ഇന്റർഫേസ് /വാർത്ത /Explained / Explained: വരുന്നത് കടുത്ത വേനൽ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട താപനില വിവരങ്ങൾ അറിയാം

Explained: വരുന്നത് കടുത്ത വേനൽ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട താപനില വിവരങ്ങൾ അറിയാം

temperature

temperature

ചില തെക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണ താപനിലയിൽ നിന്നും വ്യത്യസ്ഥമായി ചൂട് കൂടുതൽ അനുഭവപ്പെടും

  • Share this:

ഈ വർഷം ഇന്ത്യയിൽ പലയിടങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (മെറ്റ്). 2021 മാർച്ച് മുതൽ മെയ് വരെയുള്ള താപനില അനുസരിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ മെറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കി.

ചില തെക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണ താപനിലയിൽ നിന്നും വ്യത്യസ്ഥമായി ചൂട് കൂടുതൽ അനുഭവപ്പെടും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ പകൽസമയം താപനില ഉയരാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഹിമാലയൻ താഴ്വരകളിലും വടക്ക് കിഴക്കൻ, തെക്ക് സംസ്ഥാനങ്ങളുടെ താഴ്വാരങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും അടുത്ത മൂന്ന് മാസത്തിൽ കുറഞ്ഞ അളവിലുള്ള താപനിലയും പ്രവചിച്ചിരിക്കുന്നു.

എന്നാൽ, തെക്ക് - മധ്യ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ രാത്രി കാലങ്ങളിൽ സാധാരണ നിലയിലുള്ള താപനില ആയിരിക്കും. ഫെബ്രുവരിയിലെ പ്രാരംഭ കാലാവസ്ഥയുടെ അടിസ്ഥാനത്തിലും 2003-2018 കാലയളവിൽ പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് (ഐഎംഡി) ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള പ്രവചനം ഏപ്രിൽ മാസത്തിൽ ഐഎംഡി പുറത്തുവിടും.

ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, ചണ്ഡീഗഢ്, ബീഹാർ തുടങ്ങിയ സിന്ധു – ഗംഗാ സമതല പ്രദേശങ്ങളിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ താപനില ഉയർന്നേക്കാം. ഈ പ്രദേശങ്ങളിൽ സാധാരണഗതിയിൽ നിന്ന് 0.71 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതുപോലെ തന്നെ, ഒഡീഷ, കൊങ്കൺ, ചത്തിസ്ഗഢ് എന്നിവിടങ്ങളിലും ഈ വർഷം സാധരണഗതിയിൽ നിന്നും ചൂട് കൂടുതൽ അനുഭവപ്പെട്ടേക്കാം. തെക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമായും രാത്രി കാലങ്ങളിൽ ചൂട് കൂടുതൽ അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 0.86 ഡിഗ്രി സെൽഷ്യസും 0.66 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞു.

''ഈ സമയം വരെ താപനിലയിൽ വലിയ മാറ്റം ഒന്നും സംഭവിച്ചില്ല. എല്ലാ സമയങ്ങളിലും ഏകദേശം ഒരേ താപനില തന്നെയാണ് അനുഭവപ്പെടുന്നത്''- കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ശാസ്ത്രഞ്ജൻ ശ്രീജിത്ത് അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ രാത്രിയും പകലും ചൂട് കൂടുതലായിരിക്കുമ്പോൾ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, കേരളം, തമിഴ് നാട്, ആസ്സാം, മണിപ്പൂർ, മേഘാലയ, മിസ്സോറാം, നാഗാലാന്‍റ് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മാത്രമായിരിക്കും ചൂട് കൂടുതൽ അനുഭവപ്പെടുക.

Also Read- സൂക്ഷിക്കുക; കേരളത്തിൽ താപനില ഉയരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്നാൽ, തെക്കേയിന്ത്യയിലും അതിനോടു ചേർന്നുകിടക്കുന്ന മധ്യ ഇന്ത്യയിലും ചൂട് കൂടുതൽ അനുഭവപ്പെടില്ലെന്നും, അവിടെ സാധാരണയിലും താഴ്ന്ന താപനിലയായിരിക്കും ഉണ്ടാവുകയെന്നും കാലാവസ്ഥാ പ്രവചനം അറിയിച്ചു.

First published:

Tags: IndiaMeteorologicalDepartment, Metdepartment, Summer, ഉഷ്ണകാലം, കാലാവസ്ഥ, കാലാവസ്ഥാനിരീക്ഷണകേന്ദ്രം, താപനില