• HOME
  • »
  • NEWS
  • »
  • explained
  • »
  • Margaret Alva | മാര്‍ഗരറ്റ് ആല്‍വ: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അറിയാം

Margaret Alva | മാര്‍ഗരറ്റ് ആല്‍വ: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അറിയാം

'ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് വലിയ ബഹുമതിയാണ്. ഞാന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ വിനയത്തോടെ സ്വീകരിക്കുന്നു.' മാർഗരറ്റ് ആൽവ

  • Last Updated :
  • Share this:
    ആഗസ്റ്റ് ആറാംതീയതിയാണ് രാജ്യത്ത് ഉപരാഷ്ട്രപതി (vice president) തെരഞ്ഞെടുപ്പ് (election) നടക്കുന്നത്. താൻ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതായും തന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി (party) നേതാക്കള്‍ക്ക് (leaders) നന്ദി പറയുന്നതായും സംയുക്ത പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) സ്ഥാനാര്‍ത്ഥിയും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍കറിനെതിരെയാണ് മുന്‍ രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന മാര്‍ഗരറ്റ് മത്സരിക്കുന്നത്.

    'ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് വലിയ ബഹുമതിയാണ്. ഞാന്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ വിനയത്തോടെ സ്വീകരിക്കുന്നു. ഒപ്പം നേതാക്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു' പ്രതിപക്ഷ പാര്‍ട്ടികള്‍ തന്റെ പേര് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.

    ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

    ആരാണ് മാര്‍ഗരറ്റ് ആല്‍വ?

    17 പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ഐക്യകണ്‌ഠേനെയാണ് 80കാരിയായ മാര്‍ഗരറ്റിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. 1942 ഏപ്രില്‍ 14 മംഗളൂരുവിലാണ് മാര്‍ഗരറ്റ് ജനിച്ചത്. മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബിരുദവും ബാംഗ്ളൂരു സര്‍ക്കാര്‍ ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും പാസ്സായി. 1964ല്‍ നിരഞ്ജന്‍ ആല്‍വയെ വിവാഹം ചെയ്തു. ഒരു മകളും മൂന്ന് ആണ്‍ മക്കളും ഇവര്‍ക്കുണ്ട്. 2018ല്‍ മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് മരിച്ചു.

    നാല് തവണ രാജ്യസഭയിലേയ്ക്കും ഒരു തവണ ലോക്‌സഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1999). ഉത്തര കന്നഡ സീറ്റില്‍ നിന്നായിരുന്നു 1999ലെ വിജയം.

    42-ാം വയസ്സില്‍ കേന്ദ്ര മന്ത്രിയായി. രാജീവ് ഗാന്ധി, പിവി നരസിംഹ റാവു മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു.

    2008ലെ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പേമെന്റ് സീറ്റ് വിവാദത്തില്‍ പെട്ടു.

    ഗോവ, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    ജഗ്ദീപ് ധന്‍കറും മാര്‍ഗരറ്റ് ആല്‍വയും തമ്മിലുള്ള സമാനതകൾ

    ഇരു സ്ഥാനാര്‍ത്ഥികളും ഗവര്‍ണര്‍മാരായും കേന്ദ്ര മന്ത്രിമാരായും സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണ്. രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് പശ്ചാത്തലവുമുണ്ട്.

    രണ്ട് പേര്‍ക്കും നിയമ ബിരുദമുണ്ട്. ഒരു തവണ ഇരുവരും ലോക്‌സഭാംഗമായിരുന്നു. ഒപ്പം രണ്ട് പേര്‍ക്കും രാജസ്ഥാന്‍ ബന്ധമുണ്ട്. ധന്‍കര്‍ രാജസ്ഥാന്‍ സ്വദേശിയാണ്. മാര്‍ഗരറ്റ് ഇവിടുത്തെ ഗവര്‍ണറായിരുന്നു.

    ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് ജനതാദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ആളാണ് ധന്‍കര്‍. രാജസ്ഥാന്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണ മേഖലയിലാണ് ആല്‍വയ്ക്ക് കൂടുതല്‍ പ്രവര്‍ത്തി പരിചയം. നാല് തവണ ഇവര്‍ രാജ്യസഭ എംപിയായിരുന്നു. യുപിഎ അധികാരത്തിലിരുന്ന സമയത്ത് ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയിലും ഇവര്‍ ഇരുന്നിട്ടുണ്ട്. രാജീവ് ഗാന്ധി, നരസിംഹ റാവു മന്ത്രി സഭകളില്‍ അംഗമായിരുന്നു.

    മുന്‍ എംഎല്‍എ കൂടിയായിരുന്ന ധന്‍കര്‍, ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. നരേന്ദ്രമോദി രണ്ടാം തവണ അധികാരത്തില്‍ വന്നതിന് ശേഷം 2019 ജൂലൈയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ഇദ്ദേഹത്തെ നിയമിച്ചു.
    Published by:Amal Surendran
    First published: