നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Adoption Laws in India | ഇന്ത്യയില്‍ കൂടുതലായി ദത്തെടുക്കുന്നത് പെൺകുട്ടികളെ; ദത്തെടുക്കലിനെക്കുറിച്ച് അറിയാം

    Adoption Laws in India | ഇന്ത്യയില്‍ കൂടുതലായി ദത്തെടുക്കുന്നത് പെൺകുട്ടികളെ; ദത്തെടുക്കലിനെക്കുറിച്ച് അറിയാം

    നിങ്ങള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

    News18

    News18

    • Share this:
      ഇന്ന് ഒട്ടേറെ ദമ്പതികൾ കുട്ടികളെ ദത്തെടുക്കുന്നതിനായി (adoption) രജിസ്റ്റര്‍ ചെയ്യുന്നുണ്ട്, എന്നാല്‍ വന്ധ്യത കൊണ്ടല്ല ഇവര്‍ ദത്തെടുക്കാന്‍ മുതിരുന്നത് എന്നാണ് സിഎആര്‍എ (CARA) സിഇഒ (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി) ദീപക് കുമാര്‍ പറയുന്നത്. ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നതിനായുള്ള ഒരു നോഡല്‍ ബോഡിയായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തെ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തിന് പുറത്തു നിന്നുള്ള ദത്തെടുക്കല്‍ നിയന്ത്രിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 2018-19 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3374 ഉം രാജ്യത്തിന് പുറത്തു നിന്ന് 653 ദത്തെടുക്കലുമാണ് നടന്നത്. കൂടുതലും പെണ്‍കുട്ടികളെയാണ് ഇവര്‍ ദത്തെടുക്കുന്നത്.

      ഇവിടെ നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട് ദത്തെടുക്കല്‍ എന്നത് ഒരിക്കലും ഒരു ചാരിറ്റിയല്ല (charity). നമ്മള്‍ ഒരു കുട്ടിക്ക് സംരക്ഷണ നല്‍കുകയും ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു വീടും കുടുംബവും നല്‍കുക എന്നതുമാണ് ദത്തെടുക്കലിലൂടെ സംഭവിക്കുന്നത്. നിങ്ങള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

      1. ആര്‍ക്കൊക്കെ ദത്തെടുക്കാം?

      മിനിസ്ട്രി ഓഫ് വുമണ്‍ ആൻഡ് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രകാരം, അഡോപ്ഷന്‍ റെഗുലേഷന്‍സ് 2017, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 2015 എന്നിവയില്‍ പറയുന്നത് ഇപ്രകാരമാണ്:

      -ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍, മാനസികമായും ശാരീരികമായും വൈകാരികമായും, സാമ്പത്തികമായും സ്ഥിരതയുള്ളവരായിരിക്കണം. ഒരിക്കലും ജീവന് ഭീഷണിയുള്ള അവസ്ഥയിലുള്ളവരായിരിക്കരുത്.
      -ഒരു വ്യക്തിയ്ക്ക് അവരുടെ വൈവാഹിക നില പരിഗണിക്കാതെയും അല്ലെങ്കില്‍ ഒരു ജീവശാസ്ത്രപരമായ മകനോ മകളോ ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെയും ദത്തെടുക്കാം.
      -വിവാഹിതയല്ലാത്ത ഒരു സ്ത്രീയ്ക്ക് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ദത്തെടുക്കാം, എന്നാല്‍ വിവാഹിതനാകാത്ത പുരുഷന് പെണ്‍കുട്ടിയെ ദത്തെടുക്കാനാകില്ല. എന്നാല്‍ വിവാഹിതരായവര്‍ക്ക് ദത്തെടുക്കണമെങ്കില്‍ സമ്മതപത്രം ആവശ്യമാണ്.
      -ദമ്പതികള്‍ക്ക് രണ്ട് വര്‍ഷത്തെ സ്ഥിരതയുള്ള ദാമ്പത്യ ബന്ധം ഇല്ലെങ്കില്‍ ദത്ത് നല്‍കില്ല.
      -മൂന്നോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കില്ല, എന്നാല്‍ രണ്ടാനച്ഛനുളള ദമ്പതികൾക്ക് ദത്തെടുക്കാം. കൂടാതെ ഇന്ത്യയിലെ വിദേശ പൗരന്മാര്‍ക്കും വിദേശ രക്ഷിതാക്കള്‍ക്കും, രാജ്യത്ത് നിന്ന് കുട്ടികളെ ദത്തെടുക്കാം.

      2. ദത്തെടുക്കുന്ന രക്ഷിതാക്കളുടെ പ്രായം എത്രയായിരിക്കണം?

      നാല് വയസ്സിന് താഴെയുള്ള കുട്ടിയെ ദത്തെടുക്കുകയാണെങ്കില്‍, ദമ്പതികളുടെ സംയുക്ത പ്രായം 90 വയസ്സും, ഏക രക്ഷകര്‍ത്താവിന് 45 വയസ്സുമാണ് വേണ്ടത്. നാല് വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ 100, 50 എന്നിങ്ങനെയാണ് പ്രായപരിധി. 8 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ദത്തെടുക്കുന്നതെങ്കില്‍ യഥാക്രമം 110, 55 എന്നിങ്ങനെയാണ് പ്രായപരിധി.

      3. എത്തരത്തിലുള്ള കുട്ടികളെയാണ് ദത്തെടുക്കുന്നത്?

      കുട്ടി അനാഥനും ഉപേക്ഷിക്കപ്പെട്ടതുമാണെങ്കില്‍, ശിശുക്ഷേമ സമിതി നിയമപരമായി സൗജന്യ ദത്തെടുക്കലിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം നേരത്തെയുള്ള വിവാഹത്തില്‍ നിന്നുള്ള ജീവിതപങ്കാളിയുടെ കുട്ടിയാണെങ്കിലും സൗജന്യമായി ദത്തെടുക്കാം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015-ലെ സെക്ഷന്‍ 2-ന്റെ 52-ാം ഉപവകുപ്പ് പ്രകാരം, ഒരു ബന്ധുവിന്റെ ഒരു കുട്ടിയെ ദത്തെടുക്കാനും കഴിയും. എന്നാല്‍, കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള കുറഞ്ഞ പ്രായ വ്യത്യാസം 25 വര്‍ഷത്തില്‍ കുറവായിരിക്കരുത്. എന്നിരുന്നാലും, രണ്ടാനച്ഛന്‍ ദത്തെടുക്കുന്ന കാര്യത്തില്‍ ഇത് ബാധകമല്ല.

      4. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

      സിഎആര്‍എ യില്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ രക്ഷിതാവിന്
      ഒരു സാമൂഹ്യ പ്രവര്‍ത്തകനിലൂടെ നടത്തുന്ന ഹോം സ്റ്റഡിക്കായി താമസസ്ഥലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സി തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് വര്‍ഷത്തേക്ക് റിപ്പോര്‍ട്ട് സാധുവായി തുടരുകയും, കുട്ടിയെ ദത്തെടുക്കാനുള്ള അനുമതി നല്‍കുകയും ചെയ്യും.
      മാതാപിതാക്കള്‍ 48 മണിക്കൂറിനുള്ളില്‍ തങ്ങള്‍ക്ക് റഫര്‍ ചെയ്യപ്പെടുന്ന ഒരു കുട്ടിയെ റിസര്‍വ് ചെയ്യണം. അതിനുശേഷം, അനുയോജ്യമായ കുട്ടിയുമായി അവര്‍ക്ക് പൊരുത്തപ്പെടുത്തുന്നതിന് ഏജന്‍സിയുടെ ദത്തെടുക്കല്‍ കമ്മിറ്റിയുമായി ഒരു അപ്പോയിന്റ്‌മെന്റ് നിശ്ചയിക്കും.

      5. ദത്തെടുക്കലിന് ശേഷം എന്താണ് സംഭവിക്കുന്നത്?

      ദത്തെടുക്കലിന് ശേഷവും ഏജന്‍സി ഹോം സ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കും. രണ്ട് വര്‍ഷത്തേക്ക് 6 മാസത്തെ ഇടവേളയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. കുട്ടിയുടെ ഫോട്ടോകള്‍ക്കൊപ്പം രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുള്‍പ്പെടെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ഐന്റ് ഗൈഡന്‍സ് സിസ്റ്റം അപ്ലോഡ് ചെയ്യും. ദത്തെടുത്ത രക്ഷിതാക്കള്‍ മറ്റൊരു താമസസ്ഥാലത്തേക്ക് മാറിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ദത്തെടുക്കലിന് ശേഷമുള്ള തുടര്‍ റിപ്പോര്‍ട്ടും തയ്യാറാക്കും.

      6. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

      ഇങ്ങനെയുള്ള സാഹചര്യത്തില്‍ അഡോപ്ഷന്‍ ഏജന്‍സിയോ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റോ ഇരുകൂട്ടര്‍ക്കും കൗണ്‍സിലിംഗ് നല്‍കും. കൗണ്‍സിലിങ്ങിലൂടെ ശ്രമിച്ചിട്ടും കുട്ടിയ്ക്ക് കുടുംബവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ ദത്തെടുക്കല്‍ തടസ്സപ്പെടാനോ പിരിച്ചുവിടാനോ കാരണമാകും.

      7. ദത്തെടുക്കലിന് തടസം, അല്ലെങ്കില്‍ പിരിച്ചുവിടല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

      രക്ഷിതാക്കളുടെ പ്രീ- അഡോപ്ഷനിടെ, അവരുമായി കുട്ടിയെ ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം , ദത്തെടുക്കുന്ന കുടുംബവുമായി കുട്ടി പൊരുത്തപ്പെടാത്തതാണ് തടസ്സം എന്ന് പറയുന്നത്. ദത്തെടുക്കാനുള്ള കോടതി ഉത്തരവിന് ശേഷം കുട്ടിയെ അഡ്ജസ്റ്റ് ചെയ്യാത്തതിന് കോടതി തന്നെ നിയമപരമായി ദത്തെടുക്കല്‍ പിരിച്ചുവിടും.

      8. കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള പൊരുത്തം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

      ദത്തെടുക്കാനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ ജെന്‍ഡറും വയസ്സും സംസ്ഥാനവും തെരഞ്ഞെടുക്കാം. മാതാപിതാക്കളുടെ മുന്‍ഗണനയ്ക്കനുസരിച്ച് ദത്തെടുക്കലിന് നിയമപരമായി സൗജന്യമായ കുട്ടികളുടെ പ്രൊഫൈലുകള്‍ റഫറലുകളായി നല്‍കും. രക്ഷിതാക്കള്‍ക്ക് റഫറല്‍ സ്വീകരിക്കാന്‍ ഓപ്ഷന്‍ ഉണ്ട്. മറ്റൊരു ഓപ്ഷനായി 60 ദിവസം കാത്തിരിക്കണം. മൂന്ന് റഫറലുകള്‍ക്ക് ശേഷവും അവര്‍ കുട്ടിയെ റിസര്‍വ് ചെയ്തില്ലെങ്കില്‍ അവര്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഏറ്റവും താഴെയാകും. റിസര്‍വ് ചെയ്താല്‍ ദത്തെടുക്കല്‍ ഏജന്‍സിയിലേക്ക് പോകണം (സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു സന്ദര്‍ശക ഡോക്ടര്‍ അല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍, ശിശു സംരക്ഷണ സ്ഥാപന പ്രതിനിധി എന്നിവരടങ്ങുന്നു).

      9. ഒരു രക്ഷിതാവിന് സഹോദരങ്ങളെ ദത്തെടുക്കാമോ?

      തീര്‍ച്ചയായും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ സഹോദരങ്ങളെ രക്ഷിതാക്കള്‍ക്ക് ദത്തെടുക്കാനാകില്ല.

      10. ഒരേ ലിംഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാമോ?
      ഒരേ ലിംഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാം. ഒരു കുട്ടിയെ ദത്തെടുത്ത ശേഷം അടുത്ത കുട്ടിയ്ക്കായി രജിസ്റ്റര്‍ ചെയ്യണം. ഒരൊറ്റ ദത്തെടുക്കലിനുള്ള കാത്തിരിപ്പ് കാലാവധി ഏകദേശം രണ്ട് വര്‍ഷമാണ്.

      11. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുടുംബ വരുമാനം എങ്ങനെയായിരിക്കണം?

      അത് കുടുംബം എവിടെയാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിക്കും. ഗ്രാമപ്രദേശങ്ങളില്‍ മെട്രോ നഗരത്തേക്കാള്‍ ജീവിതച്ചെലവ് കുറവായിരിക്കും. അതിനാല്‍ പ്രത്യേക കണക്കുകളൊന്നുമില്ല. രക്ഷിതാക്കള്‍ക്ക് കുട്ടിയെ നിലനിര്‍ത്താനുള്ള കഴിവുണ്ടോ എന്ന് വിശകലനം ചെയ്യുന്നതിനാണ് ഹോം സ്റ്റഡിയിലൂടെ വിലയിരുത്തല്‍ നടത്തുന്നത്.

      12. രക്ഷിതാക്കളില്‍ ഒരാള്‍ ഇന്ത്യയിലും മറ്റേയാള്‍ വിദേശത്തുമാണെങ്കില്‍ ദത്തെടുക്കാമോ?

      പങ്കാളികള്‍ വ്യത്യസ്ത സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ അത് വിലയിരുത്താന്‍ പ്രയാസമുണ്ടാക്കും. കുട്ടിയ്ക്ക് താമസിക്കാന്‍ വ്യക്തമായി ഒരു സ്ഥലം ഉണ്ടാകണം. ഒരു പങ്കാളി വിദേശത്തും മറ്റൊരാള്‍ ഇന്ത്യയിലുമാണ് താമസിക്കുന്നതെങ്കില്‍, ദത്തെടുത്ത ശേഷം കുട്ടി എവിടെ താമസിക്കും എന്നതില്‍ പ്രശ്‌നമുണ്ട്. അത് വിദേശത്താണെങ്കില്‍, അതിന് അന്തര്‍-രാജ്യ ദത്തെടുക്കല്‍ പ്രക്രിയ ആവശ്യമാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച്, കുട്ടിയെ പരിപാലിക്കാന്‍ കഴിയുന്ന ഒരു കുടുംബത്തില്‍ ഉള്‍പ്പെടുത്തണം.

      13. ഭിന്നശേഷിയുള്ള മാതാപിതാക്കള്‍ക്ക് ദത്തെടുക്കാമോ?

      കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കാത്ത ഒരു മാനദണ്ഡവുമില്ല. എന്നാല്‍ ഓരോ രക്ഷിതാക്കള്‍ക്കും കുട്ടിയെ പരിപാലിക്കുന്നതിനുള്ള അവരുടെ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഒരു അസുഖവും അനുഭവിക്കുന്നില്ലെന്ന് സ്ഥിരീകരിക്കാന്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

      14. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ മാതാപിതാക്കള്‍ക്ക് കുട്ടിയെ പരിപാലിക്കാന്‍ ഒരു കൂട്ടുകുടുംബം ആവശ്യമാണോ?

      മാതാപിതാക്കളില്‍ ഒരാള്‍ക്ക് രജിസ്‌ട്രേഷന്‍ ഫോമില്‍ സൂചിപ്പിച്ചിരിക്കുന്ന എന്തെങ്കിലും തടസങ്ങള്‍ ഉണ്ടായാല്‍ ഒരു ബന്ധുവിന്റെ ചുമതല ഏറ്റെടുക്കാം.

      15. കൂടുതലായും പെണ്‍കുട്ടികളെ ദത്തെടുക്കുന്നത് എന്തുകൊണ്ടാണ്?

      ആണ്‍കുട്ടികളെ അപേക്ഷിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതലായും പെണ്‍കുട്ടികളെയാണ് ദത്തെടുക്കുന്നത്. 2018-19ല്‍ 4,027 കുട്ടികളില്‍ 2,398 പെണ്‍കുട്ടികളെയാണ് ദത്തെടുത്തത്. ദത്തെടുക്കലിന് നിയമപരമായി സൗജന്യമായ കുട്ടികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം രക്ഷിതാക്കള്‍ ദത്തെടുക്കലിനായി കാത്തിരിക്കുന്നുണ്ട്, ഏത് ലിംഗത്തില്‍പ്പെട്ട കുട്ടിയാണോ ലഭ്യമായത് അവരെ ദത്തെടുക്കാം.

      16. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ എങ്ങനെ ദത്തെടുക്കാം?

      സാധാരണയായി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ അന്തര്‍-രാജ്യ ദത്തെടുക്കലിലാണ് ഉള്‍പ്പെടുത്തുന്നത്. വളരെ കുറച്ച് മാതാപിതാക്കളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം ശരാശരി 50 ഓളം കുട്ടികളെയാണ് ഇന്ത്യയില്‍ ദത്തെടുക്കുന്നത്.

      17. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ദത്തെടുക്കാന്‍ തടസങ്ങള്‍ ഉണ്ടാകുന്നത്?

      പ്രായമായ കുട്ടികളെ ദത്തെടുക്കുന്നതിലാണ് ഇന്ത്യയില്‍ കൂടുതലും തടസങ്ങള്‍ ഉണ്ടാകുന്നത്. ഇത് പ്രാഥമികമായി മാതാപിതാക്കളെ നന്നായി കൗണ്‍സിലിംഗ് ചെയ്യാത്തതിനാലും കുട്ടികള്‍ തയ്യാറാകാത്തതിനാലുമാണ്. ദത്തെടുത്ത കുട്ടികളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടാകും. ഇത് തടസ്സത്തിനും ദത്തെടുത്തല്‍ പിരിച്ചുവിടുന്നതിനും കാരണമാകുന്നു.

      18. ദത്തെടുത്ത വിവരം കുട്ടികളോട് രക്ഷിതാക്കള്‍ അറിയിക്കേണ്ടതുണ്ടോ?

      ഉചിതമായ പ്രായത്തിലും സമയത്തും കുട്ടിയെ ദത്തെടുത്തിട്ടുണ്ടെന്ന് കുട്ടിയെ ബോധവത്കരിക്കണം.

      Also Read- Anupama Baby Missing| അനുപമയ്ക്ക് താൽക്കാലികാശ്വാസം; കുഞ്ഞിനെ ദത്ത് നൽകിയ നടപടിക്ക് കോടതിയുടെ സ്റ്റേ
      Published by:Rajesh V
      First published:
      )}