• HOME
  • »
  • NEWS
  • »
  • explained
  • »
  • MASS GRAVES OF VICTIMS OF STALINS GREAT TERROR DISCOVERED IN ODESSA UKRAINE NAV

സ്റ്റാലിൻ ആയിരക്കണക്കിന് പേരെകൊന്നുതള്ളിയോ? യുക്രെയ്നിലെ കുഴിമാടങ്ങൾ ചർച്ചയാവുമ്പോൾ

രാജ്യത്തെ തെക്കൻ നഗരമായ ഒഡേസയിൽ നിന്നാണ് 5,000 മുതൽ 8,000 വരെ എന്ന് സംശയിക്കുന്ന ആളുകളുടെ ഭൗതിക ശരീരങ്ങൾ കണ്ടെത്തിയത്. 29 വ്യത്യസ്ത കുഴിമാടങ്ങളിലായാണ് ഇത്രയും പേരെ അടക്കം ചെയ്തിരിക്കുന്നത്

രാജ്യത്തെ തെക്കൻ നഗരമായ ഒഡേസയിൽ നിന്നാണ് 5,000 മുതൽ 8,000 വരെ എന്ന് സംശയിക്കുന്ന ആളുകളുടെ ഭൗതിക ശരീരങ്ങൾ കണ്ടെത്തിയത്. 29 വ്യത്യസ്ത കുഴിമാടങ്ങളിലായാണ് ഇത്രയും പേരെ അടക്കം ചെയ്തിരിക്കുന്നത്

രാജ്യത്തെ തെക്കൻ നഗരമായ ഒഡേസയിൽ നിന്നാണ് 5,000 മുതൽ 8,000 വരെ എന്ന് സംശയിക്കുന്ന ആളുകളുടെ ഭൗതിക ശരീരങ്ങൾ കണ്ടെത്തിയത്. 29 വ്യത്യസ്ത കുഴിമാടങ്ങളിലായാണ് ഇത്രയും പേരെ അടക്കം ചെയ്തിരിക്കുന്നത്

  • Share this:
    യുക്രെയ്നിലെ ഗവേഷകർ ഈയടുത്ത് ആയിരക്കണക്കിന് പേരുടെ കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യത്തെ തെക്കൻ നഗരമായ ഒഡേസയിൽ നിന്നാണ് 5,000 മുതൽ 8,000 വരെ എന്ന് സംശയിക്കുന്ന ആളുകളുടെ ഭൗതിക ശരീരങ്ങൾ കണ്ടെത്തിയത്. 29 വ്യത്യസ്ത കുഴിമാടങ്ങളിലായാണ് ഇത്രയും പേരെ അടക്കം ചെയ്തിരിക്കുന്നത്. 1930 കളുടെ അന്ത്യത്തിലാണ് ഇവർ മരണപ്പെട്ടത് എന്നാണ് ഗവേഷകരുടെ അനുമാനം. പ്രദേശത്തെ വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഖനനത്തിനിടക്കാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്.

    എന്തു കൊണ്ട് സ്റ്റാലിൻ ചർച്ചയാവുന്നു?

    ഒഡേസയിൽ നിന്ന് കണ്ടെത്തിയ കുഴിമാടങ്ങൾ സോവിയറ്റ് സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ കാലത്ത് കൊല ചെയ്യപ്പെട്ട വ്യക്തികളുടേതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലത്ത് പതിനായിരക്കണക്കിന് യുക്രെയ്ൻ സ്വദേശികൾ മരണപ്പെട്ടുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ കണ്ടുപിടിത്തം സ്റ്റാലിന്റെ ഭരണ കാലത്ത് നടത്തിയ അരുംകൊലകളെ പറ്റി ആളുകൾക്ക് വീണ്ടും ചർച്ച ചെയ്യാൻ വഴിയൊരുക്കിയിരിക്കുകയാണ്.

    യുക്രെയ്നിലെ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രാദേശിക ഓഫീസ് തലവനായ സെർജിയ് ഗുട്സല്യൂക് പറയുന്നത് ഇപ്പോൾ കണ്ടെത്തിയ കുഴിമാടങ്ങൾ 1930 കളുടെ അവസാനത്തിൽ സോവിയറ്റ് രഹസ്യ പോലീസ് യൂണിറ്റ് കൊന്നുതള്ളിയ ആളുകളുടേതാവാം എന്നാണ്. എന്നാൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കൽ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സംഭവത്തെ കുറിച്ചുള്ള രേഖകൾ റഷ്യയിലായത് കൊണ്ടാണ് ഈ ദൗത്യം ശ്രമകരമാകുന്നത്.

    ഉക്രിൻഫോം എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഒഡേസയിൽ 1938 നും 1941 നും ഇടയിൽ ഏകദേശം 8,600 പേരെ സോവിയറ്റ് രഹസ്യ പോലീസ് വധിച്ചിരുന്നു. കുഴിമാടങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ വെച്ച് മരണപ്പെട്ട ആളുകളുടെ കണക്കെടുക്കൽ ബുദ്ധിമുട്ടാണെന്ന് നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് തുടക്കത്തിൽ പറയുന്നുവെങ്കിലും ഇത് യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ കുഴിമാടമാണ്.

    ഗവേഷണത്തിന്റെ ഭാഗമായിരുന്ന അലക്സാണ്ടർ ബാബിച്ച് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നത് ഇനിയും ഇത്തരം കുഴിമാടങ്ങൾ കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നാണ്. എയർപോർട്ട് വികസനത്തിന്റെ ഭാഗമായുള്ള ഖനന പ്രക്രിയ ഇതുവരെ പൂർത്തിയാകാത്തതു കൊണ്ടാണിത്. മിലിട്ടറി യൂണിറ്റിന്റെ ഒരു സൈറ്റിൽ കൂടി ഇനിയും ഗവേഷണം നടത്താനുണ്ടെന്നും അവിടെ നിന്ന് കൂടുതൽ കുഴിമാടങ്ങൾ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

    Also read- 'സ്റ്റാലിനെ കേന്ദ്രീകരിച്ചുള്ള പ്രചാരവേലയ്ക്ക് പിന്നിൽ സോഷ്യലിസത്തെ ശവക്കുഴിയിൽ തളളിയിടാനുളള മുതലാളിത്ത തന്ത്രം' എം.സ്വരാജ്

    ചരിത്രകാരന്മാർ പറയുന്നതെന്ത്?

    യുക്രെയ്നിലെ ചരിത്രകാരന്മാർ പറയുന്നത് 1930 കളിലെ ജോസഫ് സ്റ്റാലിന്റെ ഭരണ കാലത്ത് ലക്ഷക്കണക്കിന് പേർ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. മുൻപ് ഒഡേസക്ക് പുറമെ യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യ തലസ്ഥാനമായ കീവിന് പരിസരത്തുള്ള വനപ്രദേശമായ ബികിവ്നിയയിൽ മാത്രം 200,000 രാഷ്ട്രീയ തടുവുകാരെ കൊന്ന് കുഴിച്ച് മൂടിയെന്ന് റിപ്പോർട്ടുകളുണ്ട്. 1932-1933 കാലത്ത് ക്ഷാമം മൂലം മില്യൺ കണക്കിന് പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ യുക്രെയ്നിലെ പലരും വിശ്വസിക്കുന്നത് ഇവർ സോവിയറ്റ് നേതാവ് നടത്തിയ കൂട്ടക്കൊലയിൽ മരണപ്പെട്ടവരാണ് എന്നാണ്. റഷ്യ ഇത്തരം ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
    Published by:Naveen
    First published:
    )}