• HOME
 • »
 • NEWS
 • »
 • explained
 • »
 • President's Bodyguard | ആറടി ഉയരം, പ്രസന്നമായ രൂപം; രാഷ്ട്രപതിയുടെ അം​ഗരക്ഷകരെക്കുറിച്ചറിയാം

President's Bodyguard | ആറടി ഉയരം, പ്രസന്നമായ രൂപം; രാഷ്ട്രപതിയുടെ അം​ഗരക്ഷകരെക്കുറിച്ചറിയാം

ഇന്ത്യൻ ആർമിയിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് രാഷ്ട്രപതിയുടെ അംഗരക്ഷകരായി തിരഞ്ഞെടുക്കപ്പെടുന്നത്

 • Last Updated :
 • Share this:
  ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റിരിക്കുകയാണ് ദ്രൗപതി മുർമു (Droupadi Murmu). രാജ്യത്തെ പരമോന്നത ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് മുർമു. ഇനി മുതൽ ലഭിക്കുന്ന പുതിയ വിലാസത്തിനും വസതിക്കുമൊക്കെ പുറമേ രാഷ്ട്രപതിക്കൊപ്പം ഉണ്ടാകുന്ന ഒരാളുണ്ട്- രാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള അം​ഗരക്ഷകർ (Bodyguard). പ്രസിഡന്റിനെ അനുഗമിക്കലും സംരക്ഷണവും ആണ് ഇവരുടെ പ്രധാന ചുമതല.

  200-ഓളം വരുന്ന കുതിരപ്പടയും രാഷ്ട്രപതിയുടെ അം​ഗരക്ഷക യൂണിറ്റിലുണ്ട്. നൂറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയർന്ന വിഐപികൾക്ക് വേണ്ടിയാണ് ഇവ നിയോഗിക്കപ്പെട്ടിരുന്നത്. ബ്രിട്ടീഷ് വൈസ്രോയികൾ മുതൽ ആധുനിക കാലത്തെ രാഷ്ട്രത്തലവൻമാർ വരെയുള്ളവർക്ക് വേണ്ടി ഇവർ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

  ഇന്ത്യൻ ആർമിയിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് രാഷ്ട്രപതിയുടെ അംഗരക്ഷകരായി തിരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സായുധ സേനാ ആസ്ഥാനത്ത് ഇവർ മാർച്ച് ചെയ്തെത്തുന്ന കാഴ്ച പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എല്ലാ വർഷവും ജനുവരി 26 ന്, കുതിരപ്പുറത്തേറി, ചുവന്ന കോട്ടുകളും, സ്വർണ്ണ നിറമുള്ള സാഷുകളും, തിളങ്ങുന്ന തലപ്പാവും ധരിച്ച്, രാഷ്ട്രപതിയെ വേദിയിലേക്ക് കൊണ്ടുപോകുന്നതും ദേശീയ ഗാനം ആരംഭിക്കാൻ ഓർഡർ നൽകുകയും ചെയ്യുന്നത് ഇവരാണ്.

  ചരിത്രം

  ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സിന്റെ കാലം മുതലുള്ളതാണ് ഈ സൈന്യവ്യൂഹം. 'വൈസ്റോയിയുടെ അം​ഗരക്ഷകർ' (Viceroy’s Guard) എന്ന് ഇവർ വിളിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, രാജ്യം ഇന്ത്യയെന്നും പാകിസ്ഥാനെന്നും വിഭജിക്കപ്പെട്ടപ്പോൾ ഈ സൈന്യവ്യൂഹവും വിഭജിക്കപ്പെട്ടു. സ്വത്തുക്കൾ വിഭജിച്ചപ്പോൾ, ഇന്ത്യയുടെ വൈസ്രോയിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന, ഒരു കറുത്ത സ്വർണ്ണം പൂശിയ അലങ്കരിച്ച വണ്ടി വേണമെന്ന് ഇരു രാജ്യങ്ങളിലുമുള്ള ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നു. നാണയം ടോസ് ചെയ്താണ് ആ പ്രശ്നം പരിഹരിച്ചത്. അങ്ങനെ ആ വണ്ടി ഇന്ത്യക്കു ലഭിച്ചു. അതേ കുതിരവണ്ടിയിലിരുത്തിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രപതിയെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ തെരുവുകളിലൂടെ ആനയിക്കുന്നത്.

  രാഷ്ട്രപതിയുടെ അം​ഗരക്ഷകനായി തിരഞ്ഞെടുക്കപ്പെടാനുള്ള യോ​ഗ്യത ആർക്കൊക്കെ?

  ഇന്ത്യയിലെ പ്ര​ഗത്ഭരായ സൈനികരിൽ നിന്നാണ് രാഷ്ട്രപതിയുടെ അം​ഗരക്ഷകനെ തിരഞ്ഞെടുക്കുന്നത്. 2019 ഡിസംബറിൽ, വെറും ഒൻപത് ഒഴിവുകളിലേക്ക് 10,000-ത്തിലധികം ഉദ്യോഗാർത്ഥികളാണ് അപേക്ഷിച്ചത്.

  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറഞ്ഞത് ആറടി ഉയരവും പ്രസന്നമായ രൂപവും ഉണ്ടായിരിക്കണം. പ്രൊഫഷണൽ രം​ഗത്ത് മികവ് തെളിയിച്ചിരിക്കണം.

  കുതിരപ്പട

  റിപ്പബ്ലിക് ദിന പരേഡിനായി മികച്ച കുതിരകളെ മാത്രമേ തിരഞ്ഞെടുക്കൂ. ഇക്കഴിഞ്ഞ ജനുവരിയിൽ, രാഷ്ട്രപതിയുടെ അം​ഗരക്ഷക സൈന്യത്തിലെ അം​ഗമായിരുന്ന വിരാട് എന്ന കുതിര വർഷങ്ങളോളം നീണ്ട സേവനം അവസാനിപ്പിച്ച് വിരമിച്ചിരുന്നു. 13 റിപ്പബ്ലിക് ദിന പരേഡുകളിൽ വിരാട് പങ്കെടുത്തിരുന്നു. കരസേനാ മേധാവിയുടെ പ്രശംസാപത്രവും വിരാടിന് ലഭിച്ചിരുന്നു. രാജ്യത്തെ അസാധാരണമായ സേവനത്തിനും കഴിവുകൾക്കും ഇത്തരമൊരു അഭിനന്ദനം ലഭിച്ച ആദ്യത്തെ കുതിരയായിരുന്നു വിരാട്.

  ഡോക്യുമെന്ററി

  2018-ൽ നാഷണൽ ജിയോഗ്രാഫിക് ചാനൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അം​ഗരക്ഷകരെക്കുറിച്ച് ഒരു ഡോക്യമെന്ററി നിർമിച്ചിരുന്നു. റോബിൻ റോയ് സംവിധാനം ചെയ്ത ഡോക്യമെന്ററിക്ക് പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് വിവരണം നൽകിയത്.
  Published by:user_57
  First published: