• HOME
 • »
 • NEWS
 • »
 • explained
 • »
 • Christmas 2021 | ആരാണ് സാന്താക്ലോസ്? ചുവന്ന കുപ്പായമണിഞ്ഞ് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്തായുടെ കഥയറിയാം

Christmas 2021 | ആരാണ് സാന്താക്ലോസ്? ചുവന്ന കുപ്പായമണിഞ്ഞ് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്തായുടെ കഥയറിയാം

ആരാണ് കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ നിഗൂഢ മനുഷ്യന്‍- സാന്താക്ലോസ്? ക്രിസ്തുമസിന് മുന്നോടിയായി, സാന്തയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടചില കാര്യങ്ങൾ ഇതാ.

(Representative Image: Shutterstock)

(Representative Image: Shutterstock)

 • Share this:
  ക്രിസ്മസ് (Christmas) നാളുകളില്‍ കുട്ടികള്‍ ആകാംഷയോടെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെയാണ് (Santa Claus). ലോകമെമ്പാടുമുള്ള കുട്ടികളുടെ എക്കാലത്തെയും ആരാധനാ ബിംബമാണ് സാന്താക്ലോസ്.

  ക്രിസ്മസ് രാവില്‍ വെളുത്ത താടിയും ചുവന്ന തൊപ്പിയുമായി കൈയില്‍ ധാരളം സമ്മാനങ്ങളുമായി എട്ട് റെയിന്‍ഡിയറുകള്‍ (reindeers) വലിക്കുന്ന തുറന്ന ഹിമവാഹനത്തില്‍ വരുന്ന സാന്താക്ലോസിനെ സ്വപ്‌നം കണ്ടുറങ്ങാത്ത കുട്ടികളുണ്ടാവില്ല. ചുവന്ന വസ്ത്രം ധരിച്ചെത്തുന്ന സന്തോഷവാനായ ഈ മനുഷ്യന്‍ ക്രിസ്മസ് രാവില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ക്കൊപ്പം ശുഭാപ്തി വിശ്വാസവും ആഹ്ളാദവും പകര്‍ന്നു നല്‍കുന്നു. സാന്തയില്‍ നിന്ന് സമ്മാനങ്ങള്‍ നേടണമെങ്കിൽ നല്ലവരായിരിക്കണമെന്ന് മാതാപിതാക്കള്‍ കുട്ടികളെ ഉപദേശിക്കുന്നു. നല്ല കുട്ടികളുടെ കാലുറകളില്‍ സാന്ത കൂടുതല്‍ സമ്മാനങ്ങള്‍ കരുതി വെയ്ക്കും എന്നാണ് വിശ്വാസം.

  ആരാണ് കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ നിഗൂഢ മനുഷ്യന്‍- സാന്താക്ലോസ്? ക്രിസ്തുമസിന് മുന്നോടിയായി, സാന്തയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടചില കാര്യങ്ങൾ ഇതാ.

  ആരാണ് സാന്ത?
  ഐതിഹ്യങ്ങള്‍ അനുസരിച്ച്, വര്‍ഷം മുഴുവനും കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് സാന്ത. തങ്ങളുടെ പ്രിയപ്പെട്ട സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടികള്‍ എഴുതുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഭാര്യയായ മിസ്സിസ് ക്ലോസിനൊപ്പം ഉത്തരധ്രുവത്തിലാണ് സാന്ത താമസിക്കുന്നത്.

  280 എ.ഡിയില്‍ തുര്‍ക്കിയിലാണ് ഈ വെളുത്ത താടിയുള്ള, സന്തുഷ്ടവാനായ മനുഷ്യന്റെ കഥ ആരംഭിക്കുന്നത്. അന്ന് അവിടെ സെയിന്റ് നിക്കോളാസ് എന്ന സന്യാസി ദരിദ്രരെയും രോഗികളെയും സഹായിക്കുന്നതിനായി അലഞ്ഞു നടന്നിരുന്നു. ഈ സന്യാസി തന്റെ മുഴുവന്‍ സമ്പത്തും സമൂഹത്തിലെ അശരണരരെ സഹായിക്കാനായാണ് ഉപയോഗിച്ചത്. മൂന്ന് സഹോദരിമാര്‍ക്ക് സ്ത്രീധനം നല്‍കാന്‍ അദ്ദേഹം തന്റെ സമ്പത്ത് ഉപയോഗിച്ചു, അതല്ലായിരുന്നെങ്കില്‍ അവരുടെ പിതാവ് അവരെ വില്‍ക്കുമായിരുന്നു. കുട്ടികളുടെയും നാവികരുടെയും സംരക്ഷകനായി സെയ്ന്റ് നിക്കോളാസ് മാറി.

  Also Read-Christmas 2021 | എന്താണ് പാതിരാ കുര്‍ബാന? ക്രിസ്മസ് രാവില്‍ വിശ്വാസികൾ പള്ളിയില്‍ പോകുന്നതെന്തിന്?

  മറ്റൊരു കഥ പ്രകാരം, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ആളുകള്‍ അമേരിക്കന്‍ കോളനികളിലേക്ക് കുടിയേറിയപ്പോള്‍, അവര്‍ സിന്റര്‍ക്ലാസിന്റെ (Sinterklass) ഐതിഹാസിക കഥകൾ പറഞ്ഞിരുന്നു. സെയ്‌ന്റ്നിക്കോളാസിന്റെ ഡച്ച് വാക്കാണ് സിന്റര്‍ക്ലാസ്സ്.സെയ്ന്റ് നിക്കോളാസിന്റെ മഹാമനസ്‌കതയുടെ കഥകള്‍ 1700 ഓടെ അമേരിക്കയില്‍ പലയിടത്തും പ്രചരിച്ചു. അവിടെയുള്ള ജനപ്രിയ സംസ്‌കാരം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ മാറ്റിമറിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ മരണശേഷം ആ പേര് സാന്താക്ലോസ് എന്നായി പരിണമിച്ചു.

  എന്നിരുന്നാലും, സാന്തയ്ക്ക് എല്ലാ കാലത്തും വലിയ കുടവയറുള്ള, ആരോഗ്യവാന്റെ രൂപമായിരുന്നില്ല. 'നല്ല കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന, പൈപ്പിലൂടെ പുകവലിക്കുന്ന, മേല്‍ക്കൂരയ്ക്ക് മുകളിലൂടെ നാല് ചക്രമുള്ള വണ്ടിയില്‍ പറക്കുന്ന മെലിഞ്ഞയാൾ' ആയിട്ടാണ് വാഷിംഗ്ടണ്‍ ഇര്‍വിംഗ് എന്ന എഴുത്തുകാരന്‍, 1809-ല്‍ 'നിക്കര്‍ബോക്കേഴ്‌സ് ഹിസ്റ്ററി ഓഫ് ന്യൂയോര്‍ക്ക്' എന്ന തന്റെ പുസ്തകത്തില്‍ സാന്തയുടെ ചിത്രം വരച്ചത്.

  അങ്ങനെയാണ് ഒരിക്കല്‍ ജീവിച്ചിരുന്ന ഒരു വ്യക്തി, സ്നേഹസമ്പന്നനും ഉത്സാഹിയുമായ സാന്താ ആയി പരിണമിക്കുന്നതും ക്രിസ്മസ് ദിനങ്ങളിലെ അനിവാര്യമായ സാന്നിധ്യമായി മാറിയതും.
  Published by:Jayesh Krishnan
  First published: