നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained| കമ്പനി മാറിയോ? പിഎഫും ഓൺലൈനായി പുതിയ കമ്പനിയിലേയ്ക്ക് മാറ്റാം; ചെയ്യേണ്ടത്

    Explained| കമ്പനി മാറിയോ? പിഎഫും ഓൺലൈനായി പുതിയ കമ്പനിയിലേയ്ക്ക് മാറ്റാം; ചെയ്യേണ്ടത്

    എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പി‌എഫ് പുതിയ കമ്പനിയിലേയ്ക്ക് ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

    PF Online Transfer

    PF Online Transfer

    • Share this:
      നിങ്ങൾ പ്രൊവിഡന്റ് ഫണ്ടിൽ (PF) രജിസ്റ്റർ ചെയ്ത ഏതെങ്കിലും സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഓരോ മാസവും നിങ്ങളും തൊഴിലുടമയും പി എഫിലേയ്ക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ നിങ്ങൾ കമ്പനി മാറിയാൽ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് നിങ്ങളുടെ മുമ്പത്തെ കമ്പനിയിൽ നിന്ന് നിലവിലെ തൊഴിലുടമ തുറന്ന പുതിയ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. ഇത് വീട്ടിലിരുന്ന് നിങ്ങൾക്ക് സ്വയം ഓൺലൈനായി തന്നെ ചെയ്യാം. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പി‌എഫ് പുതിയ കമ്പനിയിലേയ്ക്ക് ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

      യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിന്റെ (യു‌ എ‌ എൻ‌) കടന്നു വരവോടെയാണ്, പണം വിവിധ അക്കൗണ്ടുകളിൽ‌ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എല്ലാ അക്കൗണ്ടുകളും ഒരിടത്ത് തന്നെ തുടരുന്ന സംവിധാനം നിലവിൽ വന്നത്. അതിനാൽ, ജീവനക്കാരൻ ആദ്യം തന്റെ യു‌ എ എൻ പുതിയ കമ്പനിയ്ക്ക് നൽകണം. പിന്നീട് പഴയ അക്കൗണ്ടിൽ നിന്ന് പുതിയ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. ഈ നടപടികൾ ഓൺ‌ലൈനായി ചെയ്യുന്നതിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ..

      സ്റ്റെപ് 1: ഇ പി എഫ് ഒയുടെ ഏകീകൃത പോർട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ ൽ യു എ എന്നും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.

      സ്റ്റെപ് 2: നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ, ഓൺലൈൻ സേവനങ്ങൾക്ക് കീഴിൽ ലഭ്യമാകുന്ന ‘One Member – One EPF Account (Transfer Request)’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 3: നിലവിലെ ജോലിക്കായി നിങ്ങൾ വ്യക്തിഗത വിവരങ്ങളും പി എഫ് അക്കൗണ്ടും പരിശോധിക്കേണ്ടതുണ്ട്.

      സ്റ്റെപ് 4: മുമ്പത്തെ ജോലിയുടെ പി‌ എഫ് അക്കൗണ്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ നിങ്ങൾ ചുവടെയുള്ള ‘Get details’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 5: ക്ലെയിം ഫോം സാക്ഷ്യപ്പെടുത്തുന്നതിന്, നിങ്ങളുടെ മുമ്പത്തെ തൊഴിൽ ദാതാവിനെയോ നിലവിലെ തൊഴിലുടമയെയോ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കും. തൊഴിലുടമകളിൽ ഏതെങ്കിലും ഒരാളെ തെരഞ്ഞെടുത്ത് മെമ്പർ ഐ ഡി അല്ലെങ്കിൽ യു എഎൻ നൽകാം.

      സ്റ്റെപ് 6: യു‌ എ‌ എൻ‌ രജിസ്റ്റർ‌ ചെയ്‌ത മൊബൈൽ‌ നമ്പറിലേക്ക് ഒ‌ടി‌പി ലഭിക്കുന്നതിന് ‘Get OTP’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഒ ടി ‌പി നൽകി submit ബട്ടണിൽ ക്ലിക്ക് ചെയ്യുകയും വേണം.

      Also Read- Explained: 2021ലെ മികച്ച സൗജന്യ വിപിഎൻ സേവനങ്ങളെക്കുറിച്ച് അറിയാം

      മുകളിൽ സൂചിപ്പിച്ച പ്രക്രിയ പൂർത്തിയാക്കി കഴിയുമ്പോൾ ഏകീകൃത പോർട്ടലിലെ തൊഴിലുടമ ഇന്റർഫേസ് വഴി തൊഴിലുടമ നിങ്ങളുടെ ഇ പി എഫ് കൈമാറ്റ അഭ്യർത്ഥന ഡിജിറ്റലായി അംഗീകരിക്കും. നിങ്ങൾ ഫോം 13 പൂരിപ്പിക്കുകയും പി ഡി എഫ് ഫോർമാറ്റിലുള്ള ട്രാൻസ്ഫർ ക്ലെയിം ഫോം ഡൗൺലോഡ് ചെയ്യുകയും വേണം. ഓൺ‌ലൈൻ പി‌ എഫ് ട്രാൻസ്ഫർ ക്ലെയിം ഫോം പൂരിപ്പിച്ച് ഒപ്പിട്ട ശേഷം പകർപ്പ് തെരഞ്ഞെടുത്ത തൊഴിലുടമയ്ക്ക് സമർപ്പിക്കണം.

      PF പുതിയ കമ്പനിയിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      • ജീവനക്കാരൻ യു‌ എ‌ എൻ‌ പോർ‌ട്ടലിൽ‌ തന്റെ യു‌ എ എൻ‌ ആക്ടിവേറ്റ് ചെയ്തിരിക്കണം. കൂടാതെ ആക്ടിവേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ‌ നമ്പറും സജീവമായിരിക്കണം.

      • ജീവനക്കാരന്റെ ബാങ്ക് അക്കൌണ്ടും ബാങ്ക് ഐ‌ എഫ്‌ എസ്‌ സി കോഡും ഇ പി എഫുമായി ബന്ധിപ്പിച്ചിരിക്കുന്നത് തന്നെയായിരിക്കണം.

      • തൊഴിലുടമ ഇ-കെവൈസി അംഗീകരിച്ചിരിക്കണം.

      • ഇ പി ‌എഫ്‌ ഒയിൽ തൊഴിലുടമ ഡിജിറ്റലായി രജിസ്റ്റർ ചെയ്തിരിക്കണം.

      • ഒരു ജീവനക്കാരന്റെ മുമ്പത്തേതും നിലവിലുള്ളതുമായ ജോലിയുടെ പി ‌എഫ് അക്കൌണ്ട് നമ്പർ ഇ പി ‌എഫ്‌ ഒ ഡാറ്റാബേസിൽ നൽകിയിരിക്കണം.

      Published by:Rajesh V
      First published:
      )}