നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| ഇക്കോണമി ക്ലാസ് എസി ത്രീ ടയർ കോച്ചുകൾ അവതരിപ്പിച്ച് ഇന്ത്യൻ റയിൽവേ, സവിശേഷതകൾ ഇവയാണ്

  Explained| ഇക്കോണമി ക്ലാസ് എസി ത്രീ ടയർ കോച്ചുകൾ അവതരിപ്പിച്ച് ഇന്ത്യൻ റയിൽവേ, സവിശേഷതകൾ ഇവയാണ്

  സമാനതകളില്ലാത്ത നിരവധി ഫീച്ചറുകളാണ് ഇക്കോണമി ക്ലാസ് വിഭാഗത്തിൽപ്പെടുന്ന LHB 3 ടയർ എസി കോച്ചുകൾക്ക് ഉള്ളത്.

  economy class ac three tier coach

  economy class ac three tier coach

  • Share this:
   ഇക്കോണമി ക്ലാസ് വിഭാഗത്തിലെ പുതിയ 3 ടയർ എസി കോച്ചുകളുടെ മാതൃക അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽവേ കോച്ച് ഫാക്ടറിയാണ് ലിങ്കേ ഹോഫ്മാൻ ബുഷ് (LHB) വിഭാഗത്തിലുള്ള 3 ടയർ എസി കോച്ചുകൾ തയ്യാറാക്കിയത്. അടുത്തിടെ പരീക്ഷണം പൂർത്തിയാക്കിയ കോച്ചിൻ്റെ വിവരങ്ങൾ കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ എഴുതി തയ്യാറാക്കി നൽകിയ മറുപടിയിൽ വിശദീകരിച്ചിരുന്നു. സമാനതകളില്ലാത്ത നിരവധി ഫീച്ചറുകളാണ് ഇക്കോണമി ക്ലാസ് വിഭാഗത്തിൽപ്പെടുന്ന LHB 3 ടയർ എസി കോച്ചുകൾക്ക് ഉള്ളത്.

   നേർത്ത ഇലക്ട്രിക്ക് പാനലുകൾ തട്ടുകളിൽ ഉപയോഗിക്കുന്നതിനാൽ യാത്രക്കാരന് കൂടുതൽ സ്ഥലം ലഭിക്കുന്നു.

   ഒരു കോച്ചിൽ തന്നെ ധാരാളം യാത്രക്കാരെ വഹിക്കാൻ സാധിക്കും. 83 ബെർത്തുകളാണ് ഒരു കോച്ചിൽ ഉള്ളത്.

   ഭിന്നശേഷിക്കാരായ അളുകൾക്ക് വീൽചെയർ ലഭ്യമാക്കി പ്രവേശനം സുഗമമാക്കുന്നു. ശുചിമുറികളിലും ഇവർക്ക് വീൽചെയർ ഉപയോഗിക്കാം.

   എല്ലാ ബെർത്തുകൾക്കും വ്യക്തിഗത എസി വെൻ്റുകൾ ഉപയോഗിക്കുന്നതിനാൽ കോച്ചിൽ ഉടനീളം മികച്ച താപനില അനുഭവപ്പെടും.

   Also Read- മൃതദേഹങ്ങൾ ഇനി കീറിമുറിക്കേണ്ട, എയിംസിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം ആരംഭിച്ചു

   മോഡുലാർ ഡിസൈനിൽ സൗകര്യപ്രധമായ രീതിയിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ഇതിന് ഭാരം കുറവാണ് എന്ന് മാത്രമല്ല  കൂടുതൽ നില നിൽക്കുകയും ചെയ്യുന്നു .

   യാത്രക്കാർക്ക് കൂടുതൽ   സൗകര്യങ്ങളും ബെർത്തിൽ ഒരുക്കിയിട്ടുണ്ട്. നീളത്തിലും കുറുകെയും ഉള്ള മടക്കാവുന്ന സ്നാക്ക്സ് ടേബിൾ, വെള്ളക്കുപ്പി, മാഗസിനുകൾ, മൊബൈൽ ഫോൺ എന്നിവ തൂക്കിയിടുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് അവ.

   എല്ലാ ബെർത്തുകളിലും ഓരോരുത്തർക്കും  വായിക്കാനുള്ള ലൈറ്റ്, മൊബൈൽ ചാർജിംഗ് പോയിൻ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

   മികച്ച രീതിയിൽ ഡിസൈൻ ചെയ്ത് ചവിട്ടു പടികൾ മുകളിലെ ബർത്തുകളിൽ പ്രവേശിക്കുന്നത് അനായാസമാക്കുന്നു.

   Also Read- ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണോ? ഇതിനായി ചെയ്യേണ്ടത് എന്ത്?

   ഏറ്റവും മുകളിലെയും മധ്യത്തിലെയും ബർത്തിലുള്ളവർക്ക് സൗകര്യപ്രധമായ രീതിയിൽ ഉയരം ക്രമീകരിച്ചിരിക്കുന്നു. തല എവിടെയും തട്ടാതിരിക്കാൻ ഇതിലൂടെ കഴിയും.

   മെച്ചപ്പെട്ട ഡിസൈനിൽ ഇന്ത്യൻ, വെസ്റ്റേൺ രീതിയിലുള്ള ശൗചാലയം.

   മനോഹരവും സൗകര്യപ്രഥവുമായ ഡിസൈനിൽ ഒരുക്കിയ പ്രവേശന കവാടം. ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള വഴിയിൽ തിളങ്ങുന്ന മാർക്കറുകൾ.

   രാത്രിയിൽ സീറ്റ് കണ്ടു പിടിക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാൻ സീറ്റുകൾക്ക് തിളങ്ങുന്ന നമ്പരുകൾ നൽകിയിരിക്കുന്നു.

   രാജ്യന്തര നിലവാരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് അഗ്നി രക്ഷാ വർദ്ധിപ്പിച്ചിരിക്കുന്നു.

   എല്ലാ തരത്തിലുള്ള അംഗീകാരങ്ങളും ലഭിച്ച ശേഷം നിലവിൽ LHB കോച്ചുകൾ ഉപയോഗിക്കുന്ന മെയിൽ / എക്സ്പ്രസ് ട്രയിനുകളിൽ പുതിയ LHB ഇക്കോണമി ക്ലാസ് എസി കോച്ചുകൾ ഘടിപ്പിക്കുമെന്ന് റയിൽവേ വ്യക്തമാക്കി. എന്നാൽ രാജധാനി, തുരന്തോ,ജനശതാബ്ദി ട്രയിനുകളിലും സ്പെഷൽ ട്രയിനുകളിലും ഇത് ഇപ്പോൾ കൊണ്ടുവരില്ലെന്നും  റയിൽവേ അറിയിച്ചു.

   ലിങ്കേ-ഹോഫ്മാൻ-ബുഷ് എന്ന ജർമ്മൻ കമ്പനിയുടേതാണ്  LHB കോച്ചുകൾ. 2000 മുതലാണ് ഇത്തരം കോച്ചുകൾ ഇന്ത്യയിൽ  ഉപയോഗിച്ച് തുടങ്ങുന്നത്.  24 എസി കോച്ചുകൾ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്താണ് തുടക്കം. ഇവ അന്ന്  ശതാബ്ദി എക്സ്പ്രസ് ട്രയിനിൽ ഉപയോഗിച്ചു. ടെക്നോളജി കൈമാറ്റം ചെയ്ത ശേഷം കപൂർത്തലയിലുള്ള റെയിൽവേ കോച്ച് ഫാക്ടറിയാണ് ഇന്ന് LHB കോച്ചുകൾ നിർമ്മിക്കുന്നത്.
   Published by:Rajesh V
   First published:
   )}