നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • International Day of Democracy 2021|കോവിഡ് കാലത്ത് 'അന്താരാഷ്ട്ര ജനാധിപത്യ ദിനം' ആചരിക്കുന്നതിന്റെ പ്രധാന്യം

  International Day of Democracy 2021|കോവിഡ് കാലത്ത് 'അന്താരാഷ്ട്ര ജനാധിപത്യ ദിനം' ആചരിക്കുന്നതിന്റെ പ്രധാന്യം

  ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2007 ല്‍ അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15, 'അന്താരാഷ്ട്ര ജനാധിപത്യ ദിനം' ആയി ആചരിക്കാന്‍ തീരുമാനമായത്.

  (Representational Image)

  (Representational Image)

  • Share this:
   ജനാധിപത്യ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പരിപാലിക്കുക എന്നീ അടിസ്ഥാന ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15, 'അന്താരാഷ്ട്ര ജനാധിപത്യ ദിന'മായി ആചരിക്കുന്നു. ജനാധിപത്യത്തിന്റെ ആഗോള സ്ഥിതി വിലയിരുത്താന്‍ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിലൂടെ അവസരം നല്‍കുന്നു. ജനാധിപത്യത്തിന്റെ മഹത്വം ലോകം സ്വീകരിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല. 1989 ല്‍ ജര്‍മ്മനിയിലെ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച, 1991 ലെ യുഎസ്-റഷ്യ ശീതയുദ്ധത്തിന്റെ അവസാനം, 1994 ലെ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ അവസാനം എന്നിവയെല്ലാം ജനാധിപത്യത്തിന്റെ ഭാവി അനുകൂലമാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു.

   ജനാധിപത്യം ഒരു പ്രക്രിയയും ലക്ഷ്യവുമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെയും, ദേശീയ ഭരണ സമിതികളുടെയും, സംസ്‌കാരമുള്ള പൗര സമൂഹത്തിന്റെയും, ജനങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യത്തിന്റെ ആദര്‍ശം സാക്ഷാത്കരിക്കാനാകൂ. ജനാധിപത്യത്തിന്റെ സുപ്രധാന ഘടകമെന്നത്, സ്വാതന്ത്ര്യത്തിന്റെ തത്വങ്ങളും മനുഷ്യാവകാശങ്ങളും അടിസ്ഥാനമാക്കി സാര്‍വത്രിക വോട്ടവകാശം അനുസരിച്ച് ആനുകാലികവും നിയമാനുസൃതവുമായ തിരഞ്ഞെടുപ്പുകള്‍ നടത്തുകയെന്നതാണ്. അതിനാല്‍, ജനാധിപത്യം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമുള്ള ഒരു സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നു.

   അന്താരാഷ്ട്ര ജനാധിപത്യ ദിനം: ചരിത്രം

   ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2007 ല്‍ അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15, 'അന്താരാഷ്ട്ര ജനാധിപത്യ ദിനം' ആയി ആചരിക്കാന്‍ തീരുമാനമായത്. ജനാധിപത്യത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ അടിസ്ഥാന ലക്ഷ്യം. ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യുഎന്‍ജിഎയുടെ (United Nations General Assembly) ലക്ഷ്യം. എല്ലാ അംഗരാജ്യങ്ങളോടും സംഘടനകളോടും പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ഈ ദിനം ആചരിക്കാന്‍ യുഎന്‍ജിഎ ആവശ്യപ്പെട്ടിരുന്നു.

   Also Read-BH Registration| ബിഎച്ച് സംവിധാനത്തിൽ രജിസ്ട്രേഷൻ പ്ലേറ്റ് പ്രവർത്തിക്കുന്നത് എങ്ങനെ?

   അന്താരാഷ്ട്ര ജനാധിപത്യ ദിനം: പ്രാധാന്യം

   അന്താരാഷ്ട്ര ജനാധിപത്യ ദിനം, ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള അവസരം നല്‍കുന്നു. ഓരോ വര്‍ഷവും ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു വിഷയം ഉയര്‍ത്തിപ്പിടിക്കുന്നു. മുന്‍ വര്‍ഷത്തെ വിഷയങ്ങളില്‍ - ശക്തമായ ജനാധിപത്യങ്ങള്‍, സുസ്ഥിര വികസനത്തിനുള്ള 2030ലെ അജണ്ടയ്ക്കായുള്ള ജനാധിപത്യത്തിന്റെ പ്രസക്തി, വര്‍ദ്ധിച്ച പൊതു പങ്കാളിത്തം, അംഗീകരിക്കലുകളും ചര്‍ച്ചകളും, ഉത്തരവാദിത്തം, രാഷ്ട്രീയ സഹിഷ്ണുത എന്നിവ ഉള്‍പ്പെട്ടിരുന്നു. ജനാധിപത്യത്തിന് മേലുള്ള മാടമ്പിത്തരം നടപ്പാക്കലിന് മുന്‍ഗണന നല്‍കുന്ന ഒരു സംവിധാനത്തിലെ തടസ്സങ്ങള്‍ വിലയിരുത്താന്‍ ഇത് സഹായിക്കുന്നു. പല സാമൂഹിക തലങ്ങളിലും സുസ്ഥിരമായ വളര്‍ച്ചയുടെ അഭാവം ഒരു വികസിത രാഷ്ട്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിഷേധാത്മകമായ ഒരു വശമാണ്.

   അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കുന്നതില്‍ ഈ കാലഘട്ടത്തില്‍ വന്‍പ്രധാന്യമുണ്ട്. കാരണം, അപ്രതീക്ഷിതമായ എത്തിയ കോവിഡ്19 പകര്‍ച്ചവ്യാധി ലോകമെമ്പാടും വലിയ സാമൂഹിക, രാഷ്ട്രീയ, നിയമപരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചതിനാല്‍ ഈ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. അവര്‍ നിയമവാഴ്ച കാത്തുസൂക്ഷിക്കുന്നത് പ്രധാനമാണ്. അതോടൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രധാന നിയമ തത്വങ്ങളും സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, നീതി തേടാനുള്ള അവകാശവും, പരിഹാരങ്ങളും, ശരിയായ നടപടിക്രമവും തുടരുക എന്നതും പ്രധാനമാണ്.
   Published by:Naseeba TC
   First published:
   )}