HOME » NEWS » Explained » KNOW ABOUT HANUMAN JAYANTI PUJA VIDHI MUHURAT TIMINGS GH

Hanuman Jayanti 2021| ഹനുമാൻ ജയന്തി പൂജാ വിധികളെക്കുറിച്ചും മുഹൂർത്തത്തെക്കുറിച്ചും അറിയാം

ചൈത്ര പൗർണ്ണമിയിൽ ആചരിക്കുന്ന ഹനുമാൻ ജയന്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലും ആഘോഷിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 26, 2021, 9:48 AM IST
Hanuman Jayanti 2021| ഹനുമാൻ ജയന്തി പൂജാ വിധികളെക്കുറിച്ചും മുഹൂർത്തത്തെക്കുറിച്ചും അറിയാം
Hanuman Jayanti is on April 27.
  • Share this:
ശ്രീ ഹനുമാന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഹിന്ദുക്കളുടെ മതപരമായ ഉത്സവമാണ് ഹനുമാൻ ജയന്തി. ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രാദേശിക വിശ്വാസങ്ങൾക്കും ആളുകൾ പിന്തുടരുന്ന കലണ്ടർ അനുസരിച്ചും ഒരു വർഷത്തിലെ വിവിധ സമയങ്ങളിൽ ഹനുമാൻ ജയന്തി ആചരിക്കാറുണ്ട്. ചൈത്ര പൗർണ്ണമിയിൽ ആചരിക്കുന്ന ഹനുമാൻ ജയന്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലും ആഘോഷിക്കുന്നത്.

ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരിൽ ഒരാളായാണ് ഹനുമാൻ അറിയപ്പെടുന്നത്. സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ പരാജയപ്പെടുത്താൻ ഹനുമാൻ രാമനെ സഹായിച്ചതായാണ് ഐതിഹ്യം. ശിവന്റെ പതിനൊന്നാമത്തെ രുദ്ര അവതാരമാണ് ഹനുമാൻ എന്നും വിശ്വസിക്കുന്നു. ശ്രീരാമനും സീതയ്ക്കും വേണ്ടി ഹനുമാൻ തന്റെ ജീവിതം സമർപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ഹിന്ദു വേദഗ്രന്ഥങ്ങൾ അനുസരിച്ച്, ഹനുമാന് മാന്ത്രികശക്തികളുണ്ട്. അത് ദുരാത്മാക്കളെ ജയിക്കാൻ അദ്ദേഹത്തെ സഹായിക്കും. ഹനുമാന് ശാരീരിക ഊർജ്ജം, ഏത് രൂപത്തിലേക്കും രൂപാന്തരപ്പെടാനുള്ള കഴിവുണ്ടെന്നും പറയപ്പെടുന്നു.


ഹനുമാൻ ജയന്തിയിൽ ഭക്തർ പ്രാർത്ഥനകൾ നടത്തുകയും ക്ഷേത്രം സന്ദർശനം നടത്തുന്നതും പതിവാണ്. ഓറഞ്ച് നിറത്തിലുള്ള സിന്ദൂരം നെറ്റിയിൽ അണിയും. ഈ വർഷത്തെ ഹനുമാൻ ജയന്തിയുടെ തീയതി, സമയം, പ്രാധാന്യം, പൂജാ വിധികൾ എന്നിവയെക്കുറിച്ച് അറിയാം.

ഹനുമാൻ ജയന്തി 2021: തീയതിയും സമയവും

ഈ വർഷം ഏപ്രിൽ 27നാണ് ഹനുമാൻ ജയന്തി ആഘോഷിക്കുക. ഏപ്രിൽ 26 ന് ഉച്ചയ്ക്ക് 12:44 ന് ആരംഭിക്കുന്ന പൂർണിമ തിഥി ഏപ്രിൽ 27 ന് രാവിലെ 09:01 വരെ നിലനിൽക്കും.

You may also like:Breaking| ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

ഹനുമാൻ ജയന്തി 2021: പൂജാ വിധി

പുഷ്പങ്ങളും മാലകളും അർപ്പിച്ച് ഭക്തർ ഹനുമാനെ ആരാധിക്കുന്നു. ഹനുമാന്റെ അനുഗ്രഹം തേടാൻ ഭക്തർ സുന്ദരകാണ്ഡവും രാമായണവും പാരായണം ചെയ്യും. ആളുകൾ നെയ്യ് ഒഴിച്ച് ദീപം തെളിയ്ക്കുകയും ഹനുമാൻ വിഗ്രഹത്തിൽ കടുക് എണ്ണ ഒഴിച്ച് ആരാധന നടത്തുകയും ചെയ്യും.

You may also like:FACT CHECK | ആർത്തവകാലത്ത് സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാമോ?

ഹനുമാൻ ജയന്തിയുടെ പ്രാധാന്യം

ഹനുമാൻ ജയന്തിയിൽ ഭക്തർ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് ദൈവത്തെ ആരാധിക്കുന്നത്. ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് ബ്രഹ്മചാരിമാർക്കും ഗുസ്തിക്കാർക്കും ബോഡി ബിൽഡർമാർക്കും ഈ ദിവസം വളരെ പ്രധാനമാണ്. ബജ്‌റംഗബാലി, പവനാസുത, മഹാവീര, ബലിബിമ, അഞ്ജനിസുത്, സങ്കത്ത് മോച്ചൻ, അഞ്ജനേയ, മാരുതി, രുദ്ര തുടങ്ങി നിരവധി പേരുകളിൽ ഹനുമാൻ അറിയപ്പെടുന്നു. ഹനുമാൻ ഭക്തർ അവരുടെ ശോഭനമായ ഭാവിക്കായി ഹനുമാനിൽ നിന്ന് അനുഗ്രഹം തേടുന്ന ദിവസം കൂടിയാണിത്. ഈ ദിവസം ഭഗവാന് സമര്‍പ്പിക്കുന്ന എല്ലാ വഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ശരീര ശുദ്ധിയോടെ വേണം വ്രതമെടുക്കാന്‍. ഈ ദിവസം ശ്രീരാമചന്ദ്രനെ പ്രാര്‍ഥിക്കുന്നതും ഉത്തമമാണ്. ചിരഞ്ജീവിയായ ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് ശത്രു ദോഷങ്ങൾ മാറികിട്ടാൻ ഉത്തമ മാര്‍ഗമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്.
Published by: Naseeba TC
First published: April 26, 2021, 9:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories