• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: ഒരൊറ്റ ഇടിമിന്നൽ 18 ആനകളെ കൊല്ലാൻ‌ മാത്രം പ്രഹരശേഷിയുള്ളതാണോ?

Explained: ഒരൊറ്റ ഇടിമിന്നൽ 18 ആനകളെ കൊല്ലാൻ‌ മാത്രം പ്രഹരശേഷിയുള്ളതാണോ?

അസമിലെ നഗാവ് ജില്ലയിലെ വനപ്രദേശത്ത് കനത്ത ഇടിമിന്നലിൽ പതിനെട്ടോളം ആനകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇടിമിന്നലേറ്റതാണ് മരണകാരണമായി സൂചിപ്പിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് അസമിലെ നഗാവ് ജില്ലയിലെ വനപ്രദേശത്ത് കനത്ത ഇടിമിന്നലിൽ പതിനെട്ടോളം ആനകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇടിമിന്നലേറ്റതാണ് മരണകാരണമായി സൂചിപ്പിക്കുന്നത്.

  സംസ്ഥാന സർക്കാർ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുമ്പോൾ, പ്രാഥമിക നിഗമനം ഒരു ചോദ്യം ഉന്നയിക്കുന്നു: ഒരൊറ്റ ഇടിമിന്നൽ 18 ആനകളെ കൊല്ലാൻ‌ മാത്രം പ്രഹരശേഷിയുള്ളതാണോ? ശാസ്ത്രവും ഇത്തരം സംഭവങ്ങളുടെ ചരിത്രം അടിസ്ഥാനമാക്കിയുള്ള ഉത്തരം അതെ എന്നാണ്.

  എങ്ങനെയാണ് ഇടിമിന്നൽ മൃഗങ്ങളെ കൊല്ലുന്നു?

  ജോഹന്നാസ്ബർഗിലെ വിറ്റ്-വാട്ടർസ്റാൻഡ് സർവകലാശാലയിലെ ഹൈ വോൾട്ടേജ് എഞ്ചിനീയറിംഗ് പ്രൊഫസറായ ഗോമസ്, ഇടിമിന്നൽ മൃഗങ്ങളെ പരിക്കേൽപ്പിക്കുകയും കൊല്ലപ്പെടുത്തുകയും ചെയ്യുന്ന മാർഗ്ഗങ്ങൾ 2012 ൽ ഇന്റർനാഷണൽ ജേണൽ ഓഫ് ബയോമെറ്റീരിയോളജിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ പറയുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

  നേരിട്ടുള്ള മിന്നൽ: ഒരു മൃഗം തുറസ്സായ സ്ഥലത്ത് നിൽക്കുമ്പോൾ അതിന്റെ ശരീരത്തിന്റെ ഒരു ഭാഗം സമീപത്തുള്ള മറ്റ് വസ്തുക്കളിൽ നിന്ന് പുറത്തേക്കു തള്ളിനിൽക്കുകയാണെങ്കിൽ ഇടിമിന്നൽ നേരിട്ട് ഏൽക്കാം. ഉയരമുള്ള മൃഗങ്ങളെ ഇത് കൂടുതൽ ദുർബലമാക്കുന്നു.

  വശങ്ങളിൽനിന്നുള്ള മിന്നൽ: വൃക്ഷം പോലെ ഉയരമുള്ള ഒരു വസ്തുവിനെ മിന്നൽ‌ ബാധിക്കുമ്പോൾ‌, അത് മരത്തിന്റെ ചുവട്ടിൽ‌ നിൽക്കുന്ന ഒരു മൃഗത്തിന് മിന്നൽ ഏൽക്കാൻ പറ്റുത്തക്ക വിധത്തിലുള്ള വശങ്ങളിൽനിന്നുള്ള മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചേക്കാം.

  ടച്ച് പൊട്ടൻഷൃൽ: ഉയരമുള്ള മൃഗത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം നിലവുമായി സമ്പർക്കം പുലർത്തുമ്പോൾ മറ്റൊരു ഭാഗം ഉയരത്തിലുള്ള മിന്നൽ ബാധിച്ച വസ്തുവുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ, ഒരു ഭാഗിക വൈദ്യുതധാര അതിന്റെ ശരീരത്തിലൂടെ കടന്നുപോകാം.

  സ്റ്റെപ് പൊട്ടൻഷൃൽ: നാൽക്കാലികളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഇടിമിന്നൽ അപകടമാണിത്. ഒരു മൃഗത്തിന്റെ മുൻ‌ കാലുകളും പിൻ‌ കാലുകളും തമ്മിൽ അകലം ഉള്ളപ്പോൾ, ഭാഗിക വൈദ്യുതധാര ശരീരത്തിലൂടെ കടന്നുപോകാനുള്ള സാധ്യത കൂടുതലാണ്.

  അസമിൽ ആനകൾ കൊല്ലപ്പെട്ടത് ഇവയിൽ ഏത് കാരണമെന്ന് നോക്കാം. പോസ്റ്റ്‌മോർട്ടം നടത്തിയ സംഘത്തിലെ അംഗംങ്ങൾ പറയുന്നതനുസരിച്ച്, നിലത്തൂടെ ഒഴുകിവന്ന വൈദ്യുതപ്രവാഹമാണ് ആനകളെ കൊന്നത്. അതായത് സ്റ്റെപ് പൊട്ടൻഷൃൽ വൈദ്യുതി പ്രവാഹം.

  മിന്നലാക്രമണത്തെത്തുടർന്ന് വൈദ്യുതപ്രവാഹം നിലത്തുകൂടി ഒഴുകുമ്പോൾ, വൈദ്യുത ശേഷി (വോൾട്ടേജ്) മിന്നൽ അടിക്കുന്ന ഘട്ടത്തിൽ ഏറ്റവും ഉയർന്നതാണ്, ഇത് ഒഴുക്കിന്റെ ദിശയിലുള്ള ദൂരത്തിനൊപ്പം കുറയുന്നു. ഒരു ആന മിന്നൽ അടിക്കുന്ന ദിശയെ അഭിമുഖീകരിച്ചു നിൽക്കുകയാണെങ്കിൽ, കറന്റ് മുൻ പാദങ്ങളിൽ നിന്ന് (ഉയർന്ന ശേഷി) പിൻകാലുകളിലേക്ക് (താഴ്ന്ന ശേഷി) ഒഴുകും, ഈ പ്രക്രിയയിൽ വൈദ്യുതി പ്രവാഹം ഉണ്ടാകുന്നു.

  എന്നാൽ ഒരു മിന്നലിൽ ഇത്രയധികം ആനകൾ കൊല്ലപ്പെട്ടതെങ്ങനെ?

  ഒരൊറ്റ മിന്നലിൽ, കറണ്ട് നിരവധി തവണ നിലത്തേക്ക്‌ പ്രവഹിക്കുന്നതാണ് ഇതിന് കാരണം. ഇവയെ തുടരെയുള്ള സ്ട്രോക്കുകൾ എന്ന് വിളിക്കുന്നു. അതിനാലാണ് ഇടിമിന്നലിനുശേഷം വെട്ടിവിറയ്‌ക്കുന്നതായ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ തുടരെയുള്ള സ്ട്രോക്കുകൾ അടുത്തുള്ള വസ്തുക്കളിലേയ്ക്കും പ്രവഹിക്കാ൯ ഇടയാകുന്നു. സ്റ്റെപ്പ് സാധ്യതയല്ലാതെ ഒന്നിലധികം മരണങ്ങൾക്ക് മറ്റ് രണ്ട് സാധ്യതകളും ഉണ്ട്. ഒരാനയ്ക്ക് മിന്നൽ ഏൽക്കുമ്പോൾ വശങ്ങളിൽനിന്നുള്ള മിന്നൽ പ്രവാഹം മൂലം മറ്റ് ആനകളിലേയ്ക്കും പ്രവഹിക്കുന്നതാണ് ഇതിലൊന്ന്. അടുത്തുള്ള മരത്തിൽ നിന്ന് ഒന്നിലധികം സൈഡ് ഫ്ലാഷുകളാണ് മറ്റൊരു സാധ്യത.

  ആനകൾ മരിച്ച ആസാമിലെ ബമുനി കുന്നിന് ഇടിമിന്നലിന്റെ ആഘാതം ഏറ്റെടുക്കാൻ കഴിയുന്ന ഉയരമുള്ള മരങ്ങളില്ല. നിരവധി ചെറിയ മരങ്ങൾ കത്തി നശിച്ചത് ഈ പ്രദേശം ഇടിമിന്നലേറ്റതായി സൂചിപ്പിക്കുന്നു. ചില ആനകളിൽ കത്തിക്കരിഞ്ഞ ചെവികളും വയറും ചുട്ടുപൊള്ളിയ ശരീരഭാഗങ്ങളും ഈ പ്രദേശത്ത് ഇടിമിന്നൽ ഉണ്ടായത്തിന്റെ സൂചനയാണ്.
  Published by:Rajesh V
  First published: