• HOME
  • »
  • NEWS
  • »
  • explained
  • »
  • Solar Eclipse | ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30ന്; കാണപ്പെടുന്ന സ്ഥലങ്ങൾ ഏതൊക്കെ? സമയം എപ്പോൾ?

Solar Eclipse | ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30ന്; കാണപ്പെടുന്ന സ്ഥലങ്ങൾ ഏതൊക്കെ? സമയം എപ്പോൾ?

2022-ലെ രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്.

  • Share this:
    ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം (solar eclipse)2022 ഏപ്രിൽ 30 ന് സംഭവിക്കും. പക്ഷേ ഇന്ത്യയിലുള്ളവർക്ക് ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. തെക്കേ അമേരിക്ക, തെക്കു പടിഞ്ഞാറൻ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, അന്റാർട്ടിക്ക് സമുദ്രം എന്നിവിടങ്ങളിലെ ആളുകൾക്ക് മാത്രമേ ഇത് കാണാൻ കഴിയൂ. 2022-ലെ രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്. രണ്ടാമത്തേത് 2022 ഒക്ടോബർ 25-ന് നടക്കും.

    എന്താണ് സൂര്യഗ്രഹണം?

    ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.

    Also Read-അര മണിക്കൂര്‍ പുറത്തുപോയാല്‍ പിടിവീഴുമോ? എന്താണ് സെക്രട്ടേറിയറ്റിലെ ആക്സസ് കണ്‍ട്രോള്‍ സംവിധാനം

    സൂര്യഗ്രഹണങ്ങളെ നാലായി തിരിച്ചിട്ടുണ്ട്: പൂർണ സൂര്യഗ്രഹണം, വാർഷിക ഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, ഹൈബ്രിഡ് എന്നിവയാണവ. 2022 ൽ നാല് ഗ്രഹണങ്ങളാണ് സംഭവിക്കുക. രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളും (Partial Solar Eclipse) രണ്ട് പൂർണ്ണ ചന്ദ്രഗ്രഹണങ്ങളും (Total Lunar Eclipse) ആയിരിക്കും അവ. കഴിഞ്ഞ വർഷവും ഇതേ രീതിയിലാണ് സംഭവിച്ചത്.

    മനോഹരമായ ഒരു കാഴ്ചയാണ് സൂര്യഗ്രഹണം. ഓരോന്നും പ്രത്യേക സ്ഥലങ്ങളിൽ നിന്നു മാത്രമേ കാണാനാകൂ.

    ഒരു സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കണമെങ്കിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ (direct line) വരണം. സൂര്യഗ്രഹണം ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രന്റെ നിഴലിന്റെ മധ്യത്തിൽ വരുന്ന പ്രദേശത്ത് സമ്പൂർണ ഗ്രഹണം കാണാൻ സാധിക്കും. അതുപോലെ സൂര്യഗ്രഹണ സമയത്ത് ആകാശം അരുണോദയത്തെപ്പോലെയോ സന്ധ്യ പോലെയോ ഇരുണ്ടതായി കാണപ്പെടും. സമ്പൂർണ സൂര്യഗ്രഹണം പതിക്കുന്ന സ്ഥലങ്ങളിലുള്ള ആളുകൾക്ക് സൂര്യന്റെ പുറംഭാഗം (corona ) നന്നായി കാണാൻ കഴിയും.

    Also Read-പഴങ്ങളിൽ രാജാവ്; മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധി

    സമയം

    ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.15നായിരിക്കും സൂര്യഗ്രഹണം ആരംഭിക്കുക. വൈകുന്നേരം 4:07 ന് അവസാനിക്കും. എന്നാൽ, ഇന്ത്യയിൽ ഇത് കാണാൻ സാധിക്കില്ല. EarthSky.org പറയുന്നതു പ്രകാരം, ഗ്രഹണം അതിന്റെ ഏറ്റവും ഉന്നതിയിലെത്തുക ഇന്ത്യൻ സമയം വൈകുന്നേരം ഏകദേശം 4:41ഓടു കൂടെയാണ്. ഗ്രഹണം മൂന്ന് മണിക്കൂറും അമ്പത്തി രണ്ട് മിനിറ്റും നീണ്ടുനിൽക്കും. ഭാഗിക സൂര്യഗ്രഹണമായതിനാൽ, ഇന്ത്യയിൽ സൂതക് ആചാരങ്ങൾ ഉണ്ടാകില്ല.

    ചിലർ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാറുണ്ട്. എന്നാൽ സംരക്ഷണ കണ്ണടകളോ, ബൈനോക്കുലറുകളോ, ഒരു ബോക്സ് പ്രൊജക്ടറോ ദൂരദർശിനിയോ ഗ്രഹണം കാണാൻ ഉപയോഗിക്കണം എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

    2021 ലായിരുന്നു 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നടന്നത്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
    Published by:Naseeba TC
    First published: