സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഭാരത് ബയോടെക്കിന്റെ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി.
മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎന്‍എ വാക്സനാകും സൈകോവ്-ഡി. സൂചിയില്ലാതെയാണ് വാക്സിൻ കുത്തിവയ്പ്പെന്ന പ്രത്യേകതയും സൈകോവ്-ഡിയ്ക്കുണ്ട്. അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡിലയാണ് വാക്സീന്‍ വികസിപ്പിച്ചത്.
വാക്സിൻ ഗവേഷക രംഗത്ത് പുതിയ വഴിത്തിരിവ്രോഗങ്ങളെ പ്രതിരോധിക്കാന്‍ ലോകത്ത് ഒരിടത്തും ഇന്നുവരെ മനുഷ്യരില്‍ ഡിഎന്‍എ വാക്സീന്‍ പ്രയോഗിച്ചിട്ടില്ല. കോശങ്ങളില്‍ രോഗ പ്രതിരോധ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആന്റിജനുകള്‍ ഉള്‍പ്പെട്ട ഡിഎന്‍എ അടങ്ങിയ പ്ലാസ്മിഡുകളെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നതാണ് ഡിഎന്‍എ വാക്സീന്‍.
സൂചിയില്ലാത്ത വാക്സിൻസൂചി ഉപയോഗിക്കാതെ വാക്സിൻ ത്വക്കിലേക്ക് നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫാര്‍മാജെറ്റ് സൂചി രഹിത ഇന്‍ജക്‌ഷന്‍ സംവിധാനമാണ് സൈകോവ് ഡി കുത്തിവയ്ക്കാനായി പ്രയോജനപ്പെടുത്തുന്നത്. പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ ഈ ഇന്‍ജക്‌ഷന്‍ രീതി ഗുണകരമാണെന്ന് നിർമ്മാതക്കൾ അവകാശപ്പെടുന്നു. ഇന്ത്യയില്‍ 12-18 വയസ്സ് പ്രായപരിധിയിലുള്ളവരില്‍ ആദ്യമായി പരീക്ഷണം നടത്തിയ വാക്സീന്‍ കൂടിയാണ് സൈകോവ് ഡി.
Also Read-
First Vaccine for Children കുട്ടികൾക്കുള്ള ആദ്യ കോവിഡ് വാക്സിൻ തയാർ; പന്ത്രണ്ട് വയസിനു മുകളിലുള്ള എല്ലാവർക്കുംവാക്സീന് സൂക്ഷിക്കാന്‍ ശക്തമായ ശീതീകൃത സംഭരണികളുടെ ശൃംഖല ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ 2 മുതൽ 8 ഡിഗ്രി സെല്‍ഷ്യസിലാണു വാക്സീന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ 25 ഡിഗ്രി സെല്‍ഷ്യസിലും 3 മാസം വരെ സൈകോവ്-ഡി കേടുകൂടാതെ ഇരിക്കും. വാക്സീന്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് അനായാസം എത്തിക്കാൻ ഇത് സഹായകമാകും.
Also Read-
കേരളത്തിലെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് അധികാരവികേന്ദ്രീകരണം സഹായിച്ചത് എങ്ങനെ ?മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്.
അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 പേരില്‍ സൈകോവ് ഡി മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇതെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍, അമേരിക്കന്‍ വാക്‌സിനുകളായ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് 18ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്‌സിനുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.