നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • കോസ്‌മോസ് മലബാറിക്കസുമായി സര്‍ക്കാര്‍; കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തിലേക്ക് പദ്ധതി

  കോസ്‌മോസ് മലബാറിക്കസുമായി സര്‍ക്കാര്‍; കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തിലേക്ക് പദ്ധതി

  കെസിഎച്ച്ആറിനായി കണക്കാക്കുന്ന മൊത്തം പദ്ധതി ചെലവ് 4.5 കോടി രൂപയാണ്.

  News18

  News18

  • Share this:
   പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ചരിത്ര രേഖകള്‍ ഉപയോഗിച്ച് 1643 നും 1852 നും ഇടയിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പദ്ധതിയാണ് കോസ്‌മോസ് മലബാറിക്കസ്. കേരളചരിത്ര ഗവേഷണ കൗണ്‍സില്‍ നെതര്‍ലന്‍ഡ്സ് ദേശീയ ആര്‍ക്കൈവ്സ്, നെതര്‍ലന്‍ഡിലെ ലൈഡന്‍ സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പഠനപദ്ധതിക്ക് ഔദ്യോഗികമായി അനുമതി നല്‍കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍.

   പദ്ധതിക്കായി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെ സി എച്ച് ആര്‍), നെതര്‍ലാന്‍ഡിലെ നാഷണല്‍ ആര്‍ക്കൈവ്‌സ്, നെതര്‍ലാന്‍ഡിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി കരാര്‍ ഒപ്പിടുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നല്‍കി.

   ഇന്ത്യയിലും നെതര്‍ലാന്‍ഡിലും ലഭ്യമായ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട ആര്‍ക്കൈവല്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് കേരളത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുക എന്നതാണ് ഏഴ് വര്‍ഷത്തെ കരാറു കൊണ്ട് ലക്ഷ്യമിടുന്നത്. കെസിഎച്ച്ആറിനായി കണക്കാക്കുന്ന മൊത്തം പദ്ധതി ചെലവ് 4.5 കോടി രൂപയാണ്. ലൈഡന്‍ യൂണിവേഴ്‌സിറ്റി ഉത്തരവ് അനുസരിച്ച് ഇന്ത്യയ്ക്ക് പുറത്ത് ചിലവഴിക്കാന്‍ യാത്ര, ഓണറേറിയം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ലൈഡന്‍ യൂണിവേഴ്‌സിറ്റി വഹിക്കണം.

   വിവരങ്ങളടങ്ങിയ നിധി

   ഈ പദ്ധതി ഇതിനകം ലഭ്യമായ ഡച്ച് ആര്‍ക്കൈവല്‍ മെറ്റീരിയല്‍ അന്താരാഷ്ട്ര, ഇന്ത്യന്‍ പണ്ഡിതര്‍ ഉള്‍പ്പെടെയുള്ള വിശാലമായ പ്രേക്ഷകര്‍ക്ക് ആക്‌സസ് ചെയ്യാനാകും. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ഭാഷയില്‍ എഴുതിയ ആര്‍ക്കൈവല്‍ രേഖകളില്‍ രാഷ്ട്രീയ, സൈനിക സംഘടനകള്‍, രാജവംശത്തിലെ സംഭവവികാസങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍, കേരളത്തിന്റെ സാമൂഹികവും മതപരവുമായ വശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവരങ്ങളുടെ ഒരു നിധി അടങ്ങിയിരിക്കുന്നു. കേരളം, തമിഴ്‌നാട്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്.

   'ഡച്ചിലും ഇംഗ്ലീഷിലും അഞ്ച് വാല്യങ്ങളിലായി ആര്‍ക്കൈവല്‍ ഉറവിടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. സംസ്ഥാനത്തും പുറത്തുമുള്ള ഗവേഷകരുടെയും ചരിത്രപ്രേമികളുടെയും പ്രയോജനത്തിനായി ഇത് മലയാളത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളും നടത്തും,'' കെ സി എച്ച് ആര്‍ ചെയര്‍മാന്‍ പി.കെ. മൈക്കിള്‍ തരകനെ ഉദ്ധരിച്ച് ദി ഹിന്ദുവിനോട് പറഞ്ഞു.

   2019 ഒക്ടോബറില്‍ നെതര്‍ലാന്‍ഡിലെ രാജാവ് വില്ലെം-അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരുടെ സംസ്ഥാന സന്ദര്‍ശനത്തിലാണ് പദ്ധതി സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. അതിനു പിറകെ കേരളത്തിലെ ഡച്ച് റെക്കോര്‍ഡുകളുടെ ഡിജിറ്റലൈസേഷനായി നെതര്‍ലാന്‍ഡിലെ നാഷണല്‍ ആര്‍ക്കൈവ്‌സും കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സും തമ്മില്‍ ഒരു ധാരണയിലെത്തി.

   ലൈഡന്‍ സര്‍വകലാശാലയില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗവേഷകരെ നെതര്‍ലാന്‍ഡിലേക്ക് അയയ്ക്കും. അതില്‍ ഡച്ച് ഭാഷ, പ്രത്യേകിച്ച് മധ്യ ഡച്ച് പഠിക്കുക എന്ന ലക്ഷ്യവും ഉള്‍പ്പെടുന്നുണ്ട്. ഇതിനു പുറമേ ഇന്ത്യന്‍ ആര്‍ക്കൈവ്സ്റ്റുകള്‍ക്കും ചരിത്രകാരന്മാര്‍ക്കും പാലിയോഗ്രാഫിയിലും എപ്പിഗ്രാഫിയിലും പരിശീലനം നല്‍കും. കൂടാതെ ആര്‍ക്കൈവല്‍ ഉറവിടങ്ങളുടെ ചരിത്ര പശ്ചാത്തലം അവര്‍ക്ക് പരിചിതമാക്കി കൊടുക്കുകയും ചെയ്യും.
   Published by:Sarath Mohanan
   First published:
   )}