നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| കാർ വിന്റേജ് ആകണമെങ്കിൽ ഈ നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ

  Explained| കാർ വിന്റേജ് ആകണമെങ്കിൽ ഈ നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ

  വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. ഇതിനോടകം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പഴയ നമ്പർ നിലനിർത്തുകയും, പുതിയ രജിസ്ട്രേഷനുകൾക്കായി “വിഎ” സീരീസ് (സമർപ്പിത രജിസ്ട്രേഷൻ മാർക്ക്) ആരംഭിക്കുന്നതിനുമൊപ്പം പുതിയ നിയമങ്ങൾ തടസ്സരഹിതമായ പ്രക്രിയ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

   പുതിയ നിയമങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിലും അമ്പത് വർഷത്തിൽപരം പഴക്കമുള്ള കാറുകളെ സംബന്ധിച്ചുള്ള പുതിയ നിയമങ്ങളുടെ രൂപരേഖ കഴിഞ്ഞ നവംബറിൽ തന്നെ തയ്യാറാക്കിയിരുന്നു.

   രജിസ്ട്രേഷൻ പ്രക്രിയ സുഗമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം സി‌എം‌വി‌ആർ 1989 ഭേദഗതി ചെയ്തു. ഭേദഗതിയുടെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു:

   1) 50 വർഷത്തിലധികം പഴക്കമുള്ളതും, അവയുടെ യഥാർത്ഥ രൂപത്തിൽ പരിപാലിക്കുകയും, കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാതിരിക്കുകയും ചെയ്ത എല്ലാ ഇരുചക്ര - നാലുചക്ര വാഹനങ്ങളും വിന്റേജ് മോട്ടോർ വാഹനങ്ങളുടെ നിർവ്വചനത്തിൽ ഉൾപ്പെടും.

   Also read- Explained| ശബരിമല കർക്കിടക മാസപൂജ: ദർശനാനുമതി ദിവസവും 5000 പേർക്ക്; ക്രമീകരണങ്ങളെ കുറിച്ച് അറിയാം

   2) രജിസ്ട്രേഷൻ / റീ - രജിസ്ട്രേഷനുള്ള അപേക്ഷ, ഫോം 20 പ്രകാരം അനുവദിക്കും. ഇൻഷുറൻസ് പോളിസി, ഫീസ്, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രവേശന ബിൽ, ഇന്ത്യയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിന്റെ പഴയ ആർ‌സി ബുക്ക് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

   3) ഫോം 23 എ പ്രകാരം 60 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് രജിസ്റ്ററിംഗ്‌ അതോറിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.

   Also read- കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയിലൂടെ മുന്നോട്ടു പോകാൻ കസ്റ്റംസ്

   4) ഇതിനോടകം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് അവയുടെ യഥാർത്ഥ രജിസ്ട്രേഷൻ നിലനിർത്താൻ കഴിയും. പുതിയ രജിസ്ട്രേഷനുള്ള രജിസ്ട്രേഷൻ മാർക്ക് ആയി “XX VA YY 8” ഉപയോഗിക്കും. VA എന്നത് വിന്റേജ്-നെ സൂചിപ്പിക്കുന്നു. XX എന്നത് സംസ്ഥാന കോഡും, YY എന്നത് രണ്ട് അക്ഷരങ്ങളുടെ ശ്രേണിയും, “8” എന്നത് സംസ്ഥാന രജിസ്റ്ററിംഗ്‌ അതോറിറ്റി അനുവദിക്കുന്ന 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും ഒരു സംഖ്യയുമായിരിക്കും.

   Also read- ഹൈദരാബാദിലേക്ക് പോകേണ്ട; ഇവിടെ തന്നെ സിനിമ പിടിക്കാം; മലയാള സിനിമാ ചിത്രീകരണത്തിന് നിബന്ധനകള്‍

   5) പുതിയ രജിസ്ട്രേഷന് 20,000 രൂപയും, റീ-രജിസ്ട്രേഷന് 5,000 രൂപയും ഫീസ് ഈടാക്കും. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന് മേൽ പത്ത് വർഷം സാധുതയുള്ള സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക. ഈ കാലാവധിക്ക് ശേഷം റീ - രജിസ്റ്റർ ചെയ്യുവാനാണ് 5000 രൂപ ചിലവ് വരുന്നത്.

   6) പതിവ് / വാണിജ്യ ആവശ്യങ്ങൾക്കായി വിന്റേജ് മോട്ടോർ വാഹനങ്ങൾ റോഡുകളിൽ ഓടിക്കാൻ പാടില്ല.

   Also read- ‘ദ്രാവിഡ ഉത്ക്കല ബംഗ'; ദേശീയഗാനത്തിനിടെ ക്യാമറ രാഹുൽ ദ്രാവിഡിനു നേരെ തിരിച്ചു, ചർച്ചയാക്കി സോഷ്യൽ മീഡിയ
   Published by:Naveen
   First published:
   )}