• HOME
  • »
  • NEWS
  • »
  • explained
  • »
  • Mouchilotte Madhavan | മാഹിക്കാരനായ മുച്ചിലോട്ട് മാധവൻ നാസികൾ വെടി വെച്ച് കൊന്ന ഏക ഇന്ത്യക്കാരൻ; രക്തസാക്ഷിയായത് എന്തിന്?

Mouchilotte Madhavan | മാഹിക്കാരനായ മുച്ചിലോട്ട് മാധവൻ നാസികൾ വെടി വെച്ച് കൊന്ന ഏക ഇന്ത്യക്കാരൻ; രക്തസാക്ഷിയായത് എന്തിന്?

മലയാളിയായ മുച്ചിലോട്ട് മാധവൻ അടങ്ങുന്ന മൂന്ന് സുഹൃത്തുക്കളെ കുറിച്ച് എഴുതിയ JESSE FINK എന്ന ബ്ലോഗിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്

  • Share this:
ഇത് വളരെ ഹൃദയസ്പർശിയായ ഒരു കഥയാണ്. ഒരുപക്ഷേ ഒരു ഹോളിവുഡ് സിനിമയാക്കാൻ പോലും സാധിക്കുന്ന കഥ. മലയാളിയായ മുച്ചിലോട്ട് മാധവൻ അടങ്ങുന്ന മൂന്ന് സുഹൃത്തുക്കളെ കുറിച്ച് എഴുതിയ JESSE FINK എന്ന ബ്ലോഗിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

മുച്ചിലോട്ട് മാധവൻ, 28 കാരനായ ഇന്ത്യക്കാരൻ. അദ്ദേഹത്തിന്റെ 22കാരിയായ ഫ്രഞ്ച് പ്രതിശ്രുത വധു ജിസലെ മോലെറ്റ്. അവരുടെ 35കാരനായ ചൈനീസ് സുഹൃത്ത് ലായ് സെ ചെംഗ്. ഈ മൂന്ന് പേരുടെ ജീവിതമാണ് നാസികൾ തകർത്തത്. "നിരവധി വർഷങ്ങളായി, മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ, മൂവരെയും കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കാൻ താൽപ്പര്യമുള്ള ഒരു പ്രസാധകനെ കണ്ടെത്താൻ ഞാൻ ശ്രമിക്കുകയാണ്. എന്നാൽ പുസ്തകം മതിയായ അളവിൽ വിറ്റ് പോകില്ലെന്നാണ് പല പ്രസാദകരുടെയും അഭിപ്രായം. ഒടുവിൽ ഒരു ഇന്ത്യൻ പ്രസാധകനിൽ നിന്ന് ഒരു ഓഫർ ലഭിച്ചു. എന്നാൽ അഡ്വാൻസ് വളരെ ചെറുതായിരുന്നത് കൊണ്ട് ഞാൻ പിൻവാങ്ങി," ബ്ലോഗർ പറയുന്നു. ഈ ബ്ലോഗിൽ മുച്ചിലോട്ട് മാധവനെന്ന ധീര രക്തസാക്ഷിയെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

സോർബോൺ സർവകലാശാലയിലെ വിദ്യാർത്ഥിയായ മുച്ചിലോട്ട് 1942 സെപ്റ്റംബർ 21 ന് പാരീസിലെ ഗെസ്റ്റപ്പോയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. ഒരു വർഷത്തിനുശേഷം പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ ഹോട്ടൽ വേലക്കാരിയായിരുന്ന ജിസലെയും മരിച്ചു. സോർബോണിലെ മുച്ചിലോട്ടിന്റെ സഹപാഠിയായ ചെങ്ങിനെ പാരിസിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. നാസി രഹസ്യപോലീസ് കൊലപ്പെടുത്തിയ ഏക ഇന്ത്യക്കാരനാണ് മുച്ചിലോട്ട് മാധവൻ. അതേസമയം നാസി തടങ്കൽപ്പാളയത്തിലേക്ക് അയച്ച ഒരേയൊരു ചൈനീസ് തടവുകാരൻ ചെങിന്റെ കഥ ഇപ്പോഴും അജ്ഞാതമാണ്.

1914ൽ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിലാണ് മാധവൻ ജനിച്ചത്. തീയ്യ ജാതിയിൽ ജനിച്ച മാധവന്റെ മാതാപിതാക്കൾക്ക് 5 മക്കളാണുണ്ടായിരുന്നത്. രേവതി (മാധവന്റെ മൂത്ത സഹോദരി), പിന്നെ ആൺമക്കളായ കൃഷ്ണൻ, മാധവൻ, ഭരതൻ, മുകുന്ദൻ. മാധവൻ പോണ്ടിച്ചേരിയിലാണ് പഠിച്ചത്. മാഹിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്നു. പോണ്ടിച്ചേരിയിലെ ഗാന്ധിയുടെ ഹരിജൻ സേവക് സംഘത്തിലും (ഹരിജൻ സർവീസ് അസോസിയേഷൻ) ചേർന്നിരുന്നു.

ഇന്ത്യയിലെ ഹരിജന്റെ അല്ലെങ്കിൽ അയിത്തജാതിക്കാരുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1937ൽ ഗണിതത്തിൽ ഉപരിപഠനത്തിനായി അദ്ദേഹം പാരീസിലേക്ക് പോയി. വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലായ Cité Universitaireലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ അദ്ദേഹം ഫ്രഞ്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. ഫ്രഞ്ച് നാസി നേതാവ് കാൾ ഒബെർഗിന്റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്ന 45 സഖാക്കളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ.

ഒരു തൂണിൽ കെട്ടിയിട്ട് കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലുകയായിരുന്നു. അവരുടെ ശരീരം പിന്നീട് കത്തിച്ചു. എഴുപതോളം പ്രതിരോധ പോരാളികൾ ഇത്തരത്തിൽ ബോർഡോയിൽ കൊല്ലപ്പെട്ടു.1942 സെപ്റ്റംബർ 17 ന് പാരീസിലെ റെക്സ് സിനിമയിൽ നടന്ന ബോംബ് ആക്രമണത്തിന് 17 നാസികൾക്ക് പരിക്കേൽക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് വധശിക്ഷ നടപ്പാക്കിയത്.

എന്നാൽ, വധശിക്ഷാ സമയത്തെ മുച്ചിലോട്ടിനെ സംബന്ധിച്ച ഏറ്റവും അസാധാരണമായ കാര്യം സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പിന്നീട് വ്യക്തമാക്കിയിരുന്നു. മുച്ചിലോട്ട് ഇന്ത്യക്കാരനാണെന്ന കാര്യം വ്യക്തമാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് രക്ഷപ്പെടാമായിരുന്നു. എന്നാൽ അദ്ദേഹം ഫ്രഞ്ചുകാരനാണെന്നാണ് നാസികളോട് പറഞ്ഞത്.

1721 മുതൽ ഫ്രഞ്ച് കോളനിയായിരുന്നു മാഹി. കൊല്ലപ്പെട്ട ദിവസം ജയിലിൽ വെച്ച് തന്റെ പ്രിയപ്പെട്ട ജിസെലിനോട് വിടപറയാനും അദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധാനന്തരം വിവാഹിതരാകാനുള്ള അവരുടെ സ്വപ്നവും അതോടെ അവസാനിച്ചു. ഒടുവിൽ മാധവൻ നാസികളോട് പോരാടി വീരമൃത്യു വരിച്ചു.
Published by:Karthika M
First published: