നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Independence Day 2021 | ചരിത്രത്തിന്റെ താളുകള്‍ മറിയ്ക്കുമ്പോള്‍

    Independence Day 2021 | ചരിത്രത്തിന്റെ താളുകള്‍ മറിയ്ക്കുമ്പോള്‍

    ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ഇന്ന്. ചരിത്രത്തിലെ ഏറെ പ്രസക്തമായ ചില നിമിഷങ്ങളെ കുറിച്ച് നമുക്ക് അറിയാം.

    • Share this:
      1947 ഓഗസ്റ്റ്  15ാം തീയ്യതിയാണ് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിക്കപ്പെട്ട്‌ സ്വതന്ത്രമായത്. 1757ലെ പ്ലാസി യുദ്ധം വിജയിച്ചതു മുതലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അതുവഴി ബ്രിട്ടീഷുകാരും ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം 150 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ അവരുടെ അടിച്ചമര്‍ത്തലും ക്രൂരതയും നിറഞ്ഞ ഭരണത്തിനെതിരെ ധീരദേശാഭിമാനികളുടെ നേതൃത്വത്തില്‍ രാജ്യം പതിറ്റാണ്ടുകളോളം പോരാടി. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മുന്നില്‍ നിന്നും നയിച്ചു.

      ശിപായി ലഹളയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് .1വഴിത്തിരിവാവുന്നത്. ഒടുവില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണത്തിന് മുട്ട് മടക്കി, 1947 ല്‍ ഇന്ത്യ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന്‍ നിന്ന് സ്വതന്ത്രയായി.

      ട്രിസ്റ്റ്‌ വിത്ത് ഡെസ്റ്റിനി, 1947 ഓഗസ്റ്റ് 15
      1947 ഓഗസ്റ്റ് 15ലെ ഐതിഹാസികമായ പ്രസംഗത്തിലെ വാക്കുകള്‍ ഓരോ ഭാരതീയനും ഇന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.
      'വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുകയാണ്. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്''.

      എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഭൂരിഭാഗം ഹിന്ദുക്കളുള്ള രാജ്യത്ത് നിരവധി ആശങ്കകളും അനിശ്ചിതത്വവും ലക്ഷകണക്കിന് മുസ്ലീമുകളുടെ മനസ്സിലുണ്ടായിരുന്നു. അതുപോലെ തന്നെ ലക്ഷകണക്കിന് സിക്കുകാരും ഹിന്ദുക്കളും ഭീതിയിലും ആശങ്കയിലുമായിരുന്നു ആ സമയങ്ങളില്‍ രാജ്യത്ത് വസിച്ചിരുന്നത്. വിഭജനത്തെ തുടര്‍ന്നുണ്ടായ കലാപം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്.

      മഹാത്മാ ഗാന്ധിയുടെ കൊലപാതകം-1948
      ഹിന്ദു ദേശീയതയ്ക്കായ് വാദിച്ചിരുന്ന വലതുപക്ഷക്കാരനായ അഭിഭാഷകന്‍, നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് 1948 ജനുവരി 30ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. കൊലപാതകക്കുറ്റത്തിന് നാഥുറാം ഗോഡ്‌സെയെയും നാരായണ്‍ ആപ്തയെയും കുറ്റക്കാരായ് വിധിക്കുകയും 1949 നവംബര്‍ 15ന് തൂക്കിലേറ്റുകയും ചെയ്തു.

      ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണം-1964
      'The Light is out' - 1964 മേയ് 27ന് പാര്‍ലമെന്റില്‍ നെഹ്‌റുവിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു. 17 വര്‍ഷം നെഹ്‌റു രാജ്യത്തെ സേവിച്ചു. 1889 നവംബര്‍ 14ന് ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനം, ഇന്ത്യയിലെ ശിശുദിനമായാണ് ആഘോഷിക്കപ്പെടുന്നത്.

      ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം 1965
      1965ലെ യുദ്ധം ഉണ്ടാവുന്നത് കശ്മീര്‍ പിടിച്ചെടുക്കുന്നതിന് പാക്കിസ്ഥാനി സൈന്യം നടത്തിയ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിലൂടെയാണ്്. ധാരാളം മിലിട്ടറി വാഹനങ്ങളും ടാങ്കറുകളും ഉപയോഗിച്ച് നടത്തിയ യുദ്ധത്തില്‍ ആയിരകണക്കിനാളുകള്‍ മരിച്ചു. പിന്നീട് സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടെയും നയതന്ത്ര ഇടപെടലിനെത്തുടര്‍ന്നാണ് യുദ്ധം അവസാനിച്ചത്.

      ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം- 1971
      13 ദിവസം മാത്രം നീണ്ടുനിന്ന ഈ യുദ്ധത്തിലാണ്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ യുദ്ധത്തടവുകാര്‍ ഉണ്ടാവുന്നത്. ഈ യുദ്ധത്തിലൂടെ കിഴക്കന്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യം നേടുകയും, പീപ്പിള്‍സ് പാക്കിസ്ഥാന്‍ ഓഫ് ബംഗ്ലാദേശ് രൂപപ്പെടുകയും ചെയ്തു.

      ചിപ്‌കോ മൂവ്‌മെന്റ്- 1973
      മരങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരമാണ് 1973ലെ ചിപ്‌കോ മൂവ്‌മെന്റ്. വനവൃക്ഷങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ചമോലി ജില്ലയില്‍ തുടക്കമിട്ട പ്രക്ഷോഭം, ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞുകൊണ്ട് ഗ്രാമവാസികള്‍ മരങ്ങള്‍ക്ക് ചുറ്റും നിലകൊള്ളുകയായിരുന്നു. ചേര്‍ന്ന് നില്‍ക്കുക എന്നര്‍ത്ഥം വരുന്ന ചിപ്‌കോ എന്ന പദത്തില്‍ നിന്നാണ് പ്രസ്ഥാനത്തിന് ആ പേര് ലഭിച്ചത്.

      അടിയന്തരാവസ്ഥ - 1975-77
      1975 ജൂണ്‍ 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം. ഇതേ തുടര്‍ന്ന് ഭരണഘടനയില്‍ പറഞ്ഞിരുന്ന പൗരാവകാശങ്ങള്‍ താല്‍ക്കാലികമായ് നിര്‍ത്തലാക്കുകയും പത്രസ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വിദേശികളായ പല കറസ്‌പോണ്ടന്‍മാരെയും പുറത്താക്കി 200ല്‍ അധികം പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

      ഏഷ്യന്‍ ഗെയിംസ്- 1982
      1982, നവംബര്‍ 19 മുതല്‍ ഡിസംബര്‍ 4 വരെ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിച്ചു. 13 സ്വര്‍ണവും 19 വെള്ളിയും 25 വെങ്കലവുമുള്‍പ്പെടെ 57 മെഡലുകള്‍ നേടി മത്സരത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.

      1983 വേള്‍ഡ് കപ്പ്
      1983 ജൂണ്‍ 25 എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന തീയതിയാണ്. വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി, കപില്‍ ദേവ് ക്യാപ്റ്റനായിരുന്ന ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് ഉയര്‍ത്തി ചരിത്രം കുറിച്ച ദിവസമായിരുന്നു അന്ന്.

      ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം- 1984
      1980ല്‍, അധികാരത്തില്‍ മടങ്ങിയെത്തിയ ഇന്ദിരാഗാന്ധി സിക്കുകാരെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ തുടര്‍ന്നു. ഇതിന്റെ പ്രതികാരമെന്നവണ്ണം,1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരായിരുന്ന രണ്ട് സിക്കുകാരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു.

      ഭോപ്പാല്‍ ഗ്യാസ് ദുരന്തം- 1984
      1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി നിര്‍മാണ ഫാക്ടറിയിലെ വിഷവാതകം ചോര്‍ന്ന് മൂവായിരം പേര്‍ കൊല്ലപ്പെടുകയും ആയിരകണക്കിനാളുകള്‍ രോഗബാധിതരാവുകയും ചെയ്തു.

      1991 - രാജീവ് ഗാന്ധി വധം
      1991, മേയ് 21ന് രാത്രിയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംബത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. മനുഷ്യബോംബായെത്തിയ ധനു എന്ന സ്ത്രീയുള്‍പ്പെടെ 14പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

      ബാബറി മസ്ജിദ്- 1992
      1989ല്‍ അന്നത്തെ ബി.ജെ.പി.ദേശീയ പ്രസിഡന്റായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍, ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രഥയാത്രയ്ക്ക് തുടക്കമിട്ടു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമിച്ചതിന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഹൈദരാബാദില്‍ വലിയ വര്‍ഗീയകലാപമുണ്ടാവുക.ും 200പേരോളം കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

      കാര്‍ഗില്‍ യുദ്ധം-1999
      കാര്‍ഗില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യ വിജയം വരിച്ച ദിവസമാണ് 1999 ജൂലൈ 26. അന്നത്തെ വിജയത്തിന്റെ ഓര്‍മ പുതുക്കി എല്ലാ വര്‍ഷവും ആ ദിവസം കാര്‍ഗില്‍ വിജയദിവസമായ് ആഘോഷിക്കുന്നു. മൂന്നുമാസത്തെ ഏറ്റുമുട്ടലില്‍ ഇരുരാജ്യത്തെയും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. 490 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ പിടിച്ചെടുത്തു. 1971 ന് ശേഷമുണ്ടായ യുദ്ധമായതിനാല്‍ തന്നെ കാര്‍ഗില്‍ യുദ്ധം രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു.
      Published by:Karthika M
      First published:
      )}