നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • മിഖായേൽ ഗോർബച്ചേവിന് 90 വയസ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

  മിഖായേൽ ഗോർബച്ചേവിന് 90 വയസ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

  1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം.

  image: Reuters

  image: Reuters

  • Share this:
   സോവിയറ്റ് യൂണിയൻ തകര്‍ച്ച കാലത്തെ പ്രഡിഡണ്ടായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തന്റെ തൊണ്ണൂറാം ജന്മദിനം ക്വാറന്റീനിലാണ് ആഘോഷിച്ചത്. മറ്റെല്ലാവരെയും പോലെ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ചരിത്രത്തില്‍ ഇടം നേടിയ ഈ പരിഷ്‌കര്‍ത്താവും.

   ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് ഗോര്‍ബച്ചേവിന് ജന്മദിന സന്ദേശങ്ങളുമായി രംഗത്തെത്തിയത്. റഷ്യൻ പ്രസിഡണ്ട് വ്ലാളിഡിമർ പുടിൻ അമേരിക്കൻ പ്രഡിഡണ്ട് ജോ ബൈഡൻ, ജര്‍മൻ ചാൻസലർ ഏഞ്ജല മെര്‍ക്കൽ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു.

   അദ്ദേഹം ആശുപത്രിയില്‍ ക്വാറന്റീനിൽ കഴിയുകയാണെന്നും നിയന്ത്രണങ്ങള്‍ കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഗോര്‍ബച്ചേവ് ഫൗണ്ടേഷന്റെ വക്താവായ വ്‌ലാദിമിര്‍ പോല്യക്കോവ് അറിയിച്ചു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിശ്ചിത അകലം പാലിച്ചാണ് വിശേഷ ദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ജനനം, ആദ്യ കാലം

   നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡണ്ടു കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായത്.

   You may also like:ആരാണ് അറോറ അകാൻക്ഷ? യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന 34കാരിയെക്കുറിച്ച് അറിയാമോ?

   ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബവ്വേവിന്റെ ജനനം. 1946 ല്‍ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്ത ഇദ്ദേഹം നാല് വര്‍ഷം ഒരു സര്‍ക്കാര്‍ കൊയ്ത്തു പാടത്ത് ജോലി ചെയ്തിട്ടുണ്ട്.

   രാഷ്ട്രീയ ജീവിതം

   1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1955 ല്‍ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കോംസമോളില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1970 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി ചുമതലയേറ്റു.

   You may also like:ഡെഡ്പൂൾ നായകൻ റയാൻ റെയ്നോൾഡ്സ് റെക്സ്ഹാം AFCയിൽ നിക്ഷേപം നടത്തിയത് എന്തിന്?

   1971ലാണ് ഗോര്‍ബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെൻട്രല്‍ കമ്മിറ്റി അംഗമാവുന്നത്. ശേഷം 1978 ല്‍ അദ്ദേഹം പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്.

   ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് പിന്നില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായില്‍ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (1982-84) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്.

   സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്തുന്നതിലും കൂടുതല്‍ ജനാധിപത്യമായ രീതികള്‍ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോര്‍ബച്ചേവ്. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായിരുന്നു. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോര്‍ബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

   സോവിയറ്റ് പതനത്തിന് ശേഷം

   1991 ഡിസംബര്‍ 25 ന് സോവിയറ്റ് യൂണിയൻ തകര്‍ന്നതോടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജി വേക്കേണ്ടി വന്നു ഗോര്‍ബച്ചേവിന്. 1996 ല്‍ റഷ്യൻ പ്രസിഡണ്ട് സ്ഥാനത്തേക് മത്സരിച്ച അദ്ദേഹം ഒരു ശതമാനം വോട്ടു പോലും നേടാനാകാതെ പരാജയപ്പെടുകയും ചെയ്തു. എന്നിരുന്നാലും പൊതു ജീവിതത്തില്‍ അദ്ദേഹം ഏറെ കാലം തുടര്‍ന്നിരുന്നു.
   Published by:Naseeba TC
   First published:
   )}