• HOME
 • »
 • NEWS
 • »
 • explained
 • »
 • Mohsen Fakhrizadeh മുൻ ഇറാൻ ആണവായുധ വിദഗ്ദനെ കൊലപ്പെടുത്തിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ

Mohsen Fakhrizadeh മുൻ ഇറാൻ ആണവായുധ വിദഗ്ദനെ കൊലപ്പെടുത്തിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ

കൊലപാതകത്തിനുപയോഗിച്ച ആയുധം, 'വിവിധ ക്യാമറാ-കണ്ണുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നിര്‍മ്മിച്ചതാണ്.

 • Last Updated :
 • Share this:
  ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന സൂത്രധാരകന്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട് മെഷീന്‍ ഗണ്‍ ആണ് കൊലചെയ്യാന്‍ ഉപയോഗിച്ചതെന്ന് സ്ഥിതീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിന്റെ അണുവായുധ പദ്ധതികളുടെ സൂത്രധാരനായിരുന്നു മുഹ്സിന്‍ ഫഖ്രിസാദെ. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറാനിന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റോഡിലൂടെ വാഹനമോടിക്കവെയാണ് മുഹ്സിന് വെടിയേറ്റത്. 13 തവണയാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്.

  അദ്ദേഹത്തിന്റെ കൊലപാതക വിവരം അറിഞ്ഞപ്പോള്‍ ഇസ്രയേലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇറാന്‍ പ്രസ്താവിച്ചിരുന്നു. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സും യന്ത്ര തോക്കും ഉപയോഗിച്ച് ഒരു 'ഉപഗ്രഹ നിയന്ത്രണ സ്മാര്‍ട്ട് സിസ്റ്റത്തിന്റെ' സഹായത്തോടെയാണ് ഇസ്രയേല്‍ കൊല നടത്തിയതെന്നായിരുന്നു ഇറാന്റെ ആരോപണം. സംഭവം നടന്ന് ഒരു വര്‍ഷത്തിനിപ്പുറം ഇറാന്റെ വാദം ശരിയായിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

  കൊലപാതകത്തിനുപയോഗിച്ച ആയുധം, 'വിവിധ ക്യാമറാ-കണ്ണുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നിര്‍മ്മിച്ചതാണ്. അത് പ്രവര്‍ത്തിപ്പിച്ചത് ഒരു മിനിട്ട് സമയത്തില്‍ 600 പ്രാവശ്യം വെടിയുതിര്‍ക്കാന്‍ സഹായിക്കുന്ന ഉപഗ്രഹത്തിന്റെ സഹായത്താലാണ്' എന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന വിവരം.
  ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മുഹ്സിനെ ഇറാനില്‍ നിന്നും പുറത്തിറക്കാന്‍ ഇസ്രയേല്‍ പല തവണ ശ്രമങ്ങള്‍ നടത്തിയിരുന്നു. അതൊന്നും ഫലവത്താകാത്ത സ്ഥിതിയിലാണ് ഇദ്ദേഹത്തിനെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. അതിനായി ഒരു റോബോട്ട് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

  കൊലപാതകം നടത്തിയവര്‍ യന്ത്രത്തോക്ക് ഒരു നീല നിസ്സാന്‍ സമ്യാഡ് പിക്കപ്പ് ട്രക്കിന് പിന്നില്‍ സ്ഥാപിച്ചു. കെണി ഒരുക്കുന്നതിനായി ഇത് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ടും നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടും മറച്ചിരുന്നു. തങ്ങളുടെ ലക്ഷ്യത്തിന്റെ അതിന്റെ ചുറ്റുമുള്ള സാഹചര്യങ്ങളുടെയും മുഴുവനായുള്ള ചിത്രം ലഭിക്കുന്നതിനായി ട്രക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒപ്പം തന്നെ തെളിവു നശിപ്പിക്കുന്നതിനായി ട്രക്കില്‍ വീര്യമുള്ള സ്ഫോടക വസ്തുക്കളും നിറച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൃത്യം നടത്താനുള്ള കാരണം, ഉന്നം വെയ്ക്കുന്ന ആളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞാല്‍ 1.6 സെക്കണ്ട് സമയത്തിലാണ് അത് സ്നൈപ്പര്‍ ഗണ്ണില്‍ എത്തുക, ആ സമയം നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചക്രമില്ലാതെ ജാക്കില്‍ വെച്ചിരിക്കുന്ന ഒരു കാറും ഇതിനടുത്ത് തന്നെ ക്യാമറാ സജ്ജീകരണങ്ങളോടെ കെണിയായി വെച്ചിട്ടുണ്ടായിരുന്നു.
  കഴിഞ്ഞ നവംബര്‍ 27ന്, ഇറാനിലെ പ്രാദേശിക സമയം ഏതാണ്ട് 3:30 ന് മുന്‍പായിരുന്നു ആക്രമണം നടന്നത്.

  യന്ത്രത്തോക്ക് പല തവണ വെടിയുതിര്‍ക്കുകയുണ്ടായി. കാറിന്റെ മുന്‍ഭാഗത്തും വിന്‍ഷീല്‍ഡിന് താഴെയായും വെടിയുണ്ടകള്‍ തുളച്ച് കയറി. അതിന് ശേഷം സ്നൈപ്പര്‍ തോക്ക് ക്രമീകരിച്ചതിന് ശേഷം മൂന്നു തവണ കൂടി വെടിയുതിര്‍ത്തു. ഇതില്‍ നിന്നും മുഹ്സിന് തോളില്‍ വെടിയേല്‍ക്കുകയുണ്ടായി. ആക്രമണം ഉണ്ടായ സമയത്ത് ഇദ്ദേഹം കാറില്‍ നിന്ന് പുറത്തിറങ്ങുകയുണ്ടായി. അപ്പോള്‍ വീണ്ടും മൂന്നു തവണ കൂടി വെടിയേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  അതേസമയം, സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ആക്രമണം നടത്തിയ റോബോട്ടിനെ സ്ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആക്രമികള്‍ക്ക് സാധിച്ചില്ല. ഇതാണഅ എങ്ങനെയാണ് ആക്രമണം നടന്നത് എന്നത് സംബന്ധിച്ച സൂചനകള്‍ ഇറാനിയന്‍ ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയത്.
  Published by:Jayashankar AV
  First published: