്ങിയത്.

      ഏഷ്യാ പസഫിക്ക്

      * ഇന്ത്യ - രണ്ട് മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് 19 പ്രതിരോധ വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെഗുലേറ്ററിയോട് ഒരു ഉപദേശക സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ അന്തിമ അനുമതിയ്ക്ക് കാത്തിരിക്കുകയാണ് മെഡിക്കല്‍ വിദഗ്ദര്‍.

      * 12 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ചൈനയുടെ സിനോവാക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാമെന്ന് ഇന്തോനേഷ്യ ജൂണ്‍ 28ന് നിര്‍ദ്ദേശം നല്‍കി.

      * 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ താല്‍ക്കാലികമായി ഫൈസര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ സര്‍ക്കാരിന്റെ വൈദ്യ സമിതി അനുമതി നല്‍കിയതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ജൂണ്‍ 21 ന് അറിയിച്ചിരുന്നു.

      * 12 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള ദശലക്ഷക്കണക്കിന് വരുന്ന കുട്ടികള്‍ക്കായി കോവിഡ്19 വാക്സിന്‍ ഡ്രൈവ് വ്യാപിപ്പിക്കുമെന്ന് സെപ്റ്റംബര്‍ 12ന് ഓസ്ട്രേലിയ അറിയിച്ചു.

      * മൂന്ന് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഘട്ടങ്ങളില്‍ സിനോവാക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ ജൂണ്‍ 5ന് ചൈന അനുമതി നല്‍കിയിരുന്നു.

      * 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഉടന്‍ തന്നെ തങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി ആരംഭിക്കുമെന്ന് ജൂണ്‍ 3ന് ഹോങ്കോങ് അറിയിച്ചിരുന്നു.

      * 12 നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ കുട്ടികള്‍ക്കായി ജൂണ്‍ 1ന് സിങ്കപ്പൂര്‍ തങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി ആരംഭിച്ചിരുന്നു.

      * 12 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ മെയ് 28ന് ജപ്പാന്‍ അനുമതി നല്‍കിയിരുന്നു.

      * 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്റെ പ്രതിരോധ മരുന്ന് ഉപയോഗിക്കാന്‍ മെയ് 26ന് ഫിലിപ്പൈന്‍സ് തീരുമാനിച്ചിരുന്നു.

      * ഇക്കഴിഞ്ഞ ജൂലൈയില്‍ 12 വയസ്സു മുതല്‍ മുകളിലേക്ക് പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാന്‍ ജോര്‍ദാന്‍ ആരംഭിച്ചിരുന്നു.

      വടക്കേ അമേരിക്ക, തെക്കേ അമേരിക്ക:

      * 12 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക്കിന്റെ മാത്രം കോവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗിക്കാന്‍ മെക്സിക്കോ തീരുമാനിച്ചിരുന്നു.

      * 12 വയസ്സില്‍ കൂടുതലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ ജൂണ്‍ 11 ന് ബ്രസീല്‍ അനുമതി നല്‍കി.

      * 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസറിന്റെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിന് ചിലി അനുമതി നല്‍കി.

      * 5 മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിന്തര ഘട്ടങ്ങളില്‍ തങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഫൈസറും ബയോഎന്‍ടെക്കും അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഈ മാസം അവസാനം ഒരു അവലോക യോഗം എഫ് ഡി എയു ടെ ഉപദേശക സമിതി ചേരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

      * 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ മെയ് ആദ്യ വാരം കാനഡ അനുമതി നല്‍കിയിരുന്നു. 12 വയസിനും അതിന് മുകളിലും പ്രായമുള്ള തങ്ങളുടെ ജനസംഖ്യയില്‍ 80 ശതമാനത്തിലധികം വരുന്നവരില്‍ ഇതിനോടകം തന്നെ കാനഡ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി കഴിഞ്ഞു.

      * ക്യൂബയുടെ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ രണ്ട് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്നു.

      ആഫ്രിക്ക:

      * 12 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവെയ്പ്പ് ദക്ഷിണാഫ്രിക്ക ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് നിലവിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയ്ക്കായി ഫൈസര്‍ വാക്സിനാണ് ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
      Published by:Jayashankar AV
      First published:
      )}