നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Navratri Durga Puja | നവരാത്രിയും ദുർഗാപൂജയും; രണ്ട് ഉത്സവങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

    Navratri Durga Puja | നവരാത്രിയും ദുർഗാപൂജയും; രണ്ട് ഉത്സവങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ

    രണ്ട് ഉത്സവങ്ങളിലും ദുർഗാ ദേവിയാണ് ആരാധനാ രൂപമെങ്കിലും ആഘോഷ രീതി വ്യത്യസ്തമാണ്

    • Share this:
      ഇന്ത്യ നവരാത്രി, ദുർഗാപൂജ മഹോത്സവങ്ങളുടെ തുടക്കത്തോടെ ഉത്സവ സീസണിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴും നവരാത്രിയും ദുർഗാപൂജയും ഒന്നാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ ഇത് രണ്ടും ഒരേ സമയത്ത് ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത ഉത്സവങ്ങളാണ്. ഇവ ഒരു പോലെയാണെങ്കിലും, ആചാരങ്ങളുടെയും ആഘോഷിക്കുന്ന രീതിയുടെയും കാര്യത്തിൽ ഇവ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറ് ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുമ്പോൾ, ബംഗാളിലെയും മറ്റ് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഏറ്റവും വലിയ ഉത്സവമാണ് ദുർഗാപൂജ. രണ്ട് ഉത്സവങ്ങളിലും ദുർഗാ ദേവിയാണ് ആരാധനാ രൂപമെങ്കിലും ആഘോഷ രീതി വ്യത്യസ്തമാണ്.

      രണ്ട് ആഘോഷങ്ങളെയും യഥാർഥത്തിൽ വ്യത്യസ്തമാക്കുന്നത് എന്താണ്?
      1. ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷം നടത്തുന്നത് നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നതിലൂടെയാണ്. ശ്രീരാമൻ രാവണനെ ജയിച്ചതിന്റെ ഭാഗമായുള്ള ദസറ ആഘോഷത്തോടെ ഉത്സവം അവസാനിക്കുന്നു. എന്നാൽ ദുർഗ്ഗാ പൂജ ആഘോഷിക്കുന്നത് മഹിഷാസുരൻ എന്ന രാക്ഷസന്റെ മേൽ ദുർഗാദേവി വിജയിച്ചതിന്റെ ഭാഗമായാണ്.

      2. നവരാത്രി ആരംഭിക്കുന്നത് ശൈലപുത്രിയെ ആരാധിക്കുന്നതിലൂടെയാണ്. ദുർഗാദേവിയുടെ ആദ്യ അവതാരമാണിത്. ദുർഗാ പൂജ ആരംഭിക്കുന്നത് ദുർഗയും മഹിഷാസുരനും തമ്മിലുള്ള യുദ്ധം ആരംഭിച്ച ദിവസമായ മഹാലയയോടെയാണ്.

      3. നവരാത്രി ആഘോഷം അവസാനിക്കുന്നത് ദസറ ദിനത്തിൽ രാവണന്റെ പ്രതിമകൾ കത്തിക്കുന്നതോടെയാണ്. എന്നാൽ ദുർഗാപൂജ അവസാനിക്കുന്നത് വിവാഹിതരായ സ്ത്രീകൾ സിന്ദൂരമുപയോഗിച്ചുള്ള ചില കളികൾക്ക് ശേഷം വിഗ്രഹങ്ങൾ നിമജ്ജനം ചെയ്താണ്.

      4. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദുർഗാദേവിയെ ആരാധിക്കുന്ന ഭക്തർ ഒൻപത് ദിവസത്തേക്ക് ഇറച്ചി, മുട്ട, മീൻ, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കില്ല. എന്നാൽ ബംഗാളിൽ ദുർഗാ പൂജാ ആഘോഷത്തിന്റെ ഭാഗമായി നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഒരുക്കാറുണ്ട്.

      കിഴക്കൻ ഇന്ത്യയിലും ദുർഗാപൂജാ വലിയ ആഘോഷമാണ്. ഉത്സവങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ എന്തുതന്നെയായാലും, നവരാത്രി, ദുർഗാപൂജാ ആഘോഷങ്ങൾ ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആളുകളെ പരസ്പരം കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശമാണ് എല്ലാ ഉത്സവങ്ങൾക്കുമുള്ളത്.

      നവരാത്രി ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും. ഒൻപത് രാത്രിയും 10 പകലും ദുർഗ്ഗാ ദേവിയുടെ ഒൻപത് അവതാരങ്ങളെ പൂജിച്ചും പ്രാർത്ഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതൽ. മഹാകാല സംഹിത അനുസരിച്ച് വേദ കാലഗണനാ രീതി പ്രകാരം 4 നവരാത്രികൾ ഉണ്ട്. അവ ശരദ് നവരാത്രി, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി എന്നിവയാണ്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ശരദ് നവരാത്രി. ശരദ് നവരാത്രി രാജ്യമെമ്പാടും കടുത്ത ഭക്തിയോടും ആവേശത്തോടും കൂടെയാണ് ആഘോഷിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ശരദ് നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 15ന് വിജയ ദശമിയോടെ അവസാനിക്കും.
      Published by:Karthika M
      First published:
      )}