• HOME
  • »
  • NEWS
  • »
  • explained
  • »
  • Malala Yousafzai | ആരാണ് മലാല യൂസുഫ്സായിയുടെ ഭർത്താവ് അസർ മാലിക്?

Malala Yousafzai | ആരാണ് മലാല യൂസുഫ്സായിയുടെ ഭർത്താവ് അസർ മാലിക്?

വിവാഹത്തോട് താല്പര്യമില്ലെന്നും ഇഷ്ട്ടപ്പെട്ടാൽ ഒരുമിച്ച് ജീവിച്ചാൽ മതിയെന്നുമായിരുന്നു ദാമ്പത്യത്തെ സംബന്ധിച്ച മലാലയുടെ കാഴ്‌ചപ്പാട്.

Image: Twitter

Image: Twitter

  • Share this:
മനുഷ്യവകാശ പ്രവർത്തകയും (Human Rights Activist) നോബൽ സമ്മാന ജേതാവുമായ (Nobel Laureate) മലാല യൂസഫ്‌സായിയുടെ (Malala Yousafzai) വിവാഹം കഴിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെ വരനെ കുറിച്ചുള്ള വിവരങ്ങൾക്ക് പിന്നാലെയാണ് മാധ്യമങ്ങൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കാണ് (Asser Malik) മലാലയുടെ വരൻ. ബിർമിങ്ഹാമിലെ വസതിയിൽ വെച്ച് വ്യാഴാഴ്ച ലളിതമായി നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വിവാഹ ചിത്രങ്ങൾ വൈറലായി പ്രചരിക്കുകയാണ്.

വിവാഹത്തോട് താല്പര്യമില്ലെന്നും ഇഷ്ട്ടപ്പെട്ടാൽ ഒരുമിച്ച് ജീവിച്ചാൽ മതിയെന്നുമായിരുന്നു ദാമ്പത്യത്തെ സംബന്ധിച്ച മലാലയുടെ കാഴ്‌ചപ്പാട്. അത് തിരുത്തി കുറിച്ചു കൊണ്ട് നടന്ന വിവാഹത്തിന്റെ നായകൻ ആരാണെന്നറിയാൻ എല്ലാവരും സോഷ്യൽ മീഡിയയിൽ തിരയുകയായിരുന്നു. മലാലയും അസർ മാലിക്കും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യജീവിതം തികച്ചും രഹസ്യമായി സൂക്ഷിച്ചിരുന്ന ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. 2019 ൽ ബിർമിങ്ഹാമിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഫോട്ടോ അസ്സർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോൾ കൂടെ മലാലയുമുണ്ടായിരുന്നു. അപ്പോൾ മുതലുള്ള സൗഹൃദമാണ് ഇരുവരുടെയും എന്നാണ് വിലയിരുത്തൽ.


"എന്റെ ജീവിതത്തിലെ വിലയേറിയ ദിവസമാണ് ഇന്ന്. ഞാനും അസ്സറും പങ്കാളികളാകാൻ തീരുമാനിച്ചു. ബിർമിങ്ഹാമിലെ വീട്ടിൽ ഞങ്ങൾ കുടുംബത്തോടൊപ്പം ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. ദയവായി നിങ്ങളുടെ പ്രാർഥനകൾ ഞങ്ങളോടൊപ്പമുണ്ടാകണം", ചിത്രങ്ങൾ പങ്കുവെച്ച്ഇരുപത്തിനാലുകാരിയായ മലാല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Also Read-Sharif Chacha | അവകാശികളില്ലാത്ത 25,000 മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തി; ഒടുവിൽ ഷെരീഫ് ചാച്ച പത്മശ്രീ ഏറ്റുവാങ്ങി

അസ്സറിന്റെ ഇൻസ്റ്റാഗ്രാമിൽ നിറയെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും മാത്രമാണുള്ളത്. 2020 ലാണ് അസ്സർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭാഗമാകുന്നത്. നേരത്തെ അമച്വർ ലീഗിന്റെയും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെയും കൂടെയായിരുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും അദ്ദേഹംബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ‘ഡ്രാമലൈൻ’ എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റു കൂടിയാണ് അസ്സർ മാലിക്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെതിരെ ശക്തമായി പ്രതിഷേധിച്ച മലാല ലോകം മുഴുവൻ ആരാധകരുള്ള മനുഷ്യാവകാശ പ്രവർത്തകയാണ്. 2012 ൽ താലിബാൻ ഭീകരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതോടെയാണ് മലാലയെ ലോകം മുഴുവൻ ശ്രദ്ധിച്ച് തുടങ്ങിയത്. 2014 ൽ 17 ആമത്തെ വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16 ആമത്തെ വയസ്സിൽ യു എന്നിൽ പ്രസംഗിച്ചു എല്ലാവരുടെയും കൈയ്യടി ഏറ്റുവാങ്ങിയ താരം കൂടിയാണ് മാലാല യൂസഫ്സായി. കഴിഞ്ഞ വർഷം ജൂണിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി.
Published by:Naseeba TC
First published: