• HOME
 • »
 • NEWS
 • »
 • explained
 • »
 • Medisep| 'മെഡ‍ിസെപ്പ്' ജീവനക്കാരുടെയും പെൻഷൻകാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലേ? വിമർശനങ്ങൾ എന്തുകൊണ്ട്?

Medisep| 'മെഡ‍ിസെപ്പ്' ജീവനക്കാരുടെയും പെൻഷൻകാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലേ? വിമർശനങ്ങൾ എന്തുകൊണ്ട്?

പദ്ധതിക്കെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകളും പ്രതിപക്ഷവും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.

 • Last Updated :
 • Share this:
  സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗങ്ങളായ ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'മെഡിസെപ്' (MEDISEP) നിലവിൽ വന്നു കഴിഞ്ഞു. ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

  1960ലെ മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരാണ്. കാരണം ഇവിടെ സര്‍ക്കാര്‍ തൊഴില്‍ ദാതാവും ജീവനക്കാരന്‍ തൊഴിലാളിയുമാണ്.എന്നാൽ പദ്ധതിക്കെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകളും പ്രതിപക്ഷവും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.

  മെഡിസെപ്പ് ഒറ്റനോട്ടത്തിൽ

  - ഗുണഭോക്താക്കൾ 10ലക്ഷത്തോളം വരുന്ന ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം 30 ലക്ഷത്തോളം
  - പ്രതിമാസം 500 രൂപ പ്രീമിയം.
  -പദ്ധതിയുടെ കീഴിൽ വരുന്ന ആശുപത്രികളിൽ ഇൻ‌ഷുറൻസ് ഗുണഭോക്താവിനോ ആശ്രിതർക്കോ ചികിത്സ ലഭ്യമാകും.
  - മൂന്ന് വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ.
  - 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതിൽ 1.5 ലക്ഷം രൂപ ഓരോ വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്.
  - പ്രതിവർഷ കവറേജിൽ 1.5 ലക്ഷം രൂപ മൂന്ന് വർഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തിൽ.

  - 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ചികിത്സ പ്രക്രിയക്കുമായി 35 കോടിയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പസ് ഫണ്ടില്‍നിന്ന് മൂന്ന് വര്‍ഷത്തെ പോളിസി കാലയളവിനകത്തു നിന്ന് വിനിയോഗിക്കാവുന്നതാണ്.

  ഗുണഭോക്താക്കൾ ?

  പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും.

  സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

  സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും

  മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

  Also Read- മെഡിസെപ്പ്: സർക്കാരിന് പ്രതിവർഷം ലാഭം 140 കോടി രൂപ; പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന

  വിമർശനങ്ങൾ

  - താല്‍പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അംഗമാകും.
  - 500 രൂപ പ്രീമിയമായി ഈടാക്കിയ ശേഷമാണ് മാസത്തെ വരുമാനം സര്‍ക്കാര്‍ നൽകുന്നത് .
  - തുക പൂര്‍ണമായും ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും ഈടാക്കുന്നു.
  -പങ്കാളിത്ത പെന്‍ഷന്‍കാര്‍  അംഗമാകണമെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രീമിയം തുകയായ 18000 രൂപ ഒറ്റത്തവണയായി അടക്കണം
  - ഒ പി ചികിത്സയ്ക്ക് ആനുകൂല്യമില്ല.
  - ചുരുങ്ങിയത് 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്ന് ചികില്‍സിച്ചാലേ ആനുകൂല്യം ലഭിക്കൂ.
  - ദമ്പതിമാരിൽ രണ്ട് പേരില്‍നിന്നും പ്രീമിയം പിടിക്കും. ഒരാള്‍ക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയൂ.
  -പെന്‍ഷനറുടെ ജീവിത പങ്കാളിയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളും മാത്രമേ പദ്ധതിയുടെ കീഴില്‍ വരുന്നുള്ളു. ആശ്രിതരായ മറ്റു മക്കള്‍ പദ്ധതിക്ക് പുറത്താണ്
  - അത്യാധുനിക സൗകര്യങ്ങളുള്ള പല ആശുപത്രികളും പദ്ധതിയുടെ ഭാഗമല്ല.
  -ശ്രീചിത്ര, ആര്‍ സി സി, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നീ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെഡിസെപ് ലഭ്യമല്ല.
  -പട്ടികയിൽ ഉള്ള ആശുപത്രികളിൽ പോലും എല്ലാ ഡിപ്പാർട്മെന്റുകളും ഇല്ല.
  - ആയുര്‍വേദം, ഹോമിയോ, യൂനാനി തുടങ്ങിയ ആയുഷ് ചികിത്സകള്‍ക്ക് പരിരക്ഷ ഇല്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതുണ്ട്.
  - ധനകാര്യ വകുപ്പിന്റെ 23.06.2022 ലെ ഉത്തരവ് പ്രകാരം ഓരോ രോഗത്തിനും വകയിരുത്തിയിരിക്കുന്ന തുക തുച്ഛമാണ്.
  - ചില ആശുപത്രികളിലെ മുറി വാടക ഇതിൽ പറയുന്നതിലും കൂടുതലാണ്.അത് സ്വന്തം നിലയിൽ കൊടുക്കണം
  - മുതിർന്ന പൗരന്മാരുടെ രോഗങ്ങൾക്ക് വേണ്ട രീതിയിൽ പണം ലഭിക്കില്ല.
  - മാരക രോഗങ്ങള്‍ക്കും അവയവ മാറ്റ ചികിത്സക്കും ഫണ്ട് ലഭിക്കണമെങ്കിൽ കോര്‍പസ് ഫണ്ടില്‍ പണമുണ്ടെങ്കിലേ സാധിക്കൂ.

  Also Read- Explained| എന്താണ് 'മെഡിസെപ്'? സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസിനെ കുറിച്ച് അറിയാം

  ആരോപണങ്ങൾ

  -യാതൊരു കുടിശികയുമില്ലാതെ 10 ലക്ഷം ജീവനക്കാരുടെ പ്രീമിയം തുക പരസ്യ ചെലവോ കളക്ഷന്‍ ചെലവോ ഇല്ലാതെ പ്രതിവര്‍ഷം 720 കോടിയോളം രൂപ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് കിട്ടുന്നു.
  - തമിഴ്‌നാട്ടില്‍ ഇതിലും കുറഞ്ഞ പ്രീമിയത്തില്‍ (പ്രതിമാസം 300 രൂപ) നാല് വര്‍ഷത്തേക്കാണ് പത്ത് ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നത്.
  -സര്‍ക്കാരിന് യാതൊരു സാമ്പത്തിക പങ്കാളിത്തവും ഇല്ല.
  - സര്‍ക്കാരിന്റെ പങ്കാളിത്തം കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയ ഇടനിലക്കാരന്റെ റോളില്‍ മാത്രം. -തുക പിരിച്ചെടുത്ത് നല്‍കുന്ന റോളാണ് ഇവിടെ സര്‍ക്കാരിന്.
  -ആന്ധ്രയും തമിഴ്നാടും പോലെയുള്ള സംസ്ഥാനങ്ങളില്‍ 60 40 ശതമാനത്തിലാണ് സര്‍ക്കാര്‍ വിഹിതം പദ്ധതിയില്‍ നല്‍കുന്നത്.
  - കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒ പി ചികിത്സയടക്കം എല്ലാ ചികിത്സക്കും പരിരക്ഷ ഉറപ്പ് നല്‍കുന്നു.

  - മൂന്ന് വര്‍ഷത്തേക്ക് പദ്ധതി പരിമിതപ്പെടുത്തിയത് കമ്പനിയെ സഹായിക്കാനെന്ന് ആക്ഷേപം.
  - ലിസ്റ്റിൽ കൂടുതലും കണ്ണാശുപത്രികളെന്ന് ആക്ഷേപം.

  - ഓരോ വര്‍ഷവും ജീവനക്കാര്‍ക്ക് റീ ഇമ്പേഴ്‌സ്‌മെന്റ് ചിലവിലേക്ക് സംസ്ഥാന ബജറ്റില്‍ 230 കോടി രൂപ യെങ്കിലും മാറ്റിവെക്കാറുണ്ട്. ഇനി അതും ലാഭിക്കാം
  - സർക്കാരിന് വർഷം തോറും രൂപ 140 കോടി ലഭിക്കുമെന്ന് ആരോപണം

  തുക വരുന്ന വഴി

  - ഒരു വര്‍ഷം പ്രീമിയം ഇനത്തില്‍ ഏകദേശം 10 ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍നിന്നും -പെന്‍ഷന്‍കാരില്‍നിന്നും ആറായിരം രൂപ ഈടാക്കുമ്പോള്‍ മൊത്തം 720 കോടി രൂപ ലഭിക്കും.
  - ഇതില്‍ ഓറിയന്റല്‍ കമ്പനി ആവശ്യപ്പെട്ടത് ഒരാളില്‍ നിന്ന് 5664 രൂപയാണ്. അതായത് 4800 രൂപയും പതിനെട്ട് ശതമാനം ജിഎസ്ടിയായി 864 രൂപയും
  -ബാക്കി വരുന്ന 336 രൂപ സര്‍ക്കാരിനാണ്. ഇതാണ് കോര്‍പസ് ഫണ്ടായി മാറുന്നത്.
  -ഒരു വര്‍ഷം 40.32 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ എത്തും.
  Published by:Rajesh V
  First published: