• HOME
 • »
 • NEWS
 • »
 • explained
 • »
 • Life on Venus | ശുക്രനിൽ അത്ര പന്തിയല്ല കാര്യങ്ങൾ; ജീവിക്കാനാകില്ലെന്ന് പുതിയ പഠനം

Life on Venus | ശുക്രനിൽ അത്ര പന്തിയല്ല കാര്യങ്ങൾ; ജീവിക്കാനാകില്ലെന്ന് പുതിയ പഠനം

സൂക്ഷ്മാണുക്കൾ ഭക്ഷിക്കുന്നതോ വിസർജ്ജിക്കുന്നതോ ആയുള്ള യാതൊരു തെളിവുകളും ഗ്രഹത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

venus

venus

 • Last Updated :
 • Share this:
  ശുക്രനിൽ (Venus) ഒരു കാരണവശാലും ജീവൻെറ നിലനിൽപ്പ് സാധ്യമല്ലെന്ന് പഠന റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഏറ്റവും പുതിയ പഠനം നടത്തിയ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ (University Of Cambridge) ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂക്ഷ്മാണുക്കൾ ഭക്ഷിക്കുന്നതോ വിസർജ്ജിക്കുന്നതോ ആയുള്ള യാതൊരു തെളിവുകളും ഗ്രഹത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗ്രഹത്തിലെ മേഘങ്ങളുടെ പ്രത്യേക രാസഘടന അന്യഗ്രഹജീവികൾക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും പഠനം വ്യക്തമാക്കുന്നു.

  ഗവേഷകർ പഠനത്തിൻെറ ഭാഗമായി ശുക്രനിൽ കാണപ്പെടുന്ന കട്ടിയുള്ളതും സൾഫർ അടങ്ങിയതുമായ മേഘങ്ങളുടെ ബയോകെമിസ്ട്രി വിശകലനം ചെയ്തിട്ടുണ്ട്. സീൻ ജോർദാൻ, ഒലിവർ ഷോർട്ടിൽ, പോൾ ബി റിമ്മർ എന്നിവരടങ്ങുന്ന ഗവേഷക സംഘം മേഘത്തിൽ വസിക്കാൻ സാധ്യതയുള്ള ജീവികളുടെ ഭക്ഷണത്തിന്റെയും വിസർജ്ജനത്തിന്റെയും ഫലമായുള്ള തെളിവുകൾ കണ്ടെത്താനാണ് ശ്രമം നടത്തിയത്.

  ശുക്രന്റെ സൾഫർ ഡയോക്സൈഡ് സമ്പന്നമായ അന്തരീക്ഷത്തിൽ കാണപ്പെടാൻ സാധ്യതയുള്ള രാസപ്രവർത്തനങ്ങളാണ് ഗവേഷകർ മാതൃകയാക്കിയത്. ഗ്രഹത്തിന്റെ ഉപരിതലത്തോട് അടുത്തിരിക്കുന്ന മേഘങ്ങളിൽ സൾഫർ ഡയോക്സൈഡിന്റെ സാന്ദ്രത കൂടുതലാണ്. എന്നാൽ, ഉയരം കൂടുന്നതിനനുസരിച്ച് ഇത് കുറയുകയാണെന്ന് ചെയ്യുന്നതെന്ന് ശ്രദ്ധേയമായ കാര്യമാണെന്ന് പഠനം പറയുന്നു. മേഘത്തിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾ കഴിക്കുന്നതിനാൽ സൾഫർ ഡയോക്സൈഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എന്നാൽ ആ മാതൃകയിൽ കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയതോടെ ആ സിദ്ധാന്തം ശരിയല്ലെന്ന് വ്യക്തമായി.

  ശുക്രന്റെ അന്തരീക്ഷത്തിൽ ലഭ്യമായ സൾഫർ അധിഷ്ഠിത 'ഭക്ഷണം' തങ്ങൾ വിലയിരുത്തിയതായി പ്രധാന ഗവേഷകരിൽ ഒരാളായ കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമിയിൽ നിന്നുള്ള സീൻ ജോർദാൻ പറഞ്ഞു. ആകെയുള്ള സൾഫർ അധിഷ്ഠിത 'ഭക്ഷണം' ആരും കഴിക്കുന്നതായി തെളിവില്ല. ശുക്രനിൽ ലഭ്യമായ പ്രധാന ഊർജ്ജ സ്രോതസ്സ് ഇത് മാത്രമാണെന്നും ജോ‍ർദാൻ കൂട്ടിച്ചേ‍ർത്തു. “ആ ഭക്ഷണം സൂക്ഷ്മാണുക്കൾ കഴിക്കുകയാണെങ്കിൽ തെളിവായി രാസവസ്തുക്കൾ അന്തരീക്ഷത്തിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാൽ തങ്ങളുടെ പഠനങ്ങളിൽ ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഗവേഷക‍ർ വ്യക്തമാക്കി.

  ശുക്രനിലെ സൾഫർ ഡയോക്സൈഡിന്റെ അളവിന് ജീവനാണ് ഉത്തരവാദിയെന്ന് കണ്ടെത്തിയിരുന്നുവെങ്കിൽ, ശുക്രന്റെ അന്തരീക്ഷ രസതന്ത്രത്തെക്കുറിച്ച് ഇത് വരെ നമുക്കറിയാവുന്നതെല്ലാം തെറ്റാണെന്ന് പറയേണ്ടി വരുമായിരുന്നുവെന്നും ജോർദാൻ പറഞ്ഞു. "ഞങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ശുക്രന്റെ മേഘങ്ങളിൽ കാണുന്ന വിചിത്രമായ സൾഫറുമായി ബന്ധപ്പെട്ട രസതന്ത്രം മനസ്സിലാക്കുന്നതിലുള്ള പഠനത്തിലായിരുന്നു. ഇത്തരമൊരു രസതന്ത്രത്തിൽ ജീവിതം സാധ്യമാവുമെന്നായിരുന്നു വിലയിരുത്തൽ," പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ റിമ്മർ പറഞ്ഞു.

  ശുക്രനിൽ ജീവൻെറ കണികകൾ ഉണ്ടെന്ന് തെളിയിക്കാൻ തക്കതായ എന്തെങ്കിലും ലഭിക്കുമോ എന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഈ മാസം ആദ്യം ശാസ്ത്രീയ ചിത്രങ്ങൾ വെളിപ്പെടുത്താൻ പോകുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ നിരീക്ഷണങ്ങളെ ഏറ്റവും പുതിയ പഠനം സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഏതായാലും ശുക്രനിൽ ജീവൻെറ കണികകൾ ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ശാസ്ത്രലോകം.

  Keywords: Venus, Space, Venus Life, ബഹിരാകാശം, ശുക്രൻ

  Link: https://www.news18.com/news/buzz/life-on-venus-not-possible-new-study-concludes-heres-why-5506933.html
  Published by:Amal Surendran
  First published: