• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | പ്രവാസി ഇന്ത്യക്കാര്‍ എന്തൊക്കെ ചെയ്യണം; ചെയ്യരുത്; ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍

Explained | പ്രവാസി ഇന്ത്യക്കാര്‍ എന്തൊക്കെ ചെയ്യണം; ചെയ്യരുത്; ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍

തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെ ചെയ്യണം, അരുതാത്തെതെന്തൊക്കെ തുടങ്ങിയ 17 കാര്യങ്ങളടങ്ങുന്ന മാര്‍ഗനിര്‍ദേശമാണ് പ്രവാസി ക്ഷേമകാര്യ പദ്ധതിയായ ഭാരതീയ സഹായത കേന്ദ്രം (പിബിഎസ്‌കെ) വഴി പ്രസിദ്ധീകരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെ ചെയ്യണം, അരുതാത്തെതെന്തൊക്കെ തുടങ്ങിയ 17 കാര്യങ്ങളടങ്ങുന്ന മാര്‍ഗനിര്‍ദേശമാണ് പ്രവാസി ക്ഷേമകാര്യ പദ്ധതിയായ ഭാരതീയ സഹായത കേന്ദ്രം (പിബിഎസ്‌കെ) വഴി പ്രസിദ്ധീകരിച്ചത്. രണ്ടു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന പിബിഎസ്‌കെ കഴിഞ്ഞ നവംബറില്‍ ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

  എന്തൊക്കെ ചെയ്യണം

  യുഎഇയിലെ നിയമങ്ങള്‍, പ്രത്യേകിച്ച് തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ മനസിലാക്കി വയ്ക്കുക.

  പൊലീസ്, അഗ്നിശമന വിഭാഗം, ആംബുലന്‍സ്, ആശുപത്രികള്‍, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഇന്ത്യന്‍ നമ്പരുകള്‍ ശേഖരിച്ചു വയ്ക്കുക.

  ശരീരിക പീഡനം, ഗാര്‍ഹിക പീഡനം എന്നിവ ഉണ്ടായാല്‍ എത്രയും വേഗം പൊലീസിനെ അറിയിക്കുക.

  ജോലി സംബന്ധമായ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഈ കാലയളവ് കഴിഞ്ഞാല്‍ യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിതക്കിള്‍ ആറ് അനുസരിച്ച് സമയപരിധി ഏര്‍്‌പ്പെടുത്തുന്നതിനാല്‍ മ്ന്ത്രാലംയ പരാതി രജിസ്റ്റര്‍ ചെയ്‌തേക്കില്ല.

  നിങ്ങളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, പാസ്‌പോര്‍ട് പകര്‍പ്പ്, വീസാ പകര്‍പ്പ്, തൊഴില്‍ കരാര്‍, ഫിനാന്‍ഷ്യല്‍ റെക്കോര്‍ഡ്, കമ്പനി വിവരങ്ങള്‍, താമസ സ്ഥലത്തെ മേല്‍വിലാസം തുടങ്ങിയവ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കൈയില്‍ കരുതുകയോ അടുത്ത ബന്ധുക്കളെ ഏല്‍പിക്കുകയോ ചെയ്യുക.

  ശരിയായ മാര്‍ഗത്തില്‍ മാത്രം പണം നാട്ടിലേയ്ക്ക് അയക്കുക.

  ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ഉപകാരപ്രദമാകും വിധം ജോലി ആരംഭിക്കുന്ന വേളയില്‍ തന്നെ കൃത്യമായ പെന്‍ഷന്‍ സ്‌കീം തുടങ്ങുക.

  ഏതെങ്കിലും ബിസിനസില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉത്പന്നത്തെക്കുറിച്ച് മറ്റുള്ള വിവരങ്ങള്‍ അറിഞ്ഞുവയ്ക്കുക.

  സിം കാര്‍ഡ്, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, ഇ-മെയില്‍ അക്കൗണ്ട് എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയാകാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണം.

  ആരോഗ്യ പരമായ ജീവിതത്തിന് യുഎഇയിലും ഇന്ത്യയിലും ലഭ്യമാകുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിക്കുക.

  ജീവിതശൈലിയിലും ജോലിക്കാര്യത്തിലും സൂക്ഷ്മത പുലര്‍ത്തുക.

  യുഎഇ കോടതി സ്വീകരിക്കുവിധം കൈമാറ്റപ്രമാണം കരുതുക.

  ചെയ്യാന്‍ പാടില്ലത്തത്

  മറ്റുള്ളവര്‍ക്ക് എതിരായി വരുന്ന മതപരമായ കാഴ്ചപ്പാടുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ സംസ്‌കാരം, പാരമ്പര്യം, പൈതൃകം, എന്നിവ ഹനിക്കാതിരിക്കുക.

  അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ചെന്ന് ചിത്രങ്ങള്‍ എടുക്കരുത്.

  വ്യക്തികളുടെ ചിത്രങ്ങളോ വിഡിയോയോ എടുത്ത് അവരുടെ സമ്മതം കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്.

  ഒടിപി, പാസ്‌വേഡ്, എടിഎം പിഎന്‍ തുടങ്ങിയ ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറ്റുള്ളവര്‍ക്ക്് കൈമാറരുത്.

  പൊതുയിടങ്ങളില്‍ മദ്യപിക്കരുത്.

  സ്‌പോണ്‍സറുടെ അരികെ നിന്ന് ഒളിച്ചോടരുത്. ഒളിച്ചോടിയാല്‍ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെടുക.
  Published by:Jayesh Krishnan
  First published: