HOME » NEWS » Explained » KNOW THE HISTORY AND SIGNIFICANCE OF WORLD WIND DAY 2021 GH

World Wind Day 2021| കാറ്റിനായൊരു ദിനം; വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

കാറ്റും കാറ്റിനാൽ ഉൽപ്പാദിക്കാവുന്ന ഊർജത്തെ പറ്റിയും ചർച്ച ചെയ്യാൻ ഒരു ദിനമെന്ന രീതിയിലാണ് ലോക കാറ്റ് ദിനം ആചരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 15, 2021, 12:33 PM IST
World Wind Day 2021| കാറ്റിനായൊരു ദിനം; വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
World Wind Day 2021
  • Share this:
കാറ്റ് ദിനം എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയും ഒരു ദിനമുണ്ട്. ജൂൺ 15 നാണ് ആഗോള കാറ്റ് ദിനമായി ആഘോഷിക്കുന്നത്. ഇത് ലോക കാറ്റ് ദിനം എന്നും വേൾഡ് വിൻഡ് ഡേ എന്നും അറിയപ്പെടുന്നുണ്ട്. കാറ്റും കാറ്റിനാൽ ഉൽപ്പാദിക്കാവുന്ന ഊർജത്തെ പറ്റിയും ചർച്ച ചെയ്യാൻ ഒരു ദിനമെന്ന രീതിയിലാണ് ലോക കാറ്റ് ദിനം ആചരിക്കുന്നത്.

എല്ലാ വർഷവും ജൂൺ 15 നാണ് ലോക കാറ്റ് ദിനമായി (World wind day) ആചരിക്കുന്നത്. വിൻഡ് യൂറോപ്പ്, ഗ്ലോബൽ വിൻഡ് എനർജി കൗൺസിൽ (ജി.ഡബ്ല്യു.ഇ.സി.) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ യൂറോപ്പിൽ 2007 മുതലും ആഗോളതലത്തിൽ 2009-ലുമാണ് ഈ ദിനമാഘോഷിച്ചുതുടങ്ങുന്നത്. ഊർജ്ജത്തിന്റെ സുസ്ഥിര രൂപങ്ങളിൽ ഒന്നാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം അഥവാ വിൻഡ് എനർജി.

കാറ്റു വഴിയുണ്ടാക്കുന്ന ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും ചെലവുകുറഞ്ഞ ഈ ഊർജോത്പാദന രീതിയുടെ ഗുണങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് പ്രധാനമായും ഈ ദിവസം നടക്കുക. ലോകത്തിലെ മനുഷ്യനിർമിത സാങ്കേതികവിദ്യകൾ പരിസ്ഥിതിയെ കൊന്നുകൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായുള്ള ആഗോളതാപനം കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. ഇത് നാം വരുത്തിയ നാശത്തിന്റെ അനന്തരഫലമാണ്. അതുകൊണ്ട് തന്നെ, മനുഷ്യർ അവശേഷിപ്പിച്ചിരിക്കുന്ന മിച്ചമുള്ളതിൽ നിന്ന് നമുക്ക് സംരക്ഷിക്കാൻ കഴിയുന്നതെല്ലാം സംരക്ഷിക്കുന്നതിന്, വെള്ളം, കാറ്റ് മുതലായ സുസ്ഥിര ഊർജ്ജ രൂപങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

You may also like:ബഹിരാകാശ യാത്ര നടത്താൻ ആഗ്രഹമുണ്ടോ? യോഗ്യതകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും അറിയാം

ഇന്ത്യയിൽ, കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം തമിഴ്നാട് ആണ്. കൂടാതെ ആന്ധ്ര, കർണ്ണാടകം, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കേരളത്തിൽ കാറ്റാടിപ്പാടങ്ങൾ ഉള്ളത് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, ഇടുക്കി ജില്ലയിലെ രാമക്കൽമേട് എന്നീ സ്ഥലങ്ങളിലാണ്. കാറ്റിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

You may also like:Explained | കോവിഡ് മുക്തി നേടിയവരും വാക്സിനേഷനും; അറിയേണ്ടതെല്ലാം

പ്രാധാന്യം

കാറ്റിൽ നിന്നുള്ള ഊർജ്ജത്തെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. മാത്രമല്ല, അതിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്നു. വിൻ‌ഡ് യൂറോപ്പ് പറയുന്നതനുസരിച്ച്, കടൽത്തീരത്തെ കാറ്റ് ഇപ്പോൾ ഊർജ്ജത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞ രൂപമായാണ് കാണുന്നുന്നത്. പ്രത്യേകിച്ച് യൂറോപ്പിൽ. കാറ്റാടി പാടങ്ങളിൽ നിന്നുള്ള വൈദ്യുതി ഉൽപാദിപ്പനവും ഗുണം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല പ്രദേശങ്ങളിലും, കാറ്റിൽ നിന്നുള്ള ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിനായി വലിയ കാറ്റാടി പാടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ചരിത്രം

2007 ൽ ആണ് ആഗോള കാറ്റ് ദിനം ഉദ്ഘാടനം ചെയ്യുന്നത്. ആദ്യം കാറ്റ് ദിനം എന്നും, പിന്നീട് 2009 ൽ ആഗോള കാറ്റ് ദിനമെന്നും പേര് നൽകുകയായിരുന്നു. യൂറോപ്പിലെ 18 രാജ്യങ്ങളുള്ള കൂട്ടായ്മയായ യൂറോപ്യൻ വിൻഡ് എനർജി അസോസിയേഷനാണ് ഈ ദിവസത്തിന് തുടക്കം കുറിക്കുന്നത്.

ഭൂമിയിലെ ഇന്ധനവും ധാതുസമ്പത്തും ആയിരം വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്നും എന്നാൽ മനുഷ്യൻ ഇവയ്ക്ക് പകരമായി കാറ്റിൽ നിന്നും, തിരമാലകളിൽ നിന്നും, സൂര്യന്റെ ചൂടിൽനിന്നും ഊർജ്ജം കണ്ടെത്തുമെന്നും അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞനും പ്രകൃതി ലേഖകനുമായിരുന്ന ജോൺ ബറോസ് ഏകദേശം ഒരു നൂറ്റാണ്ട് മുന്നേ പറഞ്ഞിട്ടുണ്ട്.
Published by: Naseeba TC
First published: June 15, 2021, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories