നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: പെട്രോൾ, ഡീസൽ വില കുതിക്കുന്നത് എന്തുകൊണ്ട്? ലോക്ക്ഡൗണുമായി ഇതിന് ബന്ധമുണ്ടോ?

  Explained: പെട്രോൾ, ഡീസൽ വില കുതിക്കുന്നത് എന്തുകൊണ്ട്? ലോക്ക്ഡൗണുമായി ഇതിന് ബന്ധമുണ്ടോ?

  സർക്കാരുകൾ വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗമായി ഇന്ധന നികുതിയെ കാണുന്നു. മഹാമാരിയുടെ സമയത്ത് വില കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിച്ചില്ല. അതേ സമയം വില കൂടിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങൾ അത് സഹിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

  petrol diesel price

  petrol diesel price

  • Share this:
   പെട്രോൾ ഡീസൽ വില കുതിച്ച് ഉയരുകയാണ്. 101 രൂപയാണ് മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. രാജ്യത്ത് നിലവിൽ പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ളതും ഇവിടെയാണ്. ലിറ്ററിന് 95 രൂപയാണ് ഡൽഹിയിലെ വില. പെട്രോൾ വില നിയന്ത്രിക്കണം എന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണറും പറഞ്ഞിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് പെട്രോൾ വില വർദ്ധിക്കാൻ പ്രാധാന കാരണം എന്നും ആർബിഐ പറയുന്നു.

   സങ്കീർണ്ണമായ ഫോർമുല

   ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ വലിയ പങ്കും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് ( OPEC) ആണ് പെട്രോളും ഡീസലും എല്ലാം എടുക്കുന്ന ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്നത്. ഒപെക്ക് നിശ്ചയിച്ച വിലയിലാണ് ഇന്ത്യയും ക്രൂഡ് ഓയിൽ വാങ്ങുന്നത്. പക്ഷെ ക്രൂഡ് ഓയിൽ വില താഴോട്ട് പോയാലും ഇന്ത്യയിലെ ജനങ്ങൾ ഇന്ധനത്തിന് വലിയ വില നൽകേണ്ടി വരുന്നു. ഇത് എങ്ങനെയെന്ന് നോക്കാം.

   Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വില ഉയർന്നനിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

   ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത ശേഷം റിഫൈൻ ചെയ്താണ് പെട്രോളും ഡീസലുമായി പമ്പുകളിലൂടെ നൽകുന്നത് എന്നത് സത്യമാണ്. എന്നാൽ ഇതിനുള്ള ചെലവല്ല വിലയിൽ പ്രതിഫലിക്കുന്നത്. ട്രേഡ് പാർട്ടി പ്രൈസിംഗ് എന്ന ഫോർമുലയിലൂടെയാണ് വില നിശ്ചയിക്കുന്നത്. 80: 20 എന്ന അനുപാതമാണ് ഇവിടെയുളളത്. ഇതു പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന ഇന്ധന മൂല്യത്തിന്റെ 80 ശതമാനം അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിൻ്റെ വിലക്ക് പകരം യഥാർത്ഥ ഇന്ധന വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുകയാണെങ്കിൽ കണക്കാക്കുന്ന വിലയാണ്. ഏറെ സങ്കീർണമായ ഫോർമുലയായി തോന്നുന്നില്ലേ?. തീർച്ചയായും ഉണ്ടായിരിക്കും. പക്ഷെ വിമർശകർ പറയുന്നത് ക്രൂഡ് ഓയിലിന്റെ റിഫൈനിംഗിനും മാർക്കറ്റിഗിനും വരുന്ന ചെലവ് പെട്രോൾ പമ്പുകളിലെ വിലയുമായി കാര്യമായ ബന്ധമില്ല എന്നാണ്.

   ഇന്ധന വില എങ്ങനെ നിശ്ചയിക്കപ്പെടുന്നു

   പെട്രോളിന്റെ വിലയിൽ അടങ്ങിയിരിക്കുന്ന ഓരോ ഘടകങ്ങളെയും പരിശോധിക്കാം. ഓരോ സംസ്ഥാനത്തും പെട്രോളിന് വ്യത്യസ്ത വിലയാണ്. പെട്രോളിൽ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയാണ് ഇതിന് കാരണം. ഡൽഹിയുടെ ഉദാഹരണം എടുത്ത് നമ്മുക്ക് പരിശോധിക്കാം.

   മെയ് 16 ന് 92.58 രൂപയായിരുന്നു ഡൽഹിയിലെ പെട്രോളിൻ്റെ വില. ഇന്ത്യൻ ഓയിൽ പറയുന്നത് പ്രകാരം 34.19 പൈസയാണ് അടിസ്ഥാന വില. ചരക്ക് നികുതിയായ 0.36 പൈസ കൂടി കൂട്ടിച്ചേർത്തപ്പോൾ അത് 34.55 രൂപയായി. പിന്നീടാണ് സർക്കാർ നികുതികൾ വരുന്നത്. ഡൽഹിയിൽ 32.89 രൂപ എക്സൈസ് നികുതിയും 3.77 രൂപയുടെ ഡീലർ കമ്മീഷനും ഒരു ലിറ്ററിൽ ചുമത്തുന്നു. ഇതിന് പുറമേ സംസ്ഥാനങ്ങളുടെ വാറ്റ് നികുതിയും വരുന്നു. 22 ശതമാനമാണ് ഡൽഹിയിലെ വാറ്റ് നികുതി. ഇത് പ്രകാരം 21.36 രൂപ കൂടി ചേർത്ത് ഒരു ലിറ്റർ പെട്രോളിന് 92.58 രൂപയിൽ എത്തുന്നു.

   ഇന്ത്യൻ എക്സ്പ്രസിന്റെ ഡിസംബറിലെ റിപ്പോർട്ട് പ്രകാരം പെട്രോളിന്റെ അടിസ്ഥാന വിലയിൽ 180 ശതമാനമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചേർന്ന് നികുതി ഈടക്കുന്നത്. ഡീസലിൽ ഇത് 140 ശതമാനമാണ്.

   എന്തു കൊണ്ട് വിലയിൽ എല്ലാ ദിവസവും മാറ്റം വരുന്നു

   2017 ൽ കൊണ്ടു വന്ന ഡയ്ലി പ്രൈസിംഗ് സിസ്റ്റമാണ് ഇതിന് പിന്നിൽ. അതുവരെ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിങ്ങനെയുള്ള പ്രമുഖ കമ്പനികൾ രണ്ടാഴ്ച്ച കൂടൂമ്പോൾ റീടെയൽ വില വിലയിരുത്തി പുതുക്കുകയാണ് ചെയ്യാറ്. രാജ്യാന്തര മാർക്കറ്റുമായി വിലയെ കൂടുതൽ ബന്ധപ്പെടുത്താനും രാജ്യന്തര മർക്കറ്റിലെ വില വ്യത്യാസം കാരണമുള്ള നഷ്ടങ്ങൾ ഒഴിവാക്കുന്നതിനുമാണ് പുതിയ രീതി അവംലബിച്ചത്.

   വിപണിയുമായി വിലയെ ബന്ധപ്പെടുത്തി എങ്കിൽ അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ എന്ത് കൊണ്ട് ഇവിടെ അത് പ്രതിഫലിക്കുന്നില്ല

   കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണിതിന് കാരണം. സർക്കാരുകൾ വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗമായി ഇന്ധന നികുതിയെ കാണുന്നു. മഹാമാരിയുടെ സമയത്ത് വില കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിച്ചില്ല. അതേ സമയം വില കൂടിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങൾ അത് സഹിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

   ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം 2020 ലെ തുടക്കത്തിൽ 19.98 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടി എങ്കിൽ വർഷാവസാനത്തിൽ അത് 32.98 ആണ്. സമാനമായി ഡിസലിന്റേതും 15.83 രൂപയിൽ നിന്നും 31.83 ആക്കി ഉയർത്തി. ചില സംസ്ഥാനങ്ങളും നികുതി വരുമാനം കൂട്ടാനായി ഇന്ധന നികുതി വർദ്ധിപ്പിച്ചു.

   30 ശതമാനം വാറ്റ് നികുതി പിരിക്കുന്ന രാജസ്ഥാനും മധ്യപ്രദേശുമാണ് പെട്രോളിൽ കൂടുതൽ നികുതി ഈടാക്കുന്നത്. ഡീലർ ചാർജിലും കമ്മീഷൻ ചാർജിലും ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളും ഒരോ സംസ്ഥാനത്തും വില വ്യത്യാസപ്പെട്ടിരിക്കാൻ കാരണമാകുന്നു.
   Published by:Rajesh V
   First published:
   )}