നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ജുമുഅത്തുൽ വിദാ 2021: വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും, ആഘോഷ രീതികളും

  ജുമുഅത്തുൽ വിദാ 2021: വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും, ആഘോഷ രീതികളും

  യാത്രയയപ്പിന്റെ വെള്ളിയാഴ്ച്ച എന്നാണ് ജുമുഅത്തുൽ വിദായുടെ ഭാഷാർത്ഥം. ജുമുഅത്തുൽ യതീമ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. അനാഥനായ വെള്ളിയാഴ്ച്ച എന്നാണ് ഈ ഉർദു പദത്തിന്റെ അർത്ഥം. ഈദുൽ ഫിദർ ന്റെ തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ച കൂടിയാണ് ജുമുഅത്തുൽ വിദാ.

  jumat ul vida

  jumat ul vida

  • Share this:
   ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്നാണ് ജുമുഅത്തുൽ വിദാ ആചരിക്കുന്നത്. ആളുകൾ കൂടുതലായി ആത്മീയത തേടുന്ന ദിനങ്ങളിലൊന്നായ ഈ ദിവസം റമദാ൯ മാസത്തിൽ ഏറ്റവും പുണ്യം ലഭിക്കുമെന്ന് കരുതപ്പെടുന്ന ദിവസം കൂടിയാണ്. എല്ലാ വർഷവും, പരിശുദ്ധ റമദാ൯ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ജുമുഅത്തുൽ വിദാ ആയി കണക്കാക്കപ്പെടുന്നത്.

   ഇസ്ലാമിക വിശ്വാസ പ്രകാരം ജുമുഅ (വെള്ളി) ദിവസം ആഴ്ചയിലെ ഏറ്റവും കൂടുതൽ പുണ്യകർമ്മങ്ങൾ ചെയ്യാ൯ അനുയോജ്യമായ ദിവസമാണ്. എല്ലാ വെള്ളിയാഴ്ചയും പുണ്യ ദിവസമാണെങ്കിലും റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച്ചക്ക് ശ്രേഷ്ഠത കൂടുതലാണ്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഒന്‍പതാമത്തെ മാസമാണ് റമദാ൯.

   യാത്രയയപ്പിന്റെ വെള്ളിയാഴ്ച്ച എന്നാണ് ജുമുഅത്തുൽ വിദായുടെ ഭാഷാർത്ഥം. ജുമുഅത്തുൽ യതീമ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. അനാഥനായ വെള്ളിയാഴ്ച്ച എന്നാണ് ഈ ഉർദു പദത്തിന്റെ അർത്ഥം. ഈദുൽ ഫിദർ ന്റെ തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ച കൂടിയാണ് ജുമുഅത്തുൽ വിദാ.

   ഈ വിശേഷ ദിവസം അല്ലാഹുന്റെ അടുത്ത് നിന്ന് ഒരു ദൂത൯ (മാലാഖ) ഭൂമിയിലേക്ക് വരുമെന്നും പള്ളികളിൽ പ്രാർത്ഥനകളിലേർപ്പെടുന്ന വിശ്വാസികളുടെ ദുആ (പ്രാർത്ഥന) സ്വീകരിക്കുമെന്നും മുസ്ലിംകൾ വിശ്വസിച്ചു പോരുന്നു. പ്രാർത്ഥനക്ക് ഫലം ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്നത് കൊണ്ടാണ് ഈ ദിവസം പള്ളികളിൽ കൂടുതൽ തിരക്കനുഭവപ്പെടുന്നത്.

   ഖൂർആനിലെ, 62ാം അധ്യായത്തിലെ 9ാം സൂക്തത്തിൽ ഈ ദിവസത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. “സത്യ വിശ്വാസികളേ, ജുമുഅക്കായി അദാ൯ (ബാങ്ക്) വിളി കേൾക്കുന്പോൾ കച്ചവടങ്ങളിൽ നിന്നും മറ്റു ജോലികളിൽ നിന്നും ഇടവേളയെടുത്ത് ദൈവത്തെ ഓർക്കാ൯ പള്ളികളിലേക്ക് വരൂ”.

   ജുമുഅത്തുൽ വിദായുടെ പ്രത്യേകത

   പ്രവാചക൯ മുഹമ്മദ് നബി ജുമുഅതുൽ വിദായെ പരിശുദ്ധമാക്കപ്പെട്ട ദിവസമാണെന്നും ഈ ദിവസം ആളുകളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും എന്നുമാണ് പറഞ്ഞത്. മുൻപ് വിശ്വാസികൾ ചെയ്ത തിന്മകൾ അല്ലാഹു ഈ ദിവസം പൊറുത്തു കൊടുക്കുമെന്നാണ് പറയപ്പെടുന്നത്. മത പണ്ഡിതർ ഈ ദിവസം ആളുകളോട് നന്മകൾ ചെയ്യാനും മനുഷ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യും.

   ജുമുഅതുൽ വിദാ ആഘോഷങ്ങൾ

   ആളുകൾ ഈ ദിവസം നേരത്തെ എഴുന്നേൽക്കുകയും, കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും. ഖുർആ൯ ഓതുകയും, മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യൽ ഈ ദിവസത്തിൽ പതിവാണ്.

   ഉച്ച സമയത്താണ് പുരുഷന്മാർ കൂട്ടമായി പള്ളികളിൽ പോവുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ഇബാദത്ത് (ആരാധന) അധികരിപ്പിച്ചും, ഖുർആ൯ പാരായണം ചെയ്തു, ദൈവാനുഗ്രഹം തേടിയുമാണ് ഈ ദിവസം പൊതുവേ ആചരിക്കാറ്.

   ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഹൈദരാബാദിലെ മക്ക മസ്ജിദിലാണ് ജുമുഅത്തുൽ വിദായിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുക. ഇഫ്താർ സമയത്ത് അധിക മുസ്ലിം വീടുകളിലും പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുകയും സുഹൃത്തുക്കൾക്കും ബന്ധുക്കളുമൊത്ത് കഴിക്കുകയും ചെയ്യും.
   Published by:Rajesh V
   First published:
   )}