• HOME
 • »
 • NEWS
 • »
 • explained
 • »
 • കൊറോണയും കാട്ടുതീയും കഴിഞ്ഞു; ഓസ്ട്രേലിയയ്ക്ക് പുതിയ പ്രതിസന്ധിയായി എലികൾ

കൊറോണയും കാട്ടുതീയും കഴിഞ്ഞു; ഓസ്ട്രേലിയയ്ക്ക് പുതിയ പ്രതിസന്ധിയായി എലികൾ

വീടുകൾ, ഭക്ഷണശാലകൾ, ആശുപത്രികൾ, സ്വകാര്യ, പൊതു വാഹനങ്ങൾ എന്നിങ്ങനെ എല്ലായിടത്തും എലികൾ നിറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയയിൽ

Representative Image

Representative Image

 • Last Updated :
 • Share this:
  കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയ ഒന്നിനുപുറകെ ഒന്നായി പ്രശ്‌നങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊറോണ മഹാമാരിയുടെ ആഘാതവും ദിവസങ്ങളോളം ആളിപ്പടർന്ന കാട്ടുതീയും രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ പുതിയ വില്ലനായി എത്തിയിരിക്കുന്നത് എലികളാണ്.

  പെട്ടെന്ന് എലികളുടെ എണ്ണം പെരുകിയതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രാദേശിക കടയുടമകൾ മുതൽ സാധാരണക്കാർ വരെ എലികളുടെ എണ്ണം പെരുകിയതായി പറയുന്നു. എലികൾ കാരണം പ്ലേഗ് പോലുള്ള പകർച്ചവ്യാധികൾ പടരുമോയെന്നതാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

  എല്ലായിടത്തും എലികൾ

  ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാന്റ് തുടങ്ങിയ നഗരങ്ങളിൽ എല്ലായിടത്തും എലികളെ കാണാമെന്നാണ് റിപ്പോർട്ടുകൾ. എലികൾ തരിശു ഭൂമിയിലും ചവറ്റുകൂനകളിലും മാത്രമല്ല, മറിച്ച് വീടുകൾ, ഭക്ഷണശാലകൾ, ആശുപത്രികൾ, സ്വകാര്യ, പൊതു വാഹനങ്ങൾ എന്നിങ്ങനെ എല്ലായിടത്തും ഇളകിമറിയുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണ് എലികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന വീഡിയോകൾ ഇടുന്നത്.

  ജനങ്ങൾ പരിഭ്രാന്തരാകാൻ കാരണം

  രാജ്യത്ത് ആളുകൾ എലികളെ ഇത്രയധികം ഭയപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട കാര്യമാണ്. ഇത് മനസിലാക്കാൻ നാം ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. 1787 ലാണ് ഓസ്ട്രേലിയയിൽ ആദ്യമായി എലികളെ കണ്ടെത്തിയത്. ബ്രിട്ടനുമായുള്ള വ്യാപാരത്തിനിടെ എലികൾ കപ്പൽ വഴി ഓസ്‌ട്രേലിയയിലെത്തിയതായാണ് കണ്ടെത്തൽ.
  Also Read-Explained | 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  ചൈനയുടെ  ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ്, ചൈനയിൽ നിന്ന് ഒരു പ്രത്യേക തരം പ്ലേഗ് മറ്റ് രാജ്യങ്ങളിൽ എത്തിത്തുടങ്ങി. കച്ചവടങ്ങൾക്കായി പോകുന്ന കപ്പലുകളിലൂടെയാണ് ഇത് വ്യാപിച്ചത്. ഇതനുസരിച്ച് 1347 ൽ ചൈനയിൽ നിന്ന് 12 കപ്പലുകൾ ഇറ്റലിയിലെത്തിയപ്പോൾ ഇറ്റലിയെ മുഴുവൻ പ്ലേഗ് ബാധിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, അതേ കപ്പലുകളിൽ നിന്നെത്തിയ രോഗവാഹകരായ എലികളിലൂടെ 20 ദശലക്ഷത്തിലധികം പേരുടെ ജീവൻ അപഹരിക്കപ്പെട്ടു. ചൈനയുമായുള്ള വ്യാപാരം നിർത്തിയില്ലെങ്കിലും ഈ കപ്പലുകൾ പിന്നീട് മരണ കപ്പലുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.


  ഏറ്റവും വലിയ ധാന്യനഷ്ടം

  എലികളുടെ ഭീകരത ഏതാണ്ട് നാല് വർഷത്തിലൊരിക്കൽ ഓസ്ട്രേലിയിൽ പ്രകടമാണ്. പ്രത്യേകിച്ചും വിളകളുടെയും കായ്കളുടെയും സംഭരണ കാലത്ത് എലികൾ അതിവേഗം വളരുന്നു. ഓരോ സീസണിലും അവർ ധാന്യ ശേഖരങ്ങൾ ആക്രമിക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് 1993 ലാണ്. ഓസ്‌ട്രേലിയയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 96 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന്റെ ധാന്യങ്ങൾ എലികൾ നശിപ്പിച്ചു.

  2020 മുതൽ വീണ്ടും

  ഓസ്ട്രേലിയയിലെ ഏറ്റവും പുതിയ അവസ്ഥ അനുസരിച്ച്, കഴിഞ്ഞ വർഷം പകുതി മുതൽ എലികൾ വളരാൻ തുടങ്ങിയിരുന്നു. എല്ലാ സമയത്തെയും പോലെ, എലികളെ തുരത്താനുള്ള ശ്രമം നടന്നെങ്കിലും ഇത്തവണ ഈ ശ്രമം പരാജയപ്പെട്ടു. എലികൾ 2020 മുതൽ വർധിക്കാൻ തുടങ്ങി, ഇപ്പോഴും അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

  പകർച്ചവ്യാധി പടരുമെന്ന ഭയം

  ഭക്ഷ്യധാന്യങ്ങളും മറ്റും നഷ്ടപ്പെടുമെന്നത് മാത്രമല്ല, എലികൾ മൂലമുള്ള പകർച്ചവ്യാധിയെയാണ് ആളുകൾ ഭയപ്പെടുന്നത്. കൊറോണയുമായി ലോകം മല്ലിടുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ എലികളുടെ വർദ്ധനവ് പ്ലേഗ് പകരാനും കാരണമായേക്കും. ഓസ്‌ട്രേലിയയിലെ പല പ്രവിശ്യകളിലും എലികളെ കുടിവെള്ള ടാങ്കുകളിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകൾ ആളുകളുടെ ഭയം ഇരട്ടിയാക്കി.

  എന്താണ് പ്ലേഗ്?

  ലോകത്തിലെ ഏറ്റവും പഴയ മഹാമാരികളിലൊന്നാണ് പ്ലേഗ്. എലികളാണ് ഈ രോഗം സാധാരണയായി പടർത്തുന്നത്. രോഗ ബാധിതരായ എലികൾ ഭക്ഷണവുമായോ അല്ലെങ്കിൽ മനുഷ്യരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്താൽ ഈ രോഗം പടരും. പാസ്റ്റുറെല്ല പെസ്റ്റിസ് എന്നറിയപ്പെടുന്ന ഈ ബാക്ടീരിയോളജിക്കൽ രോഗം അതിവേഗം പടരും. ഇത് മാരകമായേക്കാം. പഴയ കാലങ്ങളിൽ, പ്ലേഗ് പടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
  Published by:Naseeba TC
  First published: