• HOME
  • »
  • NEWS
  • »
  • explained
  • »
  • JioPhone Next | 10,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; ജിയോഫോൺ നെക്സ്റ്റിന്റെ ഫീച്ചറുകൾ എന്തൊക്കെ?

JioPhone Next | 10,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; ജിയോഫോൺ നെക്സ്റ്റിന്റെ ഫീച്ചറുകൾ എന്തൊക്കെ?

ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 മുതല്‍ മുതല്‍ വിപണിയിൽ ലഭ്യമാകുമെന്നാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി പറഞ്ഞത്

jiophone-next

jiophone-next

  • Share this:
റിലയന്‍സ് ജിയോ (Reliance Jio) ഗൂഗിളിനൊപ്പം (Google) ചേർന്ന് വികസിപ്പിച്ചെടുത്ത ജിയോഫോണ്‍ നെക്സ്റ്റിന്റെ (JioPhone Next) റിലീസ് തീയതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 മുതല്‍ മുതല്‍ വിപണിയിൽ ലഭ്യമാകുമെന്നാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി പറഞ്ഞത്. കൂടാതെ 1,999 രൂപ ഡൗണ്‍ പേയ്മെന്റ് നൽകി 18 അല്ലെങ്കില്‍ 24 മാസത്തെ ഈസി ഇഎംഐ സ്‌കീമുകളിലൂടെ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ കഴിയും. 6,499 രൂപ ഒറ്റത്തവണ അടച്ചും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. ആകര്‍ഷകമായ വിലക്കുറവില്‍ എത്തിയ ജിയോഫോണ്‍ നെക്സ്റ്റില്‍ വിലകൂടിയ സ്മാര്‍ട്ട്ഫോണുകളില്‍ കാണുന്ന അതേ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച ജിയോഫോണ്‍ നെക്സ്റ്റ്. രാജ്യത്തെ ഡിജിറ്റല്‍ വിഭജനത്തിൽ വലിയ കുറവ് വരുത്താൻ ഈ സ്മാർട്ട്ഫോണിന് കഴിയുമെന്ന് കരുതപ്പെടുന്നു. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍, ആന്‍ഡ്രോയിഡിന്റെ പ്രഗതി ഒഎസ് പോലെയുള്ള നിരവധി പുതിയ ഫീച്ചറുകളോടെയാണ് എത്തുന്നത്. കൂടാതെ വോയ്സ് അസിസ്റ്റന്റ്, സ്മാര്‍ട്ട് ക്യാമറ മുതലായ ഫീച്ചറുകളുംഉണ്ടായിരിക്കും.

ജിയോഫോണ്‍ നെക്സ്റ്റിലെചില ഫീച്ചറുകള്‍ അറിയാം:

വോയ്സ് അസിസ്റ്റന്റ് (Voice Assistant): ഫോണ്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന വോയ്സ് അസിസ്റ്റന്റാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളിലൊന്ന്. ആപ്പുകള്‍ തുറക്കാനും, ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനും ഇന്റര്‍നെറ്റില്‍ നിന്ന് ഉള്ളടക്കം തിരയാനുമൊക്കെഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.

റീഡ് എലൗഡ് (Read Aloud): ഫോണ്‍ സ്‌ക്രീന്‍ നോക്കിയുള്ള വായനകള്‍ മടുത്തെങ്കില്‍, 'ലിസണ്‍' ഫംഗ്ഷന്‍ മികച്ച ഒരു ഫീച്ചറാണ്. ഇത് സ്‌ക്രീനിലെ ഏത് ഉള്ളടക്കവും തിരഞ്ഞെടുക്കുന്ന ഭാഷയില്‍ ഉറക്കെ വായിച്ച്, ഉപയോക്താക്കളെ കേള്‍പ്പിക്കുന്നു.

വിവര്‍ത്തനം ചെയ്യാം (Translate): സ്‌ക്രീനില്‍ എത്തുന്ന ഏത് വിവരവും ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ 'ട്രാന്‍സ്ലേറ്റ്' ഫീച്ചര്‍ സഹായിക്കുന്നു. ഇതിനര്‍ത്ഥം, ഒരു വിദേശ ഭാഷയില്‍ എഴുതപ്പെട്ട എന്തും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷയിൽ തന്നെ ലഭ്യമാകും എന്നതാണ്.

സ്മാര്‍ട്ട് ക്യാമറ: ജിയോഫോണ്‍ നെക്സ്റ്റിന്റെ ക്യാമറയില്‍ നിരവധി ഫോട്ടോഗ്രാഫിക് മോഡുകള്‍ ഉണ്ട്. അത് ഉപയോക്താക്കളെ വ്യത്യസ്ത ക്രമീകരണങ്ങളില്‍ എളുപ്പത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. ഒരു പ്രൊഫഷണല്‍ ക്യാമറ പോലെ, മങ്ങിയ പശ്ചാത്തലത്തില്‍ പോലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ 'പോര്‍ട്രെയിറ്റ്' മോഡ് ഉപയോക്താക്കളെ സഹായിക്കുന്നു. കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോയെടുക്കാന്‍ നൈറ്റ് മോഡ് ഉപയോക്താക്കളെ സഹായിക്കുന്നു. ചിത്രങ്ങളെ വികാരങ്ങളുമായും ആഘോഷങ്ങളുമായും ബന്ധിപ്പിച്ച് അവയെ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍ട്ടറുകളും ക്യാമറയില്‍ പ്രീലോഡ് ചെയ്തിരിക്കുന്നു.

പ്രീലോഡ് ചെയ്ത ജിയോ - ഗൂഗിള്‍ ആപ്പുകള്‍: ജിയോഫോണ്‍ എല്ലാ ആന്‍ഡ്രോയിഡ് ആപ്പുകളേയും പിന്തുണയ്ക്കുന്നതിനായി ജിയോ, ഗൂഗിള്‍ ആപ്പുകളുടെ ഒരു ഹോസ്റ്റ് ഉപയോഗിച്ച് അവ പ്രീലോഡ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ആവശ്യമായ മറ്റ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍: ഈ ഫോണിന്റെ ഉപയോക്താക്കള്‍ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളെ കുറിച്ച് വിഷമിക്കേണ്ടതില്ല. കാരണം ഫോണ്‍ ഓട്ടോമാറ്റികായി സോഫ്റ്റ്‌വെയർ അപ്ഡേറ്റുകള്‍ നടത്തുന്നു. ഒരു പ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കുന്ന സുരക്ഷാ അപ്ഡേറ്റുകളായിരിക്കും ഇതില്‍ നടക്കുക.

എളുപ്പത്തിലുള്ള പങ്കിടല്‍ (Easy sharing): 'നിയർബൈ ഷെയർ' (Nearby Share) ഫീച്ചര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഇല്ലാതെ പോലും ആപ്പുകള്‍, ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഗീതം എന്നിവയും മറ്റും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വേഗത്തില്‍ ഷെയര്‍ ചെയ്യാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു.

ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്: പുതുതായി രൂപകല്‍പന ചെയ്ത പ്രഗതി ഒഎസ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് നിലനിര്‍ത്തുകയും, ഒപ്പം മികച്ച പ്രകടനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

5.45 ഇഞ്ച് HD+ ഡിസ്പ്ലേയും ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്യുഎം-215 പ്രൊസസറും ഒപ്പം 2 ജിബി റാമും 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉൾക്കൊള്ളുന്നതാണ് ജിയോഫോണ്‍ നെക്സ്റ്റ്. സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനും സാധിക്കും. 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്സല്‍ മുന്‍ക്യാമറയുമായാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. മൈക്രോ-യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാൻ കഴിയുന്ന 3,500 എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണ്‍ നെക്സ്റ്റിലുള്ളത്.

കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ജിയോ-ഗൂഗിള്‍ സ്മാര്‍ട്ട്ഫോണിന് - 4G, വൈ-ഫൈ, ബ്ലൂടൂത്ത് v4.1, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയ്ക്കൊപ്പം ഡ്യുവല്‍ സിം പിന്തുണയുമുണ്ട്. ആക്‌സിലറോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നി സെന്‍സറുകളും സ്മാര്‍ട്ട്ഫോണില്‍ അടങ്ങിയിരിക്കുന്നു.

"ഗൂഗിൾ, ജിയോ ടീമുകൾ ഈ മികച്ച ഉപകരണം വിപണിയിലെത്തിക്കുന്നതിൽ സന്തോഷമുണ്ട്. കോവിഡ് മഹാമാരി മൂലമുണ്ടായ നിലവിലെ ആഗോള വിതരണ ശൃംഖല വെല്ലുവിളികൾക്കിടയിലും ഉത്സവ സീസണിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫോൺ എത്തിക്കാൻ സാധിച്ചു. ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തിയിൽ എന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ", ജിയോഫോൺ നെക്സ്റ്റിന്റെ റിലീസിന് മുന്നോടിയായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

“ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത, ചെലവ് കുറഞ്ഞ സ്‌മാർട്ട്‌ഫോൺ ആണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്“ ഈ നാഴികക്കല്ലിനെ കുറിച്ച് സംസാരിക്കവെ ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പ്രതികരിച്ചു.
Published by:Naveen
First published: